കൊച്ചി മെട്രോ കോച്ചില്‍ ചോര്‍ച്ചയില്ല; കണ്ടത് എസിയില്‍ നിന്നുള്ള വെള്ളമെന്ന് അധികൃതര്‍

Written By:

കൊച്ചി മെട്രോ റയില്‍ കോച്ചില്‍ കനത്ത മഴയെ തുടര്‍ന്ന് ചോര്‍ച്ചയുണ്ടായി എന്ന റിപ്പോര്‍ട്ട് തള്ളി കെഎംആര്‍എല്‍. മഴയില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും എസി വെന്റില്‍ നിന്നുമുണ്ടായ വെള്ളമാണിതെന്നും കെഎംആര്‍എല്‍ അറിയിച്ചു.

To Follow DriveSpark On Facebook, Click The Like Button
കൊച്ചി മെട്രോ കോച്ചില്‍ ചോര്‍ച്ചയില്ല; കണ്ടത് എസിയില്‍ നിന്നുള്ള വെള്ളമെന്ന് അധികൃതര്‍

കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി മെട്രോ റയില്‍ കോച്ചില്‍, മഴയെ തുടര്‍ന്ന് ചോര്‍ച്ച സംഭവിച്ചൂവെന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി കൊച്ചി മെട്രോ അധികൃതര്‍ രംഗത്തെത്തിയത്.

കൊച്ചി മെട്രോ കോച്ചില്‍ ചോര്‍ച്ചയില്ല; കണ്ടത് എസിയില്‍ നിന്നുള്ള വെള്ളമെന്ന് അധികൃതര്‍

കോച്ചിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും എസിയില്‍ നിന്നും പുറത്ത് പോകേണ്ടിയിരുന്ന വെള്ളം ചില സാങ്കേതിക തകരാര്‍ കാരണം ഉള്ളിലേക്ക് കടന്നതാണെന്നും കെഎംആര്‍എല്‍ പ്രസ്തവാനയിലൂടെ അറിയിച്ചു.

കൊച്ചി മെട്രോ കോച്ചില്‍ ചോര്‍ച്ചയില്ല; കണ്ടത് എസിയില്‍ നിന്നുള്ള വെള്ളമെന്ന് അധികൃതര്‍

പ്രശ്‌നം അടിയന്തരമായി പരിഹരിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി മെട്രോ കോച്ചില്‍ ചോര്‍ച്ചയില്ല; കണ്ടത് എസിയില്‍ നിന്നുള്ള വെള്ളമെന്ന് അധികൃതര്‍

അതേസമയം, ചോര്‍ച്ചയുണ്ടെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് കോച്ചുകളിലും ഈ പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കാന്‍ കെഎംആര്‍എല്‍ നടപടി സ്വീകരിച്ചു.

കൊച്ചി മെട്രോ കോച്ചില്‍ ചോര്‍ച്ചയില്ല; കണ്ടത് എസിയില്‍ നിന്നുള്ള വെള്ളമെന്ന് അധികൃതര്‍

മെട്രോ ട്രെയിനുകള്‍ നിര്‍മ്മിച്ച് നല്‍കിയ അല്‍സ്‌റ്റോം കമ്പനിയാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന സാങ്കേതിക പ്രശ്‌നവും പരിഹരിക്കുന്നത്.

കഴിഞ്ഞ ദിസവം നടന്ന യാത്രയ്ക്കിടയിലാണ് എസി വെന്റില്‍ നിന്നും വെള്ളം ചോര്‍ന്നത്. ചോര്‍ച്ചയെന്ന് തെറ്റിദ്ധരിച്ച് യാത്രക്കാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതും.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
"It's Not Water leakage", Says KMRL. Read in Malayalam.
Story first published: Saturday, June 24, 2017, 12:04 [IST]
Please Wait while comments are loading...

Latest Photos