കെടിഎം 250 ഡ്യൂക്കുമായി മഹീന്ദ്ര മോജോ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍

By Dijo Jackson

കെടിഎം ഡ്യൂക്കുകള്‍ വന്നതോട് കൂടി വിപണിയുടെ ബൈക്ക് സങ്കല്‍പങ്ങള്‍ പാടെ മാറി. പള്‍സറുകളും അപാച്ചെകളുമാണ് എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കുകളെന്ന് ഇന്ത്യ അഹങ്കരിച്ചിരുന്ന കാലത്താണ് ഡ്യൂക്കുകളുമായി കെടിഎം ഇങ്ങോട്ടു വന്നത്. പിന്നെ വിപണി സാക്ഷ്യം വഹിച്ചത് ഡ്യൂക്കുകളുടെ തേരോട്ടത്തിന്.

കെടിഎം 250 ഡ്യൂക്കിനോട് മഹീന്ദ്ര മോജോ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍

ബൈക്കുകളുടെ പ്രകടനക്ഷമതയ്ക്ക് ഇന്നു കെടിഎം ബൈക്കുകള്‍ അളവുകോലായി മാറിക്കഴിഞ്ഞു. അടുത്തകാലത്തായി കെടിഎം ഡ്യൂക്കുകളോട് ഏറ്റുമുട്ടി ബൈക്കുകളുടെ കഴിവു തെളിയിക്കാന്‍ ഉടമകള്‍ക്കും വലിയ ഉത്സാഹമാണ്.

കെടിഎം 250 ഡ്യൂക്കിനോട് മഹീന്ദ്ര മോജോ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍

നിരത്തില്‍ അപാച്ചെ RR310 -നോടും, ബുള്ളറ്റുകളോടും, ഡോമിനാറിനോടും ഏറ്റമുട്ടുന്ന ഡ്യൂക്ക് 390 -യെ നാം കണ്ടു. ഇപ്പോള്‍ ഡ്യൂക്ക് 250 -യുമായി കൊമ്പുകോര്‍ക്കുന്ന മഹീന്ദ്ര മോജോയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.

കെടിഎം 250 ഡ്യൂക്കിനോട് മഹീന്ദ്ര മോജോ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍

തുറന്ന പാതയില്‍ ആര്‍ക്കാണ് വേഗത കൂടുതല്‍ - ഡ്യൂക്ക് 250 -യ്‌ക്കോ, മഹീന്ദ്ര മോജോയ്‌ക്കോ? വീഡിയോ വെളിപ്പെടുത്തുന്നതും ഇതുതന്നെ. ആദ്യമത്സരത്തില്‍ ഡ്യൂക്ക് 250 -യെ കാഴ്ചക്കാരനാക്കിയാണ് മോജോ കുതിച്ചത്. ഡ്യൂക്കിന് മേല്‍ വ്യക്തമായി ആധിപത്യം ആദ്യത്തെ റൗണ്ടില്‍ മോജോ കൈയ്യടക്കി.

കെടിഎം 250 ഡ്യൂക്കിനോട് മഹീന്ദ്ര മോജോ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍

146 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയതിന് ശേഷമാണ് മോജോ തെല്ലൊന്ന് വേഗത കുറച്ചത്. ഈ അവസരത്തില്‍ ഡ്യൂക്ക് 250 ബഹുദൂരം പിന്നിലാണെന്നതും ശ്രദ്ധേയം. ബൈക്കുകള്‍ അന്യോന്യം കൈമാറിയതിന് ശേഷമാണ് രണ്ടാം മത്സരം.

കെടിഎം 250 ഡ്യൂക്കിനോട് മഹീന്ദ്ര മോജോ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍

ഇക്കുറി തുടക്കം ഡ്യൂക്ക് 250 -യ്ക്ക് അനുകൂലം. മോജോയെ പിന്നിലാക്കി ഡ്യൂക്ക് പറന്നു. പക്ഷെ ആഹ്‌ളാദമേറെ നീണ്ടില്ല; 120 കിലോമീറ്റര്‍ വേഗത്തിലെത്തിയപ്പോഴേക്കും ഡ്യൂക്ക് 250 -യ്ക്ക് മുന്നിലൂടെ മോജോ കടന്നുപോയി. മൂന്നാമത്തെ മത്സരത്തിലും ചിത്രം വ്യത്യസ്തമായില്ല.

കെടിഎം 250 ഡ്യൂക്കിനോട് മഹീന്ദ്ര മോജോ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍

ഏറെനേരം മോജോയ്ക്ക് മുന്നില്‍ കുതിച്ചെങ്കില്‍ ഉയര്‍ന്ന വേഗത്തില്‍ ഡ്യൂക്ക് 250 വീണ്ടും കിതച്ചു. കരുത്തിന്റെ കാര്യത്തില്‍ മഹീന്ദ്ര മോജോയും കെടിഎം ഡ്യൂക്ക് 250 -യും ഏറെക്കുറെ തുല്യരാണ്. പക്ഷെ കൂടുതല്‍ ഭാരമുള്ളതു കൊണ്ടു മോജോയ്ക്കാണ് ടോര്‍ഖിന്റെ ആനുകൂല്യം കൂടുതല്‍.

കെടിഎം 250 ഡ്യൂക്കിനോട് മഹീന്ദ്ര മോജോ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍

ഇതിനു പുറമെ ബൈക്കുകള്‍ ഓടിച്ച ഇരു റൈഡര്‍മാരുടെ ഭാരവും മത്സരത്തില്‍ നിര്‍ണായകമായി. 1.49 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര മോജോയുടെ വില. മോജോയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പിന്റെ വില 1.90 ലക്ഷം രൂപയും.

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും, ഇരട്ട സൈലന്‍സറുമാണ് മോജോയുടെ ഉയര്‍ന്ന പതിപ്പിലുള്ളത്. 294.72 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് മോജോയില്‍. പരമാവധി 26.82 bhp കരത്തും 30 Nm torque ഉം എഞ്ചിനുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഭാരം 182 കിലോയും.

കെടിഎം 250 ഡ്യൂക്കിനോട് മഹീന്ദ്ര മോജോ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍

ഡ്യൂക്ക് 250 -യുടെ കാര്യമെടുത്താല്‍ വില 1.77 ലക്ഷം രൂപ. 249.8 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍. എഞ്ചിന് 29.58 bhp കരുത്തും 24 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഭാരം 161 കിലോയും.

കെടിഎം 250 ഡ്യൂക്കിനോട് മഹീന്ദ്ര മോജോ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍

Disclaimer: പൊതുനിരത്തിൽ വെച്ചുള്ള ഇത്തരം വേഗമത്സരങ്ങൾ അനധികൃതമാണ്. വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

Source: YouTube

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
KTM Duke 250 vs Mahindra Mojo. Read in Malayalam.
Story first published: Saturday, May 12, 2018, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X