ജസ്റ്റിന്‍ ബീബറിന് 3,600 ദിര്‍ഹം പിഴ

Justin Bieber
പോപ് സംഗീതത്തിലെ നവപ്രതിഭയായ ജസ്റ്റിന്‍ ബീബര്‍ ദുബൈയില്‍ വന്ന് തന്‍റെ പ്രതിഭ നടുറോഡില്‍ വെച്ച് പുറത്തെടുക്കുകയുണ്ടായി. ദുബൈയിലെ ഷെയ്ക് സയിദ് റോഡില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സ്പീഡ് ട്രാപ്സ് നിരവധിയെണ്ണം ജസ്റ്റിന്‍ ബീബര്‍ ഇടപെട്ട് തകര്‍ത്തു കളഞ്ഞു.

ഒരു വെള്ള ലംബോര്‍ഗിനി അവന്‍റഡോറാണ് ജസ്റ്റിന്‍ ബീബറിന്‍റെ പക്കലുള്ളത്. അസാമാന്യമായ വേഗത്തില്‍ ലക്കില്ലാതെയാണ് 19കാരനായ ബീബര്‍ വണ്ടിയോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങളുടെ സ്പീഡ് നിരീക്ഷിക്കുന്നതിനായി സ്ഥാപിക്കുന്ന കാമറാ സംവിധാനമാണ് സ്പീഡ് ട്രാപ്സ്. ഇത്തരത്തിലുള്ള നിരവധിയെണ്ണം ബീബര്‍ തകര്‍ത്തതായി പൊലീസ് ചൂണ്ടിക്കാട്ടി.

ഷെയ്ക് സയിദ് റോഡില്‍ പാലിക്കേണ്ട വേഗതാ പരിധി ബീബര്‍ ലംഘിക്കുകയായിരുന്നു. തന്‍റെ വേഗതയെ നിരീക്ഷിക്കാന്‍ ദുബൈ സര്‍ക്കാര്‍ വന്‍ തോതിലുള്ള സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ധരിച്ച ബീബര്‍ അവയെല്ലാം തകര്‍ത്തു കളയാന്‍ ഉദ്യമിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇടയ്ക്ക് വെച്ച് പൊലീസ് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. സെവന്‍സ് സ്റ്റേഡിയത്തിലേക്ക് പോകുകയായിരുന്നു ബീബര്‍ എന്നറിയുന്നു.

വേഗതാപരിധി ലംഘിച്ചാല്‍ 600 ദിര്‍ഹമാണ് ദുബൈയില്‍ പിഴ ഈടാക്കുന്നത്. ഇന്ത്യന്‍ കറന്‍സിയില്‍ ഇതേതാണ്ട് 8,860 രൂപ വരും. ജസ്റ്റിന്‍ ബീബറിനു മേല്‍ ചുമത്തിയിരിക്കുന്നത് ആറ് പിഴകളാണ്. അതായത് 3,600 ദിര്‍ഹം അദ്ദേഹം അടയ്ക്കേണ്ടതായി വരും. ഇന്ത്യന്‍ കറന്‍സിയില്‍ 53,160 രൂപ.

വേഗത എത്രത്തോളം കൂടുന്നുവോ അത്രത്തോളം പിഴയുടെ നിരക്കും കൂടും എന്നതാണ് നിയമം. ബീബറിന് 600 ദിര്‍ഹത്തിന്‍റെ സ്പീഡില്‍ ഓടിക്കാനേ സാധിച്ചുള്ളൂ.

Most Read Articles

Malayalam
English summary
Justin Bieber, the 19 year old pop sensation, attracted six traffic tickets for overspeeding while in Dubai.
Story first published: Friday, May 10, 2013, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X