മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

ഒരു കാലത്ത് ടൂ-വീലറുകൾ യാത്ര ചെയ്യേണ്ടതിനായും ഫോർ-വീലറുകൾ ആഡംബരപൂർണ്ണമായ ഒന്നായും കണ്ടിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി, രാജ്യത്ത് പ്രീമിയം മോട്ടോർസൈക്കിളുകൾ വിജയകരമായി വിൽക്കുന്ന നിരവധി ഇരുചക്ര വാഹന നിർമാതാക്കളുണ്ട്.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

റോഡിലെ ഇരുചക്ര വാഹനങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം അപകടങ്ങളും നിയമലംഘനങ്ങളും വർധിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരു വാഹനത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം ഒരു വിധി പുറപ്പെടുവിച്ചിരുന്നു.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

വിധിക്കു ശേഷം, വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള MVD -കൾ കർശന പരിശോധന നടത്തുകയും ഇത്തരം വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇപ്പോൾ പിൻ‌ മഡ്‌ഗാർഡ് ഇല്ലാത്തതിന് ഒരു യമഹ R15 റൈഡറിന് MVD പിഴ ചുമത്തുന്നതിന്റെ വീഡിയോയാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

ജിറ്റോസ് ഡീമൺ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. റൈഡറിന്റെ ഗോ പ്രോയിൽ നിന്നുള്ള ഫൂട്ടേജിലാണ് വീഡിയോ ആരംഭിക്കുന്നത്. റൈഡർ യഥാർത്ഥത്തിൽ ഒരു കഫേയിൽ സുഹൃത്തുക്കളെ കാണാനുള്ള യാത്രയിലായിരുന്നു.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

പോകുമ്പോൾ അയാൾ പെട്ടെന്ന് തന്റെ സുഹൃത്തുക്കളുടെ മോട്ടോർ സൈക്കിൾ തിരിച്ചറിഞ്ഞ് റോഡിൽ നിർത്തുകയും, ഇരുവശത്തുനിന്നും വാഹനങ്ങൾ നോക്കി റോഡ് ക്രോസ് ചെയ്ത് സുഹൃത്തിന്റെ നേരെ തിരിയുകയും ചെയ്യുന്നു.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

ബൈക്ക് യാത്രികൻ തന്റെ യമഹ R15 സുഹൃത്തിന്റെ പൾസർ RS200 -ന് അടുത്തായി പാർക്ക് ചെയ്യുന്നു. ബൈക്കിൽ നിന്നിറങ്ങുമ്പോൾ കേരള MVD -യുടെ ടാറ്റ നെക്സോൺ ഇവി അവിടെ എത്തുകയും കാറിനുള്ളിൽ നിന്ന് MVD ഉദ്യോഗസ്ഥൻ റൈഡറിനെ വിളിക്കുകയും ചെയ്യുന്നു.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

എന്തുകൊണ്ടാണ് ഉദ്യോഗസ്ഥൻ തന്നോട് നിൽക്കാൻ ആവശ്യപ്പെട്ടതെന്ന് വ്ലോഗറിന് പിടികിട്ടിയില്ല. ഓഫീസർ കാറിൽ നിന്നിറങ്ങി വാഹനം പരിശോധിച്ച് റൈഡറിന്റെ ലൈസൻസ് ചോദിക്കുന്നു.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

റൈഡർ കാരണം ചോദിക്കുമ്പോൾ ഉദ്ധ്യോഗസ്ഥൻ പിന്നിലെ ടയർ ഹഗ്ഗർ/ മഡ്ഗാർഡിനെക്കുറിച്ച് ചോദിക്കുന്നു. പിന്നിലെ മഡ്‌ഗാർഡ് ഉണ്ടായിരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

ഓഫീസർ പറയുന്ന എല്ലാ കാര്യങ്ങളും റൈഡർ തലകുലുക്കി കേൾക്കുകയും ചെയ്യുന്നു. മഡ്ഗാർഡ് പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും ഇപ്പോഴും തന്നോടൊപ്പമുണ്ടെന്നും റൈഡർ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. മഡ്ഗാർഡ് റൈഡറെയും മറ്റ് റോഡ് ഉപയോക്താക്കളെയും റോഡിലുള്ള ചെളി പൊടി എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നുവെന്ന് ഓഫീസർ പറയുന്നു.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

മഴക്കാലത്ത് മോട്ടോർ സൈക്കിളിൽ ഓടിക്കുമ്പോഴെല്ലാം മഡ്ഗാർഡ് ഘടിപ്പിക്കാറുണ്ടെന്നും റൈഡർ ഉദ്യോഗസ്ഥനോട് പറഞ്ഞു. ഈ ഒഴിവ്കഴിവുകളൊന്നും ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിട്ടില്ല, ഇത് മോട്ടോർസൈക്കിളിനൊപ്പം ഒരു സ്റ്റാൻഡേർഡ് ഉപകരണമാണെന്നും അത് എന്തിനാണ് നീക്കംചെയ്യുന്നതെന്നും അധികൃതർ ചോദിക്കുന്നു.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

എക്‌സ്‌പോസ്ഡ് റിയർ ടയർ ഒരു മോട്ടോർ സൈക്കിളിൽ പിന്നിൽ നിന്ന് മനോഹരമായി കാണപ്പെടുമെങ്കിലും, മഡ്ഗാർഡ് ഇല്ലാത്തപക്ഷം പിന്നാലെ വരുന്ന മോട്ടോർ സൈക്കിൾ യാത്രക്കാരന്റെ മേൽ ചെറിയ കല്ലുകളും ചെളിയും ഇത് തെറിക്കാൻ ഇടയുണ്ട്.

മഡ്ഗാർഡ് മുഖ്യം ബിഗിലേ! R15 റൈഡറിന് ചെറു ഉപദേശവും പിഴയും നൽകി MVD

അല്പനേരം സംസാരിച്ചതിന് ശേഷം അദ്ദേഹം ലൈസൻസ് ചോദിക്കുകയും റൈഡർ അതിന്റെ ഡിജിറ്റൽ പകർപ്പ് നൽകുകയും ചെയ്യുന്നു. തന്റെ സിസ്റ്റത്തിലേക്ക് രജിസ്ട്രേഷൻ നമ്പർ നൽകി വിശദാംശങ്ങൾ പരിശോധിച്ച അദ്ദേഹം RTO -ൽ വാഹനം ഹാജരാക്കണമെന്നും മഡ്ഗാർഡ് ഇല്ലാത്തതിന് 1000 രൂപ പിഴ നൽകണമെന്നും പറയുന്നു.

കൂടാതെ ബൈക്കിന് ശരിയായ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നുവെന്നും അദ്ദേഹം പരാമർശിക്കുന്നു. നമ്പർ പ്ലേറ്റിനായി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി അവിടെ നിന്ന് മടങ്ങി.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Kerala MVD Fines Yamaha R15 Rider For Removing Mudguard Video. Read in Malayalam.
Story first published: Tuesday, May 11, 2021, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X