ഡബിൾഡക്കർ ട്രെയിൻ ഉടൻ കേരളത്തിലേക്ക്!!!

By Praseetha

യാത്രക്കാരുടെ വർധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് കേരളത്തിൽ ആദ്യമായി ഡബിൾ ഡക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവീസിന് തുടക്കം കുറിക്കുന്നു. ആഴ്ചയിൽ രണ്ടു തവണയായി തിരുവന്തപുരം-ചെന്നൈ റൂട്ടിലായിരിക്കും ട്രെയിൻ സർവീസ് നടത്തപ്പെടുക എന്നാണ് റെയിൽവെയുടെ അറിയിപ്പ്.

രാമേശ്വരം-മാനാമധുര പാത; ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴി

പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് റെയിൽവെ ഔദ്യോഗികമായൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓക്ടോബർ ആദ്യവാരത്തോടുകൂടി ആരംഭിക്കുമെന്നാണ് കരുതുന്നത്.

കേരളത്തിലേക്ക് ആദ്യമായി ഡബിൾഡക്കർ ട്രെയിൻ

ചെന്നൈ-തിരുവന്തപുരം റൂട്ട് ദക്ഷിണേന്ത്യയിൽ തന്നെ തിരക്കേറിയ റൂട്ടുകളിൽ ഒന്നായതിനാലാണ് അതിവേഗ ഡബിൾഡക്കർ ട്രെയിൻ സർവീസിനെ കുറിച്ച് റെയിൽവെ ആലോചിക്കുന്നത്.

കേരളത്തിലേക്ക് ആദ്യമായി ഡബിൾഡക്കർ ട്രെയിൻ

ഉദയ് എന്ന പേരിൽ അവതരിപ്പിക്കുന്ന ട്രെയിൻ കൂടുതൽ യാത്രക്കാരെ ആകർഷിക്കുമെന്ന് മാത്രമല്ല വെയിറ്റിംഗ് ലിസ്റ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കുമെന്നാണ് റെയിൽവെയുടെ നിഗമനം.

കേരളത്തിലേക്ക് ആദ്യമായി ഡബിൾഡക്കർ ട്രെയിൻ

ഈ ട്രെയിൻ സർവീസ് വഴി അധിക വരുമാനം റെയിൽവെ മുന്നിൽ കാണുന്നു എന്നാണ് ദക്ഷിണ റെയിൽവെയുടെ മതിർന്നൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

കേരളത്തിലേക്ക് ആദ്യമായി ഡബിൾഡക്കർ ട്രെയിൻ

വൈകിട്ട് ഏഴ് മണിക്ക് തിരുവന്തപുരത്ത് നിന്നാരംഭിക്കുന്ന ട്രെയിൻ 14 മണിക്കൂറിനുള്ളിൽ ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.

കേരളത്തിലേക്ക് ആദ്യമായി ഡബിൾഡക്കർ ട്രെയിൻ

നിലവിൽ ഈ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകൾ 17 മണിക്കൂറോളമെടുത്താണ് ചെന്നൈയിലെത്തിച്ചേരുന്നത്.

കേരളത്തിലേക്ക് ആദ്യമായി ഡബിൾഡക്കർ ട്രെയിൻ

കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളുന്നതിനൊപ്പം യാത്രാസമയവും ഗണ്യമായി കുറയ്ക്കുന്നു എന്നാണ് ഈ ഡബിൾ ഡക്കർ ട്രെയിനിന്റെ സവിശേഷത.

കേരളത്തിലേക്ക് ആദ്യമായി ഡബിൾഡക്കർ ട്രെയിൻ

പൂർണ്ണമായും ശീതികരിച്ച 11 ചെയർകാർ ബോഗികളാകും ട്രെയിനിൽ ഉൾപ്പെടുത്തുക. ഒരോ ബോഗിയിലും 110 പേരെ വീതം ഉൾക്കൊള്ളാനാകും.

കേരളത്തിലേക്ക് ആദ്യമായി ഡബിൾഡക്കർ ട്രെയിൻ

മണിക്കൂറിൽ 110 കിലോമീറ്റർ ആയിരിക്കും ട്രെയിനിന്റെ പരമാവധി വേഗത. കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുക എന്നതാണ് ഈ ട്രെയിൻ സർവീസുകൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തിലേക്ക് ആദ്യമായി ഡബിൾഡക്കർ ട്രെയിൻ

ഇത്തരത്തിൽ പത്ത് ഡബിൾ ഡക്കർ അതിവേഗ ട്രെയിനുകളാണ് നിലവിൽ ഇന്ത്യൻ റെയിൽവെയ്ക്കുള്ളതെങ്കിലും ഒരേയൊരു ഡബിൾ ഡക്കർ ട്രെയിനാണ് ദക്ഷിണ റെയിൽവെയുടെ കീഴിൽ സർവീസ് നടത്തുന്നത്.

കേരളത്തിലേക്ക് ആദ്യമായി ഡബിൾഡക്കർ ട്രെയിൻ

ബാംഗ്ലൂർ-ചെന്നൈ റൂട്ടിലോടുന്ന ഈ ഡബിൾ ഡക്കർ ട്രെയിൻ 2013 ഏപ്രിൽ 15നായിരുന്നു സർവീസ് ആരംഭിച്ചത്.

കൂടുതൽ വായിക്കൂ

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

കൂടുതൽ വായിക്കൂ

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

Most Read Articles

Malayalam
കൂടുതല്‍... #ട്രെയിൻ #train
English summary
Kerala to get its first double-decker train soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X