Just In
- 20 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റോഡിലെ കുഴികൾ ഇനിയൊരു വെല്ലുവിളിയല്ല; പുതിയ പാത്ത്ഹോൾ പ്രോ അവതരിപ്പിച്ച് ജെസിബി
ജെസിബി ഒരു പുതിയ പാത്ത്ഹോൾ റിപ്പയറിംഗ് മെഷീൻ പുറത്തിറക്കി. പാത്ത്ഹോൾ പ്രോ എന്ന് വിളിക്കുന്ന ഈ യന്ത്രം എട്ട് മിനിറ്റിനുള്ളിൽ കുഴികൾ നന്നാക്കുന്നു.

റോഡ് അറ്റകുറ്റപ്പണികൾക്കുള്ള ത്രീ-ഇൻ-വൺ പരിഹാരമാണിത്, മറ്റ് ഉപകരണങ്ങളോ അധിക ജോലിക്കാരോ ആവശ്യമില്ലാത്ത ഇത് സമയവും പണവും ലാഭിക്കുന്നു.

ജെസിബി കഴിഞ്ഞ ദിവസം വെർച്വൽ പത്രസമ്മേളനത്തിൽ പാത്ത്ഹോൾപ്രോ ലോഞ്ച് ചെയ്തു. കുഴികൾ രാജ്യത്തെ ബാധിക്കുന്നതാണെന്നും സമയബന്ധിതവും ചെലവ് കുറഞ്ഞതുമായ രീതിയിൽ അവ പരിഹരിക്കുകയെന്നതാണ് പരിഹാരമെന്നും ജെസിബി ചെയർമാൻ ലോർഡ് ബാംഫോർഡ് പ്രസ്താവിച്ചു.

ജെസിബിയിൽ നിന്നുള്ള പാത്ത്ഹോൾ പ്രോയ്ക്ക് 25 മൈൽ (40 കിലോമീറ്റർ) വേഗതയിൽ ഒരു ഷിഫ്റ്റിൽ 250 ചതുരശ്ര മീറ്റർ (2,691 ചതുരശ്ര അടി) റോഡ് തയ്യാറാക്കാനുള്ള ശേഷിയുണ്ട്, കൂടാതെ ട്രെയിലർ ഉപയോഗിക്കാതെ ഒരു കുഴി മൂടിയതിന് ശേഷം മറ്റൊന്നിലേക്ക് മാറാനും കഴിയും. 2020 -ൽ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നടത്തിയ ട്രയൽ റണ്ണിൽ, യന്ത്രത്തിന് പ്രതിമാസം ശരാശരി 700 എന്ന നിരക്കിൽ റോഡിലെ കുഴികൾ നന്നാക്കാൻ കഴിയുമെന്ന് തെളിയിച്ചു.

20 ദിവസത്തിനുള്ളിൽ 51 കുഴികൾ ജെസിബി നികത്തിയതായി പരിശോധനകൾ വ്യക്തമാക്കുന്നു, അല്ലാത്തപക്ഷം ഇവയ്ക്ക് ആറ് ഫില്ലറുകൾ 63 ദിവസം വരെ സമയമെടുക്കും. ഹൈഡ്രോളിക് ടിൽറ്റും ഡെപ്ത് കൺട്രോളും വലിയ പ്രദേശങ്ങൾക്ക് സ്ഥിരമായ ഡെപ്ത് പ്രാപ്തമാക്കുന്നു.

ബാക്ക്‌ഹോ ലോഡറിനെ അടിസ്ഥാനമാക്കിയുള്ള ഈ മെഷീന് കുഴിയുടെ അറ്റങ്ങൾ മുറിക്കാനും ഒരു ക്ലീൻ ഉപരിതലമുണ്ടാക്കാനും ശേഷിയുണ്ട്. പുതിയ ഉപരിതലം മലിനമാകാതിരിക്കാൻ 1,200 mm സ്വീപ്പർ ഒരു ഡസ്റ്റ് ക്ലീനറായി പ്രവർത്തിക്കുന്നു, അതേസമയം 600 mm പ്ലേനർ പുതുതായി പുനർനിർമ്മിച്ച റോഡ് വൃത്തിയാക്കി അതിനെ സമനിലയിലാക്കുന്നു.

ഈ യന്ത്രം ഏതുതരത്തിലുള്ള മാനുവൽ വർക്ക് ഫോർസിന്റെ ഉപയോഗം ലഘൂകരിക്കുന്നു, അങ്ങനെ ചെലവ് 50 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നു. ജെസിബിയുടെ പണി പൂർത്തിയായാൽ, കോണ്ട്രാക്ടർക്ക് ടാർ ചേർക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ, ഇതോടെ കുഴികൾ ലളിതവും ചെലവ് കുറഞ്ഞതും ശാശ്വതവുമായ രീതിയിൽ നന്നാക്കിയെടുക്കാം.

കുഴികൾ ദേശീയ പ്രശ്‌നമായുള്ള യുകെ വിപണികളിൽ ജെസിബി പാത്ത്ഹോൾ പ്രോ ലോഞ്ച് ചെയ്തു. ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക് 1.6 ബില്യൺ പൗണ്ട് (15,889 കോടി രൂപ) ബ്രിട്ടനിലെ റോഡുകളിലെ കുഴികൾ നികത്താനും അസമമായ റോഡുകളും പരിഹരിക്കുന്നതിനായും നീക്കിവച്ചിട്ടുണ്ട്.

ഈ ഫണ്ടുകളുടെ പ്രകാശനം സ്വാഗതാർഹമാണെങ്കിലും യുകെയിലുടനീളം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുന്നതിന് 11 ബില്യൺ പൗണ്ടിലധികം (109,205 കോടി രൂപ) ചെലവ് വരുന്ന കുഴികളുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.
കുഴി നിറഞ്ഞ റോഡുകളുടെ പ്രശ്നം സമൂഹത്തിൽ ഒരു ഭീഷണിയായി തുടരുന്ന ഇന്ത്യയിലും, കഴിഞ്ഞ വർഷം ആദ്യം, ജെസിബി ഇന്ത്യ ഒരു പോട്ട് ഹോൾ റിപ്പയർ മെഷീൻ വികസിപ്പിച്ചെടുത്തു, അത് ന്യൂഡൽഹിയിലെ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CRRI) പ്രദർശിപ്പിച്ചു. ജെസിബി 3D X ബാക്ക്‌ഹോ ലോഡറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ യന്ത്രം, റോഡ്, ഹൈവേ അറ്റകുറ്റപ്പണികൾക്കുള്ള മികച്ച പരിഹാരമാണിത്.
Image Courtesy: diggersanddozers