വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി പുതിയ കാലത്തെ താങ്ങാനാവുന്ന മോഡലുകളിലേക്ക് ആഡംബര കാറുകളില്‍ കാണുന്ന സവിശേഷതകള്‍ വാഹന നിര്‍മ്മാതാക്കള്‍ ചേര്‍ക്കുന്നത് ഇപ്പോള്‍ കാണാന്‍ സാധിക്കും.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

വയര്‍ലെസ് ചാര്‍ജിംഗ്, 360-ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, കൂള്‍ഡ് സീറ്റുകള്‍, ചില പ്രീമിയം കാറുകളില്‍ അവതരിപ്പിച്ച പ്രീമിയം സവിശേഷതകള്‍ എന്നിവയൊക്കെ ഇതിനകം നമ്മള്‍ കണ്ടു കഴിഞ്ഞു. അത്തരമൊരു സവിശേഷത വെന്റിലേറ്റഡ് സീറ്റുകളാണ്.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

അത് യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. നമ്മുടേതുപോലുള്ള ഒരു ഉഷ്ണമേഖലാ രാജ്യത്ത് വെന്റിലേറ്റഡ് സീറ്റുകളുള്ള കാര്‍ ഉണ്ടായിരിക്കുന്നത് അനുഗ്രഹമാണ്. വിപണിയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന മികച്ച അഞ്ച് കാറുകള്‍ പരിചയപ്പെടാം.

MOST READ: മികച്ച സ്റ്റെല്ലും സ്‌പോര്‍ട്ടി ഭാവവും; പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

കിയ സോനെറ്റ്

ഫീച്ചര്‍-ലോഡഡ് ക്യാബിനും പ്രീമിയം എക്സ്റ്റീരിയര്‍ ഡിസൈനുമായി വരുന്ന ഏറ്റവും താങ്ങാവുന്ന കാറുകളില്‍ ഒന്നാണ് കിയ സോനെറ്റ്. സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലെ മിന്നും താരം കൂടിയാണ് ഇന്ന് ഈ മോഡല്‍.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകളുടെ കൂട്ടിച്ചേര്‍ക്കലാണ് പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്, ഇത് ഒരു സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചര്‍ കൂടിയാണ്. ഈ സവിശേഷത HTX + ല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു, കൂടാതെ GTX + ട്രിം പതിപ്പിലും ലഭ്യമാകും.

MOST READ: വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

ദക്ഷിണ കൊറിയന്‍ നിര്‍മാതാവ് അടുത്തിടെ രാജ്യത്ത് അപ്ഡേറ്റ് ചെയ്ത സോനെറ്റ് എസ്‌യുവി അവതരിപ്പിച്ചു. നിലവില്‍ HTX+ വേരിയന്റിന് 11.75 ലക്ഷം രൂപയും, GTX+ പതിപ്പിന് 13.25 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ T-GDi പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നത്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് iMT, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, 7 സ്പീഡ് DCT ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

MOST READ: സബ്-4 മീറ്റര്‍ ശ്രേണിയില്‍ തരംഗമാകാന്‍ സിട്രണ്‍ C3; സ്‌കെയില്‍ മോഡല്‍ ചിത്രങ്ങള്‍ പുറത്ത്

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

ഹ്യുണ്ടായി വെര്‍ണ

ഹ്യുണ്ടായി വെര്‍ണ സെഡാനാണ് ലിസ്റ്റിലെ രണ്ടാമന്‍. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍ ലഭിക്കുന്ന സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന സെഡാനുകളില്‍ ഒന്നാണിത്.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

ടോപ്പ്-ഓഫ്-ലൈനില്‍ SX(O), SX(O) ടര്‍ബോ വേരിയന്റുകളില്‍ മാത്രം കാര്‍ നിര്‍മ്മാതാവ് ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നു. SX(O) വേരിയന്റിന് 12.84 ലക്ഷം രൂപയും, SX (O) ടര്‍ബോ മോഡലിന് 15.25 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: അമേരിക്കൻ വിപണിയിൽ പുത്തൻ ലോഗോയ്ക്കൊപ്പം EV6 ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കി കിയ

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും അഞ്ച് ഗിയര്‍ബോക്‌സ് കോമ്പിനേഷനുകളുമായാണ് ഹ്യുണ്ടായി വെര്‍ണ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവ ഉള്‍പ്പെടുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നതിനൊപ്പം, ഓപ്ഷണല്‍ iVT, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, 7 സ്പീഡ് DCT എന്നിവയും. വാഗ്ദാനം ചെയ്യുന്നു.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

കിയ സെല്‍റ്റോസ്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള രണ്ടാമത്തെ കാറാണ് സെല്‍റ്റോസ് കോംപാക്ട് എസ്‌യുവി. 2021 സോനെറ്റ് എസ്‌യുവിക്കൊപ്പം ഇന്ത്യയില്‍ അപ്ഡേറ്റുചെയ്ത സെല്‍റ്റോസും ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്നു.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

GTX (O), HTX+ ട്രിമ്മുകളില്‍ മാത്രം സവിശേഷത കമ്പനി വാഗ്ദാനം ചെയ്യുന്നു. GTX (O) വേരിയന്റിന്റെ വില 15.35 ലക്ഷത്തില്‍ ആരംഭിക്കുന്നു, HTX+ വേരിയന്റുകള്‍ക്ക് 15.79 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

ഹ്യുണ്ടായി ക്രെറ്റ

വെര്‍ണയെപ്പോലെ, ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് ക്രെറ്റ കോംപാക്ട് എസ്‌യുവിയില്‍ ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. SX(O) വേരിയന്റില്‍ മാത്രമേ ക്രെറ്റയ്ക്ക് മുന്‍ നിര വെന്റിലേറ്റഡ് സീറ്റുകള്‍ ലഭിക്കൂ.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

പെട്രോള്‍ SX (O) വേരിയന്റിന് 16.65 ലക്ഷം രൂപയും ഡീസല്‍ SX (O) മാനുവല്‍ മോഡലിന് 17.65 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ VGT ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ GDI പെട്രോള്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് എഞ്ചിനുകളാണ് എസ്‌യുവിയില്‍ ഉള്ളത്.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

6 സ്പീഡ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡായി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഓപ്ഷണല്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ (1.5 ലിറ്റര്‍ ഡീസല്‍), 7 സ്പീഡ് DCT (1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍), iVT ഓട്ടോമാറ്റിക് (1.5 ലിറ്റര്‍ പെട്രോള്‍) എന്നിവ ഉള്‍പ്പെടുന്നു.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

എംജി ഹെക്ടര്‍

എംജി മോട്ടോര്‍ ഇന്ത്യ ഈ വര്‍ഷം ആദ്യം 2021 ഹെക്ടര്‍ എസ്‌യുവി രാജ്യത്ത് പുറത്തിറക്കി. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മാതാവ് വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍പ്പെടെ ചില സവിശേഷതകള്‍ എസ്‌യുവിയിലേക്ക് കൊണ്ടുവന്നു.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

ഷാര്‍പ്പ് ട്രിമില്‍ മാത്രമേ ഈ സവിശേഷത ലഭ്യമാകൂ. വെന്റിലേറ്റഡ് സീറ്റുകളുള്ള ഹെക്ടറിന്റെ ഷാര്‍പ്പ് വേരിയന്റുകളുടെ വില 17.39 ലക്ഷം മുതല്‍ 19.05 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിപണിയിലെ മികച്ച കാറുകള്‍

യാന്ത്രികമായി, ഹെക്ടര്‍ 2021 മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് വരുന്നത് - 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡായി ഓപ്ഷണല്‍ DCT, CVT ഓട്ടോമാറ്റിക് യൂണിറ്റുകള്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Kia Sonet To MG Hector, Find Here Some Cars With Ventilated Seats In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X