ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പന വര്‍ധിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇന്ധന വില വര്‍ധവുകൂടി ആയതോടെ ആളുകള്‍ ബദല്‍ യാത്ര മാര്‍ഗമായി ഇലക്ട്രിക് വാഹനങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം വിവിധ സംസ്ഥാന സര്‍ക്കാരുകളും നിരവധി പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

കേരളത്തിലും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ട്. ഇന്ന് നിരത്തുകളില്‍ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ കാണാനും സാധിക്കും. വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാണെങ്കിലും ചാര്‍ജിംഗ് ഒരു വലിയ അഭാവം തന്നെയാണ്.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

ഈ അഭാവം തന്നെയാണ് ഒരുക്കൂട്ടം ആളുകളെ ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ചാര്‍ജിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള നേട്ടോട്ടത്തിലാണ് സര്‍ക്കാര്‍.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

സര്‍ക്കാരിന്റെ ഈ ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡാണ് (KSEB). KSEB ഇതിനോടകം തന്നെ കുറച്ച് വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. പ്രാരംഭ പദ്ധതിയെന്ന നിലയില്‍ കുറച്ച് നാളത്തേക്ക് സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനുള്ള അവസരവും KSEB ഒരുക്കി നല്‍കിയിരുന്നു.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

വൈദ്യുതി പോസ്റ്റുകളില്‍ ത്രീ വീലര്‍ / ടൂ വീലര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി 1140 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിനായി അടുത്തിടെയാണ് KSEB ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

ഈ ടെന്‍ഡറിന്റെ ഭാഗമായി ഇപ്പോള്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് KSEB. ഈ ചാര്‍ജിംഗ് പോയിന്റുകള്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ചാര്‍ജ് ചെയ്യാനും 'ഇലക്ട്രിഫൈ' മൊബൈല്‍ ആപ്പ് വഴി ആക്സസ് ചെയ്യാനും കഴിയും.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

ഇതില്‍ 10 ചാര്‍ജിംഗ് പോയിന്റുകള്‍ പൈലറ്റ് പ്രോജക്ടായി കോഴിക്കോട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ചാര്‍ജിംഗ് പോയിന്റുകളില്‍ നിങ്ങളുടെ വാഹനം ചാര്‍ജ് ചെയ്യുന്നതിനുള്ള ചെലവ് നികുതികളും മറ്റ് തീരുവകളും ഒഴികെയുള്ള 9 രൂപയായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

നിലവിലുള്ള പോസ്റ്റില്‍ തന്നെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക വഴി ചെലവ് കുറയ്ക്കാനും അതുമൂലം ഈ സൗകര്യം കുറഞ്ഞനിരക്കില്‍ ഓട്ടോറിക്ഷകള്‍ക്കും സ്‌കൂട്ടറുകള്‍ക്ക് ലഭ്യമാക്കാനും സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

റോഡരികിലും പാര്‍ക്കിങ് ഏരിയയിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം പോള്‍ മൗണ്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുക എന്നതിനാല്‍ ഇലക്ട്രിക് ഓട്ടോ/സ്‌കൂട്ടര്‍ എന്നിവയ്ക്ക് സൗകര്യപ്രദമായി ചാര്‍ജ് ചെയ്യാനും കഴിയും. ചാര്‍ജിങ് തുക മൊബൈല്‍ ആപ്പ് വഴി വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രീപെയ്ഡ് സംവിധാനം വഴി വളരെ ലളിതമായി അടയ്ക്കാനാകും.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

ഇത് പ്രാരംഭമാണെന്നും വൈകാതെ കൂടുതല്‍ ഇടങ്ങളില്‍ അവതരിപ്പിക്കുമെന്നും KSEB അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വൈകാതെ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം ഉയരുമെന്നാണ് സര്‍ക്കാരും കണക്കാക്കുന്നത്.

ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇലക്ട്രിക് പോസ്റ്റുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍

ഇതിനൊപ്പം തന്നെ മറ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാകയാണ് KSEB. ഇത്തരത്തില്‍ ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ ചെലവ് വരുമെന്നാണാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2022 അവസാനത്തോടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ് സര്‍ക്കാരും പദ്ധതിയിട്ടിരിക്കുന്നത്.

Most Read Articles

Malayalam
English summary
Kseb and kerala state government planning to make ev charging points
Story first published: Friday, December 17, 2021, 14:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X