എന്താണ് കൊങ്കണ്‍ റെയില്‍വേ 'റോറോ' സര്‍വീസ്?

By Santheep

റെയില്‍വേ വാഗണുകളില്‍ ട്രക്കുകള്‍ കയറ്റി നീക്കുന്ന ഇടപാടിനെയാണ് 'റോറോ' അഥവാ 'റോള്‍ ഓണ്‍ റോള്‍ ഓഫ്' എന്നു വിളിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തില്‍ പെട്ട ഏക സര്‍വീസ് നടത്തുന്നത് കൊങ്കണ്‍ റെയില്‍വേയാണ്. കൊങ്കണ്‍ മേഖലയിലെ ചുരപ്പാതകളിലൂടെ ചരക്കുനീക്കം നടത്താനുള്ള വിഷമതകള്‍ മനസ്സിലാക്കിയാണ് കൊങ്കണ്‍ റെയില്‍വേ ഈ സേവനം തുടങ്ങിയത്.

കൊങ്കണ്‍ റെയില്‍വേക്ക് വലിയ വരുമാനമുണ്ടാക്കുക്കൊടുക്കുന്നുണ്ട് റോറോ സര്‍വീസ്. ഇന്ധനലാഭം, കുറഞ്ഞ റിസ്‌ക് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ഈ സര്‍വീസ് ഇന്ന് കാര്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്. റോറോ സര്‍വീസിനെപ്പറ്റി കൂടുതലറിയാം താളുകളില്‍.

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

കൊങ്കണ്‍ റെയില്‍വേയുടെ റോറോ സര്‍വീസിനെപ്പറ്റി കൂടുതലറിയാന്‍ ക്ലിക്കി നീങ്ങുക

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

1999 ജനുവരി 26നാണ് കൊങ്കണ്‍ റെയില്‍വേയുടെ റോറോ സര്‍വീസ് തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ സേവനത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

ഇക്കഴിഞ്ഞ ജനുവരിയില്‍ കൊങ്കണ്‍ റെയില്‍വേ റോറോ സര്‍വീസ് 15 വര്‍ഷം പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരം സര്‍വീസ് റെയില്‍വേ നല്‍കുന്നില്ല.

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

റോറോ സര്‍വീസിന്റെ പതിനഞ്ചു വര്‍ഷക്കാലയളവില്‍ 3.5 ലക്ഷം ഗുഡ്‌സ് ട്രക്കുകളുടെ നീക്കം നടന്നു.

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

വന്‍തോതിലുള്ള പ്രചാരണങ്ങള്‍ നടത്തിയാണ് റെയില്‍വേ ഈ പദ്ധതിയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. ദേശീയപാതകളിലും മറ്റും പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. മറാത്തി, ഹിന്ദി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെല്ലാം പരസ്യം നല്‍കിയിരുന്നു.

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

സര്‍വീസ് തുടങ്ങിയ ആദ്യദിനത്തില്‍ വെറും അഞ്ച് ട്രക്കുകള്‍ മാത്രമാണ് എത്തിച്ചേര്‍ന്നത്. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്കു ശേഷം സ്ഥിതിയാകെ മാറി.

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

ഇക്കാലയളവില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി റോറോ സര്‍വീസ്. സഞ്ചാരസമയം കുറയ്ക്കുന്നതിനുള്ള നടപടികളെടുത്തു. കൂടുതല്‍ റേക്കുകള്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ദിവസം രണ്ടുവീതം സര്‍വീസ് നടക്കുന്നു. ഒരു റേക്കില്‍ 50 ട്രക്കുകള്‍ കൊണ്ടുപോകാന്‍ സാധിക്കും.

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

നിരവധി ഗുണങ്ങളാണ് ഈ സര്‍വിസ് മുഖാന്തിരം ട്രക്കുടമകള്‍ക്കു ലഭിക്കുന്നത്. ഡീസല്‍ ചെലവ് കുറയ്ക്കുന്നു. ട്രക്കുകളുടെ മെയിന്റനന്‍സ് ചെലവ് കുറയ്ക്കുന്നു. വേഗത്തില്‍ ചരക്കുകള്‍ നീക്കാന്‍ സാധിക്കുന്നു. എല്ലാത്തിനുമുപരി, റിസ്‌ക് കുറയ്ക്കുന്നു.

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

മുംബൈക്കടുത്ത് കോലാടിനും വെര്‍ണയ്ക്കുമിടയിലാണ് റോറോ സര്‍വീസുകളിലൊന്ന് നടക്കുന്നത്. മറ്റൊന്ന് കോലാടിനും മംഗലാപുരം സുരത്കലിനുമിടയില്‍ നടക്കുന്നു.

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

കോലാട് - വെര്‍ണ റൂട്ടില്‍ 12 മണിക്കൂര്‍ കൊണ്ട് ട്രക്കുകള്‍ ഡെലിവറി ചെയ്തുകിട്ടും. കോലാട് - സുരത്കല്‍ സര്‍വീസില്‍ 22 മണിക്കൂര്‍ കൊണ്ട് ഡെലിവറി നടക്കും.

കൊങ്കണ്‍ റെയില്‍വേയിലെ റോറോ സര്‍വീസ്

റോഡുമാര്‍ഗം പോകുകയാണെങ്കില്‍ കോലാട് - വെര്‍ണ റൂട്ടില്‍ 22 മണിക്കൂറെടുക്കും ചരക്കുകളെത്താന്‍. കോലാട് - സുരത്കല്‍ റൂട്ടിലാണെങ്കില്‍ ഇത് 40 മണിക്കൂറാണ്.

വീഡിയോ

വീഡിയോ

Most Read Articles

Malayalam
English summary
The unique and innovative RO-RO (Roll-on Roll-off) service of Konkan Railway, being run by it on its route.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X