Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

ഈ വര്‍ഷം മെയ് മാസത്തില്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ത്യ-സ്‌പെക്ക് മെറിഡിയന്‍ ത്രീ-വരി എസ്‌യുവിയെ നിര്‍മാതാക്കളായ ജീപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

മെറിഡിയന്‍ 5 സീറ്റുകളുള്ള ജീപ്പ് കോമ്പസിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, അനാച്ഛാദന ചടങ്ങിനിടെ മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തില്‍, ജീപ്പിന്റെ മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസിന്റെ ചീഫ് ഡിസൈന്‍ ഓഫീസര്‍ റാല്‍ഫ് ഗില്ലസ് പറഞ്ഞത് ഇങ്ങനെ, ''വിന്‍ഷീല്‍ഡ്, മുന്‍ സീറ്റ് ഫ്രെയിം, ഇന്‍സ്ട്രുമെന്റ് പാനലിന്റെ ചെറിയ ഭാഗം എന്നിവ ഒഴികെ മെറിഡിയനിലെ മറ്റെല്ലാം അദ്വിതീയമാണെന്നാണ്.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

അതിനാല്‍, മെറിഡിയന് അതിന്റേതായ ഒരു തനതായ ഐഡന്റിറ്റി ഉണ്ടെന്ന് വേണം പറയാന്‍. എന്നിരുന്നാലും അതിന്റെ 5-സീറ്റര്‍ സഹോദര പതിപ്പായ കോമ്പസില്‍ നിന്ന് അതിനെ വേറിട്ടു നിര്‍ത്തുന്നതെന്തെല്ലാമെന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

ജീപ്പ് മെറിഡിയന്‍ vs കോമ്പസ്: അളവുകള്‍

കോമ്പസിന്റെ അതേ പ്ലാറ്റ്ഫോമിലാണ് മെറിഡിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്, എന്നാല്‍ മൂന്ന് നിര ഇന്റീരിയര്‍ ഇരിപ്പിടങ്ങള്‍ക്ക് വഴിയൊരുക്കാന്‍ വേണ്ടത്ര വലുതാക്കിയിട്ടുണ്ട്.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

മൂന്ന്-വരി ഡെറിവേറ്റീവുകള്‍ സാധാരണയായി നീളത്തിലും ചിലപ്പോള്‍ വീല്‍ബേസിലും വര്‍ദ്ധനവ് കാണുമ്പോള്‍, ജീപ്പ് രണ്ടും നീളം കൂട്ടുകയും മെറിഡിയന്‍ വിശാലമാക്കുകയും ചെയ്തു. പ്രത്യേകമായി പറഞ്ഞാല്‍, മെറിഡിയന് 364 mm നീളവും 41 mm വീതിയും 42 mm ഉയരവും കോമ്പസിനേക്കാള്‍ 158 mm നീളമുള്ള വീല്‍ബേസും ഉണ്ടെന്ന് വേണം പറയാന്‍.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

ജീപ്പ് മെറിഡിയന്‍ vs കോമ്പസ്: എക്സ്റ്റീരിയര്‍ ഡിസൈന്‍

സ്വാഭാവികമായും, മെറിഡിയനിലെ എല്ലാ ബോഡി പാനലുകളും പൂര്‍ണ്ണമായും പുതിയതാണ്, ഇത് വലിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുമായി കൂടുതല്‍ യോജിക്കുന്ന ഒരു രൂപം നല്‍കുന്നു.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഹെഡ്‌ലാമ്പുകള്‍ മെലിഞ്ഞതും പുതിയ ഇന്റേണലുകളും ലഭിക്കുന്നു, ഗ്രില്‍ കൂടുതല്‍ നേരായതാണ്, മുന്‍ ബമ്പര്‍ തികച്ചും അദ്വിതീയമാണ്, ഡോറുകള്‍ക്ക് നീളവുമുണ്ട്.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

പിന്‍ഭാഗം പൂര്‍ണ്ണമായും മാറ്റിമറിച്ചുവെന്ന് പറയേണ്ടിവരും. ഇത് കൂടുതല്‍ നേരായതാണ്, ഒരു ക്രോം ബാര്‍ ബന്ധിപ്പിച്ച സ്ലിം എല്‍ഇഡി ടെയില്‍-ലാമ്പുകള്‍ ഫീച്ചര്‍ ചെയ്യുന്നു, കൂടാതെ ഒരു വലിയ പിന്‍ ക്വാര്‍ട്ടര്‍ ഗ്ലാസ് ഏരിയയും ലഭിക്കുന്നു. രണ്ട് മോഡലുകളും ഡ്യുവല്‍-ടോണ്‍ 18-ഇഞ്ച് അലോയ് വീലുകളില്‍ എത്തുമെന്നും പറയുന്നു.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

ജീപ്പ് മെറിഡിയന്‍ vs കോമ്പസ്: ഇന്റീരിയറും സവിശേഷതകളും

മെറിഡിയന്റെ ഡാഷ്ബോര്‍ഡ് കോമ്പസിന്റേതിന് സമാനമാണ്, എന്നിരുന്നാലും കോമ്പസിന്റെ ഓള്‍-ബ്ലാക്ക് ഇന്റീരിയറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് പുതിയ ബ്ലാക്ക്, ബ്രൗണ്‍ നിറത്തിലുള്ള കളര്‍ സ്‌കീം ലഭിക്കുന്നു.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

ബ്രൗണ്‍ ലെതര്‍ പൊതിഞ്ഞ സീറ്റുകളില്‍ പുതിയ സുഷിരങ്ങളുള്ളതുമായ പാറ്റേണും ഉണ്ട്. എന്നിരുന്നാലും, മെറിഡിയന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ മൂന്നാം നിര ഇരിപ്പിടമാണ്.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

ഇപ്പോള്‍, മധ്യനിരയില്‍ ഒരു ബെഞ്ച് സീറ്റ് (അതും കോമ്പസില്‍ നിന്ന് വ്യത്യസ്തമാണ്) 7-സീറ്റര്‍ വേഷത്തില്‍ മാത്രമേ മെറിഡിയന്‍ അനാവരണം ചെയ്തിട്ടുള്ളൂ, എന്നിരുന്നാലും പിന്നീടുള്ള ഘട്ടത്തില്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളുള്ള 6-സീറ്റര്‍ വേരിയന്റും കമ്പനി വിപണിയില്‍ എത്തിച്ചേക്കും.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

ഫീച്ചറുകളുടെ കാര്യത്തില്‍, കോമ്പസില്‍ നിന്നുള്ള മിക്ക സവിശേഷതകളും മെറിഡിയന്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് വേണം പറയാന്‍. എന്നാല്‍ ഇതിന് അധികമായി പവര്‍ഡ് ടെയില്‍ഗേറ്റ് ലഭിക്കുന്നു.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, ഹില്‍-സ്റ്റാര്‍ട്ട് ആന്‍ഡ് ഡിസെന്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകള്‍ എന്നിവയാണ് രണ്ട് എസ്‌യുവികള്‍ക്കും പൊതുവായുള്ള മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

ജീപ്പ് മെറിഡിയന്‍ vs കോമ്പസ്: എഞ്ചിന്‍ ഓപ്ഷനുകള്‍

കോമ്പസിലും വാഗ്ദാനം ചെയ്യുന്ന ജീപ്പിന്റെ 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് മെറിഡിയന് കരുത്ത് പകരുന്നത്. ജീപ്പ് ഇതുവരെ മെറിഡിയന്റെ കരുത്തും ടോര്‍ക്കും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് കോമ്പസിന്റെ 170 bhp, 350 Nm ഔട്ട്പുട്ടുകള്‍ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

എന്നിരുന്നാലും, മെറിഡിയന്റെ അധിക ഭാരവും വലിപ്പവും കണക്കിലെടുത്ത് ഇത് കാലിബ്രേറ്റ് ചെയ്യും. ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ - 6-സ്പീഡ് മാനുവല്‍, 9-സ്പീഡ് ഓട്ടോമാറ്റിക് - എന്നിവയും സമാനമാണ്.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

എന്നാല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കോമ്പസില്‍ 4x4 കോണ്‍ഫിഗറേഷനില്‍ മാത്രമേ ഓഫര്‍ ചെയ്തിട്ടുള്ളൂവെങ്കിലും, ഇത് മെറിഡിയനില്‍ FWD, AWD കോണ്‍ഫിഗറേഷനുകളില്‍ ഓഫര്‍ ചെയ്യും.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

ശ്രദ്ധേയമായി, 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് DCT ഓട്ടോ ഗിയര്‍ബോക്സോടുകൂടിയ 163 bhp, 1.4-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനിലും കോമ്പസ് ലഭ്യമാണ്, എന്നാല്‍ അത് മെറിഡിയനില്‍ നല്‍കില്ല.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

മെറിഡിയന്‍ ലോഞ്ച് ചെയ്യുമ്പോള്‍ ഡീസല്‍ മാത്രമുള്ള മോഡലായിരിക്കും, എന്നിരുന്നാലും പുതിയ 187 bhp കരുത്തുള്ള 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ വാഹനത്തിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

ജീപ്പ് മെറിഡിയന്‍ vs കോമ്പസ്: പ്രതീക്ഷിക്കുന്ന വില

കോമ്പസിന് നിലവില്‍ 17.79 ലക്ഷം മുതല്‍ 29.34 ലക്ഷം വരെയാണ് വില (എക്‌സ്‌ഷോറൂം) വരുന്നത്. മെറിഡിയന്‍ തീര്‍ച്ചയായും കോമ്പസിന് മുകളിലായിരിക്കും ഇടംപിടിക്കുന്നത്.

Jeep Meridian vs Compass: പ്രധാന വ്യത്യാസങ്ങള്‍ ഇതൊക്കെ തന്നെ

അതുകൊണ്ട് തന്നെ അതിന്റെ വില 34 ലക്ഷം മുതല്‍ 37 ലക്ഷം രൂപ വരെയായിരിക്കും (എക്‌സ്‌ഷോറൂം). ലോഞ്ച് ചെയ്യുമ്പോള്‍, ഇത് പെട്രോള്‍ മാത്രമുള്ള സ്‌കോഡ കൊഡിയാക്, ഡീസല്‍-മാത്രം വാഗ്ദാനം ചെയ്യുന്ന എംജി ഗ്ലോസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയ്ക്ക് എതിരാളിയാകുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep meridian vs compass find here the main differences
Story first published: Saturday, April 2, 2022, 17:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X