ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

Written By:

ഓഫ്-റോഡിംഗിനാണോ? എന്നാല്‍ ജീപ് നോക്കിക്കോ! - മിക്കവരുടെയും അഭിപ്രായം ഇതാണ്. പരുക്കന്‍ ലുക്കില്‍ ചെളി പുരണ്ട് എത്തുന്ന ജീപ്, അതൊരു കാഴ്ച തന്നെയാണ്.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

1960 കളുടെ തുടക്കത്തില്‍ തന്നെ ആധുനിക എസ്‌യുവി എന്ന സങ്കല്‍പത്തിന് തിരികൊളുത്തിയ ജീപ്, ഓഫ്-റോഡ് പ്രേമികളുടെ സ്ഥിരപ്രതിഷ്ടയാണ്. ജീപ് എന്ന പദം എവിടെ നിന്നുമാണ് വന്നതെന്ന് നിങ്ങള്‍ക്ക് അറിയുമോ?

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ പ്രതലങ്ങളിലൂടെ 34000 കിലോമീറ്റര്‍ താണ്ടിയ ചരിത്രമുണ്ട് ജീപിന്. ജീപിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍-

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

ജീപ് ഒരുങ്ങിയത് രണ്ട് ദിവസം കൊണ്ട്

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്ക് ചേര്‍ന്ന അമേരിക്ക, വാര്‍ദ്ധക്യത്തോട് അടുത്ത 'മോഡല്‍ ടി' നിരയെ മാറ്റേണ്ടത് അനിവാര്യമാണെന്ന് കണ്ടെത്തി.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

ചെറിയ, ലൈറ്റ്‌വെയ്റ്റ് ത്രീ-സീറ്റ്, ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ് 'മോഡല്‍ ടി'കള്‍ക്ക് പകരം അമേരിക്ക ആഗ്രഹിച്ചത്. ബാന്റം എന്ന സോള്‍വന്റ് ട്രക്ക് കമ്പനിയുടെ നേതൃത്വത്തില്‍ 1940 ജൂലായ് 17 ന് ചെറു മോഡലിന്റെ രൂപകല്‍പന ആരംഭിച്ച കാള്‍ പ്രോബ്, ജൂലായ് 22 ന് രൂപകല്‍പന പൂര്‍ത്തീകരിച്ച മോഡലിനെ 'അങ്കിള്‍ സാമിന്' കൈമാറി.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

ഫോര്‍ഡിന്റെയും വില്ലിസിന്റെയും കടന്നുവരവ്

നാസി പടയെ എതിരിടാന്‍ പര്യാപ്തമായ വാഹനങ്ങള്‍ ബാന്റം കമ്പനിയില്‍ നിന്നും ഒറ്റയ്ക്ക് പുറത്ത് വരുമെന്ന് അമേരിക്ക വിശ്വസിച്ചിരുന്നില്ല. അതിനാല്‍ വില്ലിസിനെയും ഫോര്‍ഡിനെയും പദ്ധതിയിലേക്ക് അമേരിക്ക ക്ഷണിച്ചു. ഫോര്‍ഡിന്റെ പിഗ്മി ഡിസൈനും, വില്ലിസ് ക്വാഡും അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

ഫോര്‍ഡിന്റെ സംഭാവന

യുദ്ധം കനത്ത സാഹചര്യത്തില്‍ നിലവാരത്തിനൊപ്പം ഉത്പാദന മികവിലേക്കും ഇരു കമ്പനികളും അതീവ ശ്രദ്ധ ചെലുത്തി. തത്ഫലമായി 'പിഗ്മി'യുടെ ഫ്‌ളാറ്റ് ഫ്രണ്ട് ഗ്രില്ലാണ്, കാള്‍ പ്രോബ് രൂപകല്‍പന ചെയ്ത ചെറു മോഡലിന് ലഭിച്ചത്.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

ജീപ് എന്ന നാമം

അമേരിക്കന്‍ സൈന്യത്തിനായി ഫോര്‍ഡ് ഒരുക്കിയ മോഡലിന്റെ പേര് GPW എന്നാണ്; G - ഗവണ്‍മെന്റ്, P - വീലുകള്‍ തമ്മിലുള്ള ദൂരം, W - വില്ലിസ് - ഇതാണ് ഫോര്‍ഡ് GPW വിന്റെ പൂര്‍ണ രൂപം. വില്ലിസിന്റെ ലൈസന്‍സിന് കീഴില്‍ വാഹനങ്ങളെ ഫോര്‍ഡ് നിര്‍മ്മിച്ചതിനാലാണ് പേരില്‍ വില്ലിസ് കടന്നുകയറിയത്.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

പേര് വന്നത് കാര്‍ട്ടൂണില്‍ നിന്നും?

ലോകപ്രശസ്ത കാര്‍ട്ടൂണ്‍, 'പൊപേയി'ലെ കഥാപാത്രം 'യൂജീന്‍ ദി ജീപി'ല്‍ നിന്നുമാണ് ജീപ് എന്ന് പേര് ഉരുത്തിരിഞ്ഞതെന്ന വാദം ശക്തമാണ്. ബാന്റം 4x4 മോഡല്‍ എത്തുന്നതിനും മുമ്പെ കാര്‍ട്ടൂണ്‍ രംഗത്തെത്തിയിരുന്നു.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

കോളിളക്കം സൃഷ്ടിച്ച വരവ്

വാഷിംങ്ടണ്‍ ഡിസിയുടെ പടവുകള്‍ കുതിച്ച് കയറിയാണ് 4x4 മോഡലിന്റെ ആദ്യ വരവ് ശ്രദ്ധ നേടിയത്. ഇത്തരമൊരു അവതരണത്തിന്റെ കാരണം അന്വേഷിച്ചപ്പോള്‍, ഇത് ജീപ് ആണെന്ന് ഡ്രൈവര്‍ മറുപടി നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം മോഡലിന് മേല്‍ വില്ലിസ്-ഓവര്‍ലാന്‍ഡ് ട്രേഡ്മാര്‍ക്ക് ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്തു.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

പിന്നാലെ സിവിലിയന്‍ ജീപ്

യുദ്ധത്തിന് പിന്നാലെ പൗരന്മാര്‍ക്കായി വിപണിയില്‍ വില്ലിസുകള്‍ എത്തി തുടങ്ങി. സിവിലിയന്‍ ജീപ് എന്ന പേരിലാണ് മോഡലിനെ വില്ലിസ് ലഭ്യമാക്കിയിരുന്നത്.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

വില്ലിസ് സ്‌റ്റേഷന്‍ വാഗണ്‍ - ആധുനിക എസ്‌യുവിയിലേക്കുള്ള ചുവട് വെയ്പ്

കൃഷിയാവശ്യങ്ങള്‍ക്ക് അനുയോജ്യമായ വാഹനങ്ങളെയായിരുന്നു വില്ലിസ് ആദ്യ കാലങ്ങളില്‍ വിറ്റിരുന്നത്. എന്നാല്‍ കൃഷിയാവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങളിലും പുതുമ കൊണ്ട് വരാം എന്ന കണ്ടെത്തല്‍, വില്ലിസ് സ്റ്റേഷന്‍ വാഗണില്‍ കലാശിച്ചു.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

സ്‌റ്റേഷന്‍ വാഗണിന് പകരക്കാരനായി വാഗണീര്‍ - ആദ്യ എസ്‌യുവി

സ്റ്റേഷന്‍ വാഗണിന് പകരക്കാരനായി എത്തിയ വാഗണീര്‍, ലോകത്തിലെ ആദ്യ എസ്‌യുവിയായി അറിയപ്പെട്ടു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, പവര്‍ സ്റ്റീയറിംഗ് ഉള്‍പ്പെടുന്ന ആധുനിക മുഖം വാഗണീറില്‍ ഇടംപിടിച്ചു എന്നതും ശ്രദ്ധേയം.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

ഒറിജനലിനെ വെല്ലുന്ന ജീപുമായി മറ്റു നിര്‍മ്മാതാക്കള്‍

ജീപിനെ സ്വന്തം ഉത്പന്നമായി കാണിച്ച് ടൊയോട്ട സമര്‍പ്പിച്ച പരസ്യം ഇക്കാലത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം, ലാന്‍ഡ് ക്രൂയിസര്‍ എന്നായി മോഡലിന്റെ പേര് ടൊയോട്ട മാറ്റുകയായിരുന്നു. മിത്സുബിഷി, ഫോര്‍ഡ് ഉള്‍പ്പെടുന്ന ഒട്ടനവധി നിര്‍മ്മാതാക്കളാണ് ലൈസന്‍സിന് കീഴില്‍ ജീപ് പതിപ്പുകള്‍ പുറത്തിറക്കിയത്.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

കൈമാറി ഒഴുകിയ ജീപ്

1953 ല്‍ കൈസര്‍ മോട്ടോര്‍സ് വില്ലിസ്-ഓവര്‍ലാന്‍ഡിനെ സ്വന്തമാക്കി. പിന്നാലെ കൈസര്‍ മോട്ടോര്‍സില്‍ നിന്നും അമേരിക്കന്‍ മോട്ടോര്‍സ് കമ്പനി വില്ലിസിനെ നേടി.

ജീപിന്റെ പിതൃത്വവും ടൊയോട്ട ജീപും; അറിഞ്ഞിരിക്കേണ്ട ചില ജീപ് ചരിത്രങ്ങള്‍

തുടര്‍ന്ന് വില്ലിസിനെ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയ്ക്ക് എഎംസി കൈമാറി. റെനോയില്‍ നിന്നും ജീപ് കൈമറിഞ്ഞത് ക്രൈസ്‌ലറിലേക്കായിരുന്നു.

കിലോമീറ്ററുകള്‍ താണ്ടിയ ജീപ്

ജീപിന്റെ ഓഫ്‌റോഡിംഗ് ശേഷിയെ ചോദ്യം ചെയ്തായിരുന്നു മാര്‍ക്ക് എ സ്മിത്, പര്യടനത്തിന് ഇറങ്ങിയത്. ചിലെ മുതല്‍ അലാസ് വരെ നീണ്ട 34000 കിലോമീറ്റര്‍ പര്യടനത്തില്‍ ജീപ് നടത്തിയ പ്രകടനം രാജ്യാന്തര സമൂഹത്തെ അതിശയിപ്പിച്ചു.

കൂടുതല്‍... #off beat #evergreen #jeep
English summary
Facts Every Jeep Lover Should Know. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark