കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

By Dijo Jackson

കനത്ത മഴയില്‍ മലവെള്ളം കുത്തിയൊലിക്കുന്ന പൂയംകുട്ടിയാര്‍. മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍ പുഴ കരകവിഞ്ഞു ഒഴുകുന്നു. ആദിവാസി കുടിയേറ്റ മേഖലയിലേക്കുള്ള ഏക കരമാര്‍ഗം അടഞ്ഞുകിടക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതു കാരണം കടത്തുകാര്‍ തോണിയിറക്കാന്‍ മടിച്ചു നിന്നിടത്ത് ബൊലേറോയുമായി വെള്ളത്തിലേക്കിറങ്ങിയ പൊലീസിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഹൈറേഞ്ചില്‍ മഴ കനത്തതോടെ കോതമംഗലം മേഖലയില്‍ പല ആദിവാസി കുടികളും അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെടുകയായിരുന്നു. പുഴയ്ക്ക് ഇരു കരകളിലും ആളുകള്‍ നിസഹായരായി കുടുങ്ങി കിടന്നതോടെയാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ പൊലീസ് സാഹസികമായി ബൊലേറോയുമായി ഇറങ്ങിയത്.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ശക്തമായി ഒഴുകുന്ന പുഴയെ കീറിമുറിച്ചു കടക്കുന്ന ബൊലേറോയുടെ ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. അക്കരെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചെന്നവരാണ് കനത്ത മഴയെ തുടര്‍ന്ന് മറുകരയില്‍ കുടുങ്ങിയത്. പുഴയെ വകവെയ്ക്കാതെ ചപ്പാത്തിലൂടെ കടന്നെത്തിയ പൊലീസാണ് ഇവരെ തിരികെ കൊണ്ടുവന്നതും.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കുട്ടമ്പുഴ സ്വദേശിയായ അഭിലാഷ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ബൊലേറോ ഓടിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും എഞ്ചിന്‍ മികവുമാണ് വെള്ളത്തിലൂടെയുള്ള പ്രയാണത്തില്‍ ബൊലേറോയെ തുണച്ചത്. ഒപ്പം ഡ്രൈവിംഗ് മികവും ഇവിടെ എടുത്തു പറയണം.

കുത്തിയൊലിക്കുന്ന വെള്ളത്തെ ചെറുത്തുനില്‍ക്കാന്‍ ബൊലേറോയ്ക്ക് സാധിച്ചെന്നു വീഡിയോയില്‍ വ്യക്തം. 2523 സിസി നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് m2CRDi ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര ബൊലേറോയുടെ ഒരുക്കം. എഞ്ചിന് 63 bhp കരുത്തും 180 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്ക് നാലു വീല്‍ ഡ്രൈവ് ബൊലേറോ മോഡലുകളെയാണ് മഹീന്ദ്ര നല്‍കാറ്. ദുഷ്‌കരമായ പ്രതലങ്ങള്‍ പിന്നിടാന്‍ നാലു വീല്‍ ഡ്രൈവ് സംവിധാനം ബൊലേറോയെ കാര്യമായി പിന്തുണയ്ക്കും.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

നാലു വീല്‍ ഡ്രൈവില്‍ വാഹനത്തിന് പരമാവധി ഘര്‍ഷണം ലഭിക്കും. എന്തായാലും കുടങ്ങിപ്പോയ ആളുകളെ രക്ഷപ്പെടുത്താന്‍ ജീവന്‍ പണയം വെച്ചു പുഴയിലേക്കിറങ്ങിയ പൊലീസുകാരുടെ ധൈര്യവും ഇവിടെ വിട്ടുപോകരുത്.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

അടുത്തകാലത്തായി മഹീന്ദ്ര എസ്‌യുവികൾക്ക് ആവശ്യക്കാരേറുകയാണ്. മഹീന്ദ്ര മോഡലുകൾ തെരഞ്ഞെടുക്കാനുള്ള പത്തു കാരണങ്ങള്‍ ഇവിടെ പരിശോധിക്കാം —

ഏതു കുന്നും മലയും താണ്ടും

ഇതിന് ഉത്തമ ഉദ്ദാഹരണമാണ് ബൊലേറോ. നാട്ടിന്‍ പുറത്തെ പൊട്ടി പൊളിഞ്ഞ റോഡ് മുതല്‍ ഹൈറേഞ്ച് കുന്നുകള്‍ വരെ താണ്ടുന്നതില്‍ മഹീന്ദ്രയുടെ ബൊലേറോ കേമനാണ്. കുറഞ്ഞ മെയിന്റനന്‍സില്‍ എത്തുന്ന ബൊലേറോയ്ക്ക്, വഴി ഒരു തടസ്സമേയല്ല.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വിശ്വാസ്യത

മഹീന്ദ്രയുടെ വിശ്വാസ്യതയ്ക്കുള്ള പ്രമുഖ ഉദ്ദാഹരണമാണ് ബൊലേറോ. മേല്‍ സൂചിപ്പിച്ചതു പോലെ ഏതു കഠിന പ്രതലവും താണ്ടുന്നതിനിടെ ബൊലേറോയും സ്‌കോര്‍പിയോയും തങ്ങളെ കൈവെടിയില്ലെന്ന ഉറച്ച വിശ്വാസം ഡ്രൈവര്‍മാര്‍ക്ക് ഇടയിലുമുണ്ട്.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ബജറ്റ് വിലയും റീസെയില്‍ മൂല്യവും

4.49 ലക്ഷം രൂപയ്ക്ക് ഒരു മൈക്രോ എസ്‌യുവി; ഒരു ഇടത്തരം ഹാച്ച്ബാക്കിന്റെ വിലയില്‍ KUV100 -യുമായി കടന്നെത്തിയ മഹീന്ദ്ര വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. ഇനി എസ്‌യുവി ശ്രേണിയിലേക്ക് കടന്നാലോ? ബജറ്റില്‍ ഒതുങ്ങുന്ന മൂന്ന് എസ്‌യുവികളാണ് മഹീന്ദ്ര നിരയില്‍ തിളങ്ങി നില്‍ക്കുന്നത്.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഇതിനൊക്കെ പുറമെ മഹീന്ദ്ര നിരയില്‍ നിന്നും താരത്തിളക്കം നേടിയ മറ്റൊരു ബജറ്റ് മോഡലാണ് ബൊലേറോ. റീസെയില്‍ മൂല്യത്തിന്റെ കാര്യത്തിലും മഹീന്ദ്ര മോഡലുകള്‍ ഒട്ടും പിന്നിലല്ല. ഉദ്ദാഹരണത്തിന് 2010 മോഡൽ സ്‌കോര്‍പിയോയ്ക്ക് ഇന്നും ഏഴു ലക്ഷം രൂപ വരെ വിപണിയിൽ വില ലഭിക്കുന്നുണ്ട്.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പണത്തിനൊത്ത മൂല്യം

മഹീന്ദ്ര മോഡലുകള്‍ പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നുണ്ടെന്ന കാര്യത്തിലും ആര്‍ക്കും സംശയമുണ്ടാകില്ല. XUV500 -യിൽ ഓള്‍ വീല്‍ ഡ്രൈവ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളെ 15 ലക്ഷം രൂപ വിലയ്ക്ക് അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിക്കുന്നു. വിപണിയില്‍ എതിരാളികൾക്ക് മേൽ മഹീന്ദ്ര മേൽക്കൈ നേടാനും കാരണമിതാണ്.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

യൂട്ടിലിറ്റി

ഇന്ത്യന്‍ ഉപഭോക്താക്കള്‍ പിൻ വീല്‍ ഡ്രൈവ്, മുൻ വീല്‍ ഡ്രൈവ് എസ്‌യുവികളിലേക്കു ചേക്കേറുന്നതിന്റെ അടിസ്ഥാനത്തില്‍, വിപണിയില്‍ നിന്നും പൂർണ ഓള്‍ വീല്‍ ഡ്രൈവ് എസ്‌യുവികള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ മാറ്റത്തിനു മഹീന്ദ്ര ഒരുക്കമല്ല. സ്‌കോര്‍പിയോ 4WD, ബൊലേറോ 4x4, ഥാര്‍ മുതലായ ഒരുപിടി മോഡലുകളെ ഓഫ്-റോഡ് പ്രേമികള്‍ക്കായി മഹീന്ദ്ര മാറ്റി വെച്ചിട്ടുണ്ട്.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈവിധ്യമേറിയ ഓട്ടോമാറ്റിക് നിര

മഹീന്ദ്ര നിരയില്‍ വൈവിധ്യമേറിയ ഓട്ടോമാറ്റിക് വാഹനങ്ങളെ കാണാൻ പറ്റും. TUV300 പോലുള്ള സബ്‌കോമ്പാക്ട് എസ്‌യുവി മുതല്‍ പൂര്‍ണ എസ്‌യുവികളായ സ്‌കോര്‍പിയോ, XUV500 മോഡലുകളില്‍ വരെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വിൽപന ശൃഖല

രാജ്യത്തുടനീളം പരന്നു കിടക്കുന്നതാണ് മഹീന്ദ്രയുടെ സര്‍വീസ് ശൃഖല. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ഒട്ടുമിക്ക ഇന്ത്യന്‍ നഗരങ്ങളിലും മഹീന്ദ്രയുടെ ഡീലര്‍ഷിപ്പ് ശൃഖല പ്രവർത്തിക്കുന്നുണ്ട്.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

താളത്തിനൊത്ത ഒത്ത ചുവടുമാറ്റം

വിപണിയുടെ താളത്തിനൊത്ത് കൃത്യസമയത്ത് ചുവട് മാറുന്ന നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. കോമ്പാക്ട് എസ്‌യുവി തരംഗം ഒരുങ്ങുന്നതിന് മുമ്പ് തന്നെ ക്വാണ്ടോയുമായി മഹീന്ദ്ര എത്തിയിരുന്നു.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബൊലേറോയുമായി കേരള പൊലീസ് — കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പിന്നീട് ക്രോസ്ഓവറുകളിലേക്ക് വിപണിയുടെ ശ്രദ്ധ പതിഞ്ഞതിനു പിന്നാലെ KUV100 -യുമായി മഹീന്ദ്ര വന്നു. രണ്ടു ലിറ്റര്‍ എഞ്ചിന്‍ ശേഷിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാലത്ത് 1.99 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനുമായി കടന്നെത്തിയ മഹീന്ദ്രയെ വിപണി അത്രപെട്ടെന്നു മറക്കില്ല.

Source: KothamangalamVartha

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Kerala Police In A Mahindra Bolero Drive Across A River. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X