ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്തതും അപകടകരവുമായ റോഡുകളിൽ ഒന്നാണ് ഇന്ത്യൻ റോഡുകൾ. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ദിനംപ്രതി നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, സർക്കാരും പോലീസും ട്രാഫിക്ക് നിയമങ്ങൾ നടപ്പിലാക്കാനുള്ള തത്രപ്പാടിലാണ്.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

പൊതു റോഡുകളിൽ ആളുകൾ വേഗത്തിൽ വാഹനം ഓടിക്കാതിരിക്കാനും, മറ്റ് നിയമവിരുദ്ധ കാര്യങ്ങളിൽ നിന്നും തടയാനും ശ്രമിക്കുന്നു. എന്നാൽ മിക്കപ്പോഴും അധികാരികളും ഈ നിയമങ്ങൾ ലംഘിക്കുന്നു, മാത്രമല്ല അവർ ഈ വരി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒന്നും തന്നെ ചെയ്യുന്നതുമില്ല.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

ന്യൂസ് 18 കേരളത്തിലെ ഒരു എക്സ്ക്ലൂസീവ് റിപ്പോർട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും, ധനകാര്യമന്ത്രിയുടെയും കാറുകൾ എങ്ങനെയാണ് ഒന്നിലധികം തവണ സ്പീഡ് നിയമങ്ങൾ ലംഘിച്ചതെന്നു വെളിപ്പെടുത്തുന്നു. സകല വിവരങ്ങളും പബ്ലിക് ചെലാൻ പോർട്ടലിൽ ലഭ്യമാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനങ്ങളായ രണ്ട് ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവികളും 14 തവണയെങ്കിലും വേഗ പരിധി മറികടന്നതായി പ്രാദേശിക ചാനലിൽ സംപ്രേഷണം ചെയ്ത റിപ്പോർട്ട് വ്യക്തമാക്കുന്നു.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

സംസ്ഥാനത്തുടനീളം സ്ഥാപിച്ച സ്പീഡ് ട്രാപ്പുകളാണ് ഇത് വെളിപ്പെടുത്തിയത്. "KL01 CB 7400" എന്ന രജിസ്ട്രേഷൻ നമ്പർ വഹിക്കുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക ടൊയോട്ട ഇന്നോവ ക്രിസ്റ്റ അഞ്ച് തവണ അമിത വേഗത്തിന് പിടിക്കപ്പെട്ടു.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

"KL01 CB 8355" എന്ന രജിസ്ട്രേഷൻ നമ്പർ വഹിക്കുന്ന മറ്റൊരു ഔദ്യോഗിക ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഒമ്പത് തവണ പരിധി ലംഘിച്ചു. ഈ റിപ്പോർട്ട് കേരള ട്രാഫിക് പോലീസ് ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്, പൊതുജനങ്ങൾക്ക് ഇവ പരിശോധിക്കാൻ കഴിയും.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്കും ട്രാഫിക്ക് നിയമ ലംഖനത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. തന്റെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഒന്നിലധികം തവണ വേഗത പരിധി ലംഘിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

"KL‌ 01 CB 8344" രജിസ്ട്രേഷൻ‌ വഹിക്കുന്ന അദ്ദേഹത്തിന്റെ ഇന്നോവ ക്രിസ്റ്റ 28 തവണ സ്പീഡ് പരിധി മറികടന്നു. ഈ വിവരങ്ങളും കേരള ട്രാഫിക് പോലീസിന്റെ പൊതു വെബ്‌സൈറ്റിൽ ലഭ്യമാണ്.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

ഇവർക്കു പുറമേ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഔദ്യോഗിക വാഹനം നാല് തവണയും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനം 55 തവണയും നിയമ ലംഘനം നടത്തി.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

എന്നാൽ ഇവരെയെല്ലാം പിൻതള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരൻപിള്ളയുടെ വാഹനം 57 തവണയും മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയത്.

മുഖ്യമന്ത്രിയും ധനമന്ത്രിയും പതിവായി വാഹനങ്ങൾ ഉപയോഗിക്കുന്നത് കാണാം. എന്നിരുന്നാലും, അമിതവേഗത്തിൽ കുടുങ്ങിയപ്പോൾ അവർ വാഹനത്തിൽ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഇത്തരം പിഴകൾ ഓൺലൈനിലാണ് ഈടാക്കുന്നത്, ഈ സന്ദർഭങ്ങളിൽ പോലീസുകാർ വാഹനങ്ങളെ റോഡുകളിൽ നിർത്തിക്കാറില്ല.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

ഉപഭോക്താവ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഓൺലൈനിൽ പരിശോധിക്കുകയും അതിനനുസരിച്ച് പിഴ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നൽകുകയും വേണം.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

നിശ്ചിത സമയത്തിനുള്ളിൽ പിഴ തുക അടച്ചില്ലെങ്കിൽ, വാഹനത്തിന്റെ ഉടമയും പിഴ നൽകേണ്ടതാണ്. കൃത്യസമയത്ത് പിഴ അടയ്ക്കാത്ത വീഴ്ച വരുത്തിയവർക്ക് പോലീസും ആർടിഒയും നോട്ടീസ് അയയ്ക്കുന്നതാണ് അടുത്ത നടപടി.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

അമിത വേഗത്തിനുള്ള നിയമത്തിൽ പിടിക്കപ്പെട്ട മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവികളും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO) ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. ഇവ സർക്കാർ ഔദ്യോഗിക വാഹനങ്ങളായതിനാൽ അവ പ്രാദേശിക RTO -ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വേഗത നിയമങ്ങൾ ലംഘിച്ച ഒരു മന്ത്രിയെ പൊതു റോഡുകളിൽ പിടിക്കുന്നത് ഇതാദ്യമല്ല.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

ഇവ സർക്കാർ ഔദ്യോഗിക വാഹനങ്ങളായതിനാൽ അവ പ്രാദേശിക RTO -ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വേഗത നിയമങ്ങൾ ലംഘിച്ച ഒരു മന്ത്രിയെ പൊതു റോഡുകളിൽ പിടിക്കുന്നത് ഇതാദ്യമല്ല.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാഹനം നിരവധി തവണ അമിതവേഗത്തിൽ പിടിക്കപ്പെട്ടു. എന്നിരുന്നാലും, അവർ ചെയ്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മന്ത്രിമാർ പിഴയടച്ചോ എന്ന് കണ്ടറിയണം. കേരളത്തിൽ മന്ത്രിമാർ ഔദ്യോഗിക വാഹനങ്ങളുമായി പൊല്ലാപ്പ് പിടിച്ചിരിക്കുമ്പോൾ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന്റെ തിരക്കിലാണ് പ്രധാന മന്ത്രി നരേന്ദ്രമോദി.

Source: News18

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളിതുവരെയുള്ള തന്റെ ഭരണകാലത്ത് നിരവധി കാറുകൾ മാറി മാറി ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായ ബി‌എം‌ഡബ്ല്യു 7-സീരീസ് ഹൈ സെക്യൂരിറ്റി ഇപ്പോൾ അദ്ദേഹത്തിന്റെ കോൺ‌വോയിയിൽ വളരെ അപൂർവമായി മാത്രമേ കാണാനാകൂ.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

മുൻകാലങ്ങളിൽ, ലാൻഡ് റോവർ റേഞ്ച് റോവർ, മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂസർ തുടങ്ങിയ എസ്‌യുവികളിൽ പ്രധാന മന്ത്രിയെ നാം സമീപകാലത്ത് കണ്ടിരുന്നു. ഇപ്പോൾ ഏറ്റവും പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിലാണ് നരേന്ദ്ര മോദിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

തായ്‌ലൻഡിൽ നിന്ന് അദ്ദേഹം ഇന്ത്യയിലെത്തിയതിന്റെ വീഡിയോ ഏതാനും വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തു, പ്രധാനമന്ത്രി പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസറിൽ പ്രവേശിക്കുന്നത് ഇതിൽ കാണിക്കുന്നു.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഉപയോഗിക്കുന്ന അതേ ലാൻഡ് ക്രൂസറല്ല ഇത്. 1.7 കോടി രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഏറ്റവും പുതിയ തലമുറ എസ്‌യുവിയാണിത്.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

ഈ കാറിന്റെ ഓൺ-റോഡ് വില ഏകദേശം രണ്ട് കോടി രൂപയായിരിക്കും. ഇതൊരു സാധാരണ ടൊയോട്ട ലാൻഡ് ക്രൂയിസറല്ല, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒരാളെ വഹിക്കുന്ന കനത്ത സുരക്ഷാ കവചിത വാഹനമാണിത്.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

മെഴ്‌സിഡസ് ബെൻസ്, ലാൻഡ് റോവർ, ബിഎംഡബ്ല്യു തുടങ്ങിയ നിർമ്മാതാക്കളെ പോലെ കവചിത വാഹനങ്ങൾ ടൊയോട്ട ഔദ്യോഗികമായി വാഗ്ദാനം ചെയ്യുന്നില്ല.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

അതിനാൽ വാഹനം ഒരു ബാഹ്യ ഏജൻസിയിൽ നിന്ന് സുരക്ഷാ കവചം ചെയ്തെടുക്കണം. വാഹനം പ്രധാനമന്ത്രിയുടേത് ആയതിനാൽ കൃത്യമായ വിലയും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന കവചത്തിന്റെ അളവും രഹസ്യമായി തുടരുന്നു.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

അടുത്ത കാലത്തായി, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം നിരവധി തവണ പരിഷ്കരിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് അംബാസഡറായിരുന്നു.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

ബി‌എം‌ഡബ്ല്യു 7-സീരീസ് ഔദ്യോഗിക കാറുകൾ ലഭിച്ച ആദ്യത്തെ മന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്‌പേയി. ഇന്ത്യയിൽ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബി‌എം‌ഡബ്ല്യു 7-സീരീസ് ഹൈ സെക്യൂരിറ്റിയാണ് മൻ‌മോഹൻ സിംഗും ഉപയോഗിച്ചിരുന്നത്.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കവചിത മഹീന്ദ്ര സ്കോർപിയോയാണ് ഉപയോഗിച്ചത്. നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലത്തും ഉപയോഗിച്ച അതേ വാഹനമാണിത്.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

തുടർന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ബിഎംഡബ്ല്യു 7-സീരീസ് ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് നരേന്ദ്ര മോദി ഇന്ത്യയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച സമയത്ത് ലാൻഡ് റോവർ റേഞ്ച് റോവർ സെന്റിനൽ ഉപയോഗിക്കാൻ തുടങ്ങി.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

കവചിത റേഞ്ച് റോവർ അദ്ദേഹത്തോടൊപ്പം പലപ്പോഴും കണ്ടു. മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂസറും അദ്ദേഹം പലപ്പോൾ ഉപയോഗിച്ചതായി കണ്ടെത്തി. നിലവിൽ, ലാൻഡ് ക്രൂയിസറിന്റെ ഏറ്റവും പുതിയ തലമുറ മോഡലാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

4.5 ലിറ്റർ V8 ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്, പരമാവധി 262 bhp കരുത്തും 650 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കവചം ചേർക്കുന്നത് വാഹനത്തിന്റെ ഭാരം വളരെയധികം വർദ്ധിപ്പിക്കുന്നതിനാൽ, അത്തരം ശക്തമായ എഞ്ചിനുകൾ നിർബന്ധമാണ്.

ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

ലാൻഡ് ക്രൂയിസറിന് 4x4 സിസ്റ്റവും, മറ്റ് ഹൈടെക് സവിശേഷതകളും ലഭിക്കുന്നു. ഇത് പരുക്കൻ ഭൂപ്രദേശങ്ങളിൽ വാഹനത്തിന് അനായാസം സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നു.

Most Read Articles

Malayalam
English summary
Kerala Ministers Official Vehicles breaks traffic laws several times. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X