സൈക്കിള്‍റിക്ഷയില്‍ കൊല്‍ക്കത്തയല്‍ നിന്ന് ലഡാക്കിലേക്ക്

Written By:

ഹിമാലയം പലതരക്കാരെ ആകര്‍ഷിക്കുന്ന വലിയ മലനിരകളാണ്. ആത്മീയത കൂടിയ ആളുകള്‍ ഈ മലകളിലേക്ക് സഞ്ചരിക്കാറുണ്ട്. ദിവസവും മാതൃഭൂമി വായിക്കുന്നവരാണെങ്കില്‍ അവര്‍ പ്രായം ചെല്ലുമ്പോള്‍ ഇവിടെ അടിയും എന്നതില്‍ സന്ദേഹമില്ല. ചില സഞ്ചാരികള്‍ സ്വത്വാന്വേഷകരാണ്. മറ്റു ചിലരാകട്ടെ പ്രത്യേകിച്ചൊന്നും അന്വേഷിക്കാന്‍ മെനക്കെടാതെ സാഹസികയാത്രയ്‌ക്കൊരുങ്ങി എത്തുന്നവരും. ചുരുക്കത്തില്‍ എല്ലാവര്‍ക്കും ചെന്നടിയാന്‍ പറ്റിയ ഒരിടം.

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാത ഹിമാലയനിരകളിലാണുള്ളത്. ഖര്‍ദുങ് ലാ. ഇവിടേക്ക് സാധാരണമായി കരുത്തുള്ള ബൈക്കുകളിലും ഫോര്‍വീല്‍ ഡ്രൈവ് കാറുകളിലുമെല്ലാമാണ് ആളുകള്‍ ചെല്ലാറുള്ളത്. എന്നാല്‍, സത്യേന്‍ ദാസ് എന്ന കൊല്‍ക്കത്തക്കാരന്‍ റിക്ഷാവാല തന്റെ സൈക്കിള്‍ റിക്ഷയില്‍ ഈ പാതയിലേക്ക് ധൈര്യപൂര്‍വം കയറിച്ചെല്ലുകയാണ്.

സൈക്കിള്‍റിക്ഷയില്‍ കൊല്‍ക്കത്തയല്‍ നിന്ന് ലഡാക്കിലേക്ക്

കൊല്‍ക്കത്തയില്‍ റിക്ഷ ചവുട്ടി ജീവിക്കുന്നയാളാണ് സത്യേന്‍ ദാസ് എന്ന നാല്‍പതുകാരന്‍. ഒരു റൂട്ട് മാപ്പും സൈക്കിള്‍ കേടായാല്‍ നന്നാക്കാനുള്ള അത്യാവശ്യസാമഗ്രികളും മാത്രമാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.

Photo Credit: joiseyshowaa

സൈക്കിള്‍റിക്ഷയില്‍ കൊല്‍ക്കത്തയല്‍ നിന്ന് ലഡാക്കിലേക്ക്

കുറെക്കാലമായി കൂട്ടിവെച്ച പണത്തോടൊപ്പം ചിലരില്‍ നിന്ന് സ്വീകരിച്ച സംഭാവനകളും യാത്രയ്ക്കുപകരിച്ചു. റിക്ഷയില്‍ ഖര്‍ദൂങ് ലായില്‍ പോവുക എന്നതായിരുന്നില്ല തന്റെ യാത്രയുടെ ഉദ്ദേശ്യമെന്ന് സത്യേന്‍ ദാസ് പറയുന്നു. ഖര്‍ദൂങ് ലായില്‍ പോകുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. യാത്രയില്‍ തന്റെ സന്തതസഹചാരിയായ റിക്ഷയെ കൂടെക്കൂട്ടാടതിരിക്കാന്‍ സത്യേന്‍ ദാസിന് കഴിഞ്ഞില്ല.

സൈക്കിള്‍റിക്ഷയില്‍ കൊല്‍ക്കത്തയല്‍ നിന്ന് ലഡാക്കിലേക്ക്

യാത്രയ്ക്കു മുമ്പ് 15,000 രൂപയോളം ചെലവിട്ട് തന്റെ റിക്ഷ ഒന്നു പുതുക്കിയെടുത്തു സത്യേന്‍ ദാസ്. ബോഡിയുടെ ഭാരം കുറയ്ക്കാനുള്ള പണികളാണ് പ്രധാനമായും ചെയ്തത്. നേരത്തെ ദുര്‍ഘടം പിടിച്ച റോഹ്തങ് പാസ്സിലൂടെ തന്റെ ഭാര്യയും മകളുമൊന്നിച്ച് യാത്ര ചെയ്തിട്ടുണ്ട് ഇദ്ദേഹം.

Photo Credit: Sanju സഞ്ജു

സൈക്കിള്‍റിക്ഷയില്‍ കൊല്‍ക്കത്തയല്‍ നിന്ന് ലഡാക്കിലേക്ക്

കൊല്‍ക്കത്തയില്‍ നിന്ന് ഖര്‍ദൂങ് ലാ വരെയും തന്റെ സൈക്കിള്‍ റിക്ഷയില്‍ത്തന്നെയാണ് സത്യേന്‍ സഞ്ചരിക്കുക. ഇപ്പോഴിദ്ദേഹം യുപിയില്‍ എത്തിക്കഴിഞ്ഞു. അഞ്ച് മാസത്തെ സമയമാണ് ഈ യാത്രയ്‌ക്കെടുക്കുക.

സൈക്കിള്‍റിക്ഷയില്‍ കൊല്‍ക്കത്തയല്‍ നിന്ന് ലഡാക്കിലേക്ക്

യാത്രാച്ചെലവിനായി സ്വരൂപിച്ച പണം സത്യേന്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. സത്യേന്‍ അംഗമായ ക്ലബ്ബാണ് ഇതെല്ലാം ചെയ്തുനല്‍കിയത്. ഒരു എടിഎം കാര്‍ഡും അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. ദിവസവും 40 മുതല്‍ 50 വരെ കിലോമീറ്ററാണ് സത്യേന്‍ മറികടക്കുക. ഗിന്നസ് ബുക്കില്‍ കയറാനുള്ള പദ്ധതിയും സത്യേനുണ്ട്.

English summary
The latest to join this league is a daring rickshaw driver named Satyen Das. The 40 year old set off to ride up the world's highest motorable pass, Khardung la.
Story first published: Saturday, July 5, 2014, 16:17 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more