സംഗീതത്തിന്റെ കൊറിയന്‍ 'ആത്മാവുകള്‍'

അന്യന്റെ ഒച്ചയടക്കം എല്ലാം സംഗീതമയമാകുന്ന ആ കാലത്തിന്റെ ആള്‍ക്കാരാണല്ലോ നമ്മള്‍ ;) തല്‍ക്കാലം നമ്മള്‍ ജീവിക്കുന്നത് മറ്റൊരു കാലത്തിലാകയാല്‍ അന്യന്റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ കാറിനകത്ത് പാട്ടിടുന്നു എന്നേയുള്ളൂ. ഓഡിയോ സിസ്റ്റമില്ലാത്ത കാര്‍ എന്നത് പലര്‍ക്കും ആലോചിക്കാന്‍ പോലും പറ്റാത്ത സംഗതിയാണ്. കൊറിയന്‍ കമ്പനിയായ കിയയുടെ പ്രശസ്ത കാര്‍ മോഡല്‍ 'സോള്‍', ഇത്തവണ സംഗീതത്തിലങ്ങ് മുങ്ങിക്കുളിച്ചാണ് വന്നിരിക്കുന്നത്.

അഞ്ച് സോള്‍ പതിപ്പുകളെ പ്രത്യേക മ്യൂസിക് തീം നല്‍കി അവതരിപ്പിക്കുകയാണ് കിയ ചെയ്യുന്നത്.

വാന്‍സ് വാര്‍പ്ഡ് ടൂര്‍ സോള്‍

വാന്‍സ് വാര്‍പ്ഡ് ടൂര്‍ സോള്‍

സൈഡ് വിന്‍ഡോകളിലായി എട്ട് സ്പീക്കറുകളാണ് ഒരു 'സംഗീത സോള്‍' പതിപ്പില്‍ ഘടിപ്പിച്ചിരിക്കുന്നത്. എക്സ്റ്റീരിയര്‍ നിറയെ സംഗീതമയമായ പെയിന്റിംഗ് ജോലികള്‍ ചെയ്തിരിക്കുന്നു. എയര്‍ബ്രഷിംഗ് വഴിയാണ് പെയിന്റടിച്ചിരിക്കുന്നത്.

കിയ ആംപഡ് സോള്‍

കിയ ആംപഡ് സോള്‍

ഈ വാഹനത്തിനകത്ത് നിരവധി സ്പീക്കറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. വലിയൊരു എല്‍ഇഡി ഡിസ്‌പ്ലേ കാറിനകത്തുണ്ട്. ഇന്‍ഫിനിറ്റിയില്‍ നിന്ന് സോഴ്‌സ് ചെയ്ത നാല് സപീക്കറുകള്‍ ഉള്ളില്‍ കാണാം.

കിയ ഡിജെ ബൂത്ത് സോള്‍

കിയ ഡിജെ ബൂത്ത് സോള്‍

ഈ കാറിന്റെ റൂഫ് എടുത്തുമാറ്റിയിരിക്കുന്നു. കാറിന്റെ പിന്‍സീറ്റില്‍ ക്രമീകരിക്കാന്‍ സാധിക്കുന്ന ഒരു സ്റ്റേജില്‍ കയറി നിന്ന് ഒരു ഡിജെ-ക്ക് മ്യൂസിക് പ്ലേ ചെയ്യാന്‍ കഴിയും.

കിയ മ്യൂസിംഗ് മെമൊറബിലിയ സോൾ

കിയ മ്യൂസിംഗ് മെമൊറബിലിയ സോൾ

ഈ കാറിനകത്ത് സംഗീതവുമായി ബന്ധപ്പെട്ട ചില കൗതുകവസ്തുക്കളും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

കിയ വോയ്‌സ് സോള്‍

കിയ വോയ്‌സ് സോള്‍

സമാനമായ പേരിലുള്ള ഒരു റിയാലിറ്റി ഷോയെ ആധാരമാക്കിയാണ് ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്. റിയാലിറ്റ് ഷോയുടെ പേരായ 'ദി വോയ്‌സ്' എന്നത് കാറിന്റെ ഒരു വശത്തായി ആലേഖനം ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Korean carmaker Kia has been introduced a five cars that are themed Music.
Story first published: Thursday, November 7, 2013, 14:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X