ബിഎംബ്ല്യു G310 R മോഡലിനെ കളിയാക്കി കവാസാക്കി — കേമന്‍ നിഞ്ച 300

By Dijo Jackson

ബിഎംഡബ്ല്യു G310 R വന്നതിന് തൊട്ടു പിന്നാലെയാണ് നിഞ്ച 300 മോഡലിന്റെ വില കവാസാക്കി വെട്ടിച്ചുരുക്കിയത്. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി കൂട്ടിയതു വഴി 62,000 രൂപയോളം മോഡലിന് വില കുറയ്ക്കാന്‍ കവാസാക്കിക്ക് കഴിഞ്ഞു. 2.98 ലക്ഷം രൂപയാണ് നിലവില്‍ 2018 കവാസാക്കി നിഞ്ച 300 -ന് വിപണിയില്‍ വില. അതായത് പുത്തന്‍ ബിഎംഡബ്ല്യു G310 R -നെക്കാളും 1,000 രൂപ കുറവ്.

ബിഎംബ്ല്യു G310 R മോഡലിനെ കളിയാക്കി കവാസാക്കി — കേമന്‍ നിഞ്ച 300

ഇതിലെന്താണ് ഇത്ര കാര്യമെന്നു ചിന്തിക്കാന്‍ വരട്ടെ. വിലക്കുറവിന്റെ പശ്ചാത്തലത്തില്‍ പുതിയ ബിഎംഡബ്ല്യു G310 R -നെ ഒളികണ്ണിട്ടു കളിയാക്കുകയാണ് കവാസാക്കി ഇന്ത്യ. ഒറ്റ സിലിണ്ടര്‍ ബൈക്കിന്റെ വിലയ്ക്ക് കൂടുതല്‍ മികവാര്‍ന്ന ഇരട്ട സിലിണ്ടര്‍ ബൈക്ക് കിട്ടുമ്പോള്‍ ആശയക്കുഴപ്പം എന്തിനെന്ന് നിഞ്ച 300 പരസ്യം ചോദിക്കുന്നു.

ബിഎംബ്ല്യു G310 R മോഡലിനെ കളിയാക്കി കവാസാക്കി — കേമന്‍ നിഞ്ച 300

ബിഎംഡബ്ല്യുവിനെ പേരെടുത്തു പരാമര്‍ശിക്കുന്നില്ലെങ്കിലും G310 R -ന് എതിരെയാണ് കവാസാക്കി ഒളിയമ്പ് എയ്യുന്നത്. നേരത്തെ ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകളുടെ വില കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍പ്രതിഷേധം ബൈക്ക് പ്രേമികള്‍ ഉയര്‍ത്തിയിരുന്നു.

ബിഎംബ്ല്യു G310 R മോഡലിനെ കളിയാക്കി കവാസാക്കി — കേമന്‍ നിഞ്ച 300

കെടിഎം 390 പോലെ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണ് പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍. എന്നാല്‍ ഇവിടെ നിന്നും നിര്‍മ്മിച്ചു കയറ്റുമതി ചെയ്യുന്ന G310 R, G310 GS മോഡലുകള്‍ക്ക് അമേരിക്ക പോലുള്ള വിപണികളില്‍ വില താരതമ്യേന കുറവാണ്.

ബിഎംബ്ല്യു G310 R മോഡലിനെ കളിയാക്കി കവാസാക്കി — കേമന്‍ നിഞ്ച 300

പരസ്യം സൂചിപ്പിക്കുന്നത് പോലെ നിഞ്ച 300 -ല്‍ പാരലല്‍ ട്വിന്‍ എഞ്ചിനാണ് തുടിക്കുന്നത്. G310 R -ല്‍ 311 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനും. നിലവിലെ സാഹചര്യങ്ങളില്‍ പണത്തിനൊത്ത മൂല്യം കാഴ്ചവെക്കാൻ കവാസാക്കി നിഞ്ച 300 -ന് കൂടുതൽ കഴിയും. ഇക്കാര്യത്തിൽ യാതൊരു തർക്കവുമില്ല.

ബിഎംബ്ല്യു G310 R മോഡലിനെ കളിയാക്കി കവാസാക്കി — കേമന്‍ നിഞ്ച 300

ഇരട്ട ചാനല്‍ എബിഎസ് നിഞ്ച 300 -ല്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. നിഞ്ച 300 -ലുള്ള 300 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് 38 bhp കരുത്തും 27 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 34 bhp കരുത്തും 28 Nm torque -മാണ് ബിഎംഡബ്ല്യു G310 R -നുള്ളത്.

ബിഎംബ്ല്യു G310 R മോഡലിനെ കളിയാക്കി കവാസാക്കി — കേമന്‍ നിഞ്ച 300

ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ഇരു ബൈക്കുകളിലും. ആറു സ്പീഡ് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മോഡലുകളില്‍ ഒരുങ്ങുന്നു. കൂടുതല്‍ മെച്ചപ്പെട്ട അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും മോണോഷോക്ക് യൂണിറ്റുമാണ് ബിഎംഡബ്ല്യു G310 R -ല്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക.

ബിഎംബ്ല്യു G310 R മോഡലിനെ കളിയാക്കി കവാസാക്കി — കേമന്‍ നിഞ്ച 300

അതേസമയം കവാസാക്കി നിഞ്ച 300 -ല്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് യൂണിറ്റ് പിന്നിലും സസ്‌പെന്‍ഷനേകും. പൂര്‍ണ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കാണ് കവാസാക്കി നിഞ്ച 300; ബിഎംഡബ്ല്യു G310 R ആകട്ടെ നെയ്ക്കഡ് ബൈക്കും.

ബിഎംബ്ല്യു G310 R മോഡലിനെ കളിയാക്കി കവാസാക്കി — കേമന്‍ നിഞ്ച 300

നിഞ്ച 300 -ന് സമാനമായി വേര്‍സിസ് X300 -നും ഗണ്യമായ വിലക്കുറവ് വിപണിയില്‍ ഉടന്‍ പ്രതീക്ഷിക്കാം. ബിഎംഡബ്ല്യു G310 GS -നോടു മത്സരിക്കുന്ന അഡ്വഞ്ചര്‍ ബൈക്കാണ് കവാസാക്കി വേര്‍സിസ് X300.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Kawasaki India Dealer Trolls BMW 310. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X