വായുവില്‍ കുതിച്ച് ചാടുന്ന 1000 bhp റാലി ട്രക്ക്; വീഡിയോ വൈറല്‍

By Dijo Jackson

ലോക പ്രശസ്ത ദാക്കാര്‍ റാലിയിലെ ശക്തമായ സാന്നിധ്യമാണ് റഷ്യന്‍ ട്രക്ക് നിര്‍മ്മാതാക്കളായ കമാസ്. 14 ദാക്കാര്‍ റാലി കിരീടം ചൂടിയ ചരിത്രവുമുണ്ട് കമാസിന്.

വായുവില്‍ കുതിച്ച് ചാടുന്ന 1000 bhp റാലി ട്രക്ക്; വീഡിയോ വൈറല്‍

2017 ദാക്കാര്‍ റാലിയിലും ചിത്രം വ്യത്യസ്തമല്ല. എദ്വാര്‍ദ് നിക്കോലെവിന്റെ നേതൃത്വത്തില്‍ റാലി ട്രക്ക് വിഭാഗത്തില്‍ റഷ്യന്‍ സംഘമാണ് കീരീടം കൈയ്യടക്കിയത്. ഇനി ജൂലായ് മാസം നടക്കാനിരിക്കുന്ന സില്‍ക്ക് വെയ് റാലിയിലേക്കാണ് റഷ്യന്‍ സംഘം ഒരുങ്ങുന്നത്.

വായുവില്‍ കുതിച്ച് ചാടുന്ന 1000 bhp റാലി ട്രക്ക്; വീഡിയോ വൈറല്‍

റാലിയ്ക്ക് മുന്നോടിയായി റാലി ട്രക്കുമായി എദ്വാര്‍ദ് നിക്കോലെവ്, ട്രാന്‍സ് പോളാര്‍ മേഖലയായ മര്‍മങ്ക്‌സില്‍ വെച്ച് നടത്തുന്ന പ്രകടനത്തില്‍ അതിശയിച്ചിരിക്കുകയാണ് മോട്ടോര്‍-കായിക ലോകം.

വായുവില്‍ കുതിച്ച് ചാടുന്ന 1000 bhp റാലി ട്രക്ക്; വീഡിയോ വൈറല്‍

ടെര്‍മിനേറ്റര്‍ എന്നാണ് കമാസ്-4326 റാലി ട്രക്ക് അറിയപ്പെടുന്നത്. 10 ടണ്‍ ഭാരത്തില്‍ ഒരുങ്ങിയിരിക്കുന്ന കമാസ്-4326 ന് അനുയോജ്യമായ പേരുമാണ് അത്.

വായുവില്‍ കുതിച്ച് ചാടുന്ന 1000 bhp റാലി ട്രക്ക്; വീഡിയോ വൈറല്‍

16.2 ലിറ്റര്‍ V8 ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ എത്തുന്ന കമാസ്-4326, 1000 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്.

വായുവില്‍ കുതിച്ച് ചാടുന്ന 1000 bhp റാലി ട്രക്ക്; വീഡിയോ വൈറല്‍

ട്രക്കില്‍ കമാസ് പുതുതായി നല്‍കിയ കോണ്‍ടിനന്റല്‍ 14.00 R20 164/160K HC ടയറുകളെ പരീക്ഷിക്കുന്ന എദ്വാര്‍ദോയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത കൈവരിച്ച ട്രക്കുമായി മഞ്ഞില്‍ 37 മീറ്ററോളം ദൂരം വായുവില്‍ പറക്കുന്ന വീഡിയോ ഒരല്‍പം അതിശയിപ്പിക്കുന്നതാണ്.

വായുവില്‍ കുതിച്ച് ചാടുന്ന 1000 bhp റാലി ട്രക്ക്; വീഡിയോ വൈറല്‍

10 ടണ്‍ ഭാരമുള്ള ട്രക്ക് വായുവില്‍ ഏറെ നേരം പറക്കുന്നത് അവിശ്വസനീയമാണ്. മഞ്ഞില്‍ ടയറുകള്‍ മികച്ച ഗ്രിപ്പാണ് പ്രദാനം ചെയ്തതെന്ന് റഷ്യന്‍ സംഘം വ്യക്തമാക്കി.

വായുവില്‍ കുതിച്ച് ചാടുന്ന 1000 bhp റാലി ട്രക്ക്; വീഡിയോ വൈറല്‍

ഏറ്റവും കൂടുതല്‍ മഞ്ഞ് വീഴ്ചയുള്ള റഷ്യന്‍ മേഖലയാണ് മര്‍മങ്ക്‌സ്. ദക്ഷിണ അമേരിക്കയിലെയും, ആഫ്രിക്കയിലെയും മണല്‍ സാഹചര്യങ്ങള്‍ക്ക് സമാനമാണ് മര്‍മങ്ക്‌സിലെ മഞ്ഞെന്നും എദ്വാര്‍ദ് പറയുന്നു.

ജൂലായ് 7 ന് മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ നിന്നുമാണ് 2017 സില്‍ക്ക് വെയ് റാലി ആരംഭിക്കുക. റഷ്യ, കസാക്കിസ്താന്‍, ചൈന എന്നീ രാജ്യങ്ങളിലൂടെ 9608 കിലോമീറ്ററാണ് റാലി പിന്നിടുക.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Watch This 1,000BHP Rally Truck Defying Gravity. Read in Malayalam.
Story first published: Friday, June 9, 2017, 19:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X