കെടിഎം ബൈക്കുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

By Dijo Jackson

ബുള്ളറ്റും, ഡോമിനാറും, പുതിയ അപാച്ചെ RR310 ഉം കെടിഎമ്മുകളോട് റോഡില്‍ കൊമ്പുകോര്‍ത്ത കാര്യം ഏവര്‍ക്കുമറിയാം. ചോദ്യം നിസാരം; കൂടുതല്‍ പ്രകടനക്ഷമത ആര്‍ക്ക്? കെടിഎം ബൈക്കുകളാണ് ഇന്ന് പ്രകടനക്ഷമതയ്ക്ക് അളവുകോല്‍.

കെടിഎം ബൈക്കുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

കെടിഎം RC390, 390 ഡ്യൂക്ക് - ട്രാക്ക് അധിഷ്ടിതമായി വിപണിയില്‍ എത്തുന്ന മികച്ച എന്‍ട്രി-ലെവല്‍ പ്രീമിയം ബൈക്കുകള്‍. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ കെടിഎമ്മുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

കെടിഎം ബൈക്കുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

ഇരു ബൈക്കുകളിലും 373.2 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍. ഒന്ന് പൂര്‍ണ ഫെയേര്‍ഡും, ഒന്ന് നെയ്ക്കഡും; RC390 യും 390 ഡ്യൂക്കും തമ്മിലുള്ള വേഗപോര് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു.

കെടിഎം ബൈക്കുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

RC390 യ്ക്ക് മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്ന കെടിഎം 390 ഡ്യൂക്കാണ് വീഡിയോയില്‍. മത്സരത്തിന്റെ മൂന്നു ഘട്ടങ്ങളിലും 390 ഡ്യൂക്ക് മുന്നിട്ടു നിന്നു. ഇരു റൈഡര്‍മാരും ബൈക്കുകള്‍ തമ്മില്‍ കൈമാറി ഓടിച്ചിട്ടും ഫലം ഒന്നു തന്നെ.

കെടിഎം ബൈക്കുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

RC390 യെക്കാള്‍ നാലഞ്ചു പടി മുമ്പിലാണ് കെടിഎം 390 ഡ്യൂക്കിന്റെ കുതിപ്പ്. ഒട്ടും തിരക്കില്ലാത്ത നീണ്ടുനിവര്‍ന്ന നിരത്തിലായിരുന്നു മത്സരം.

കെടിഎം ബൈക്കുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

ഒപ്പത്തിനൊപ്പമാണ് ഇരുബൈക്കുകളുടെയും തുടക്കം. ആദ്യ നിമിഷങ്ങളിലെ ആക്‌സിലറേഷന്‍ മികവ് ഏറെക്കുറെ സമാനം. എന്നാല്‍ ഇടത്തരം-ഉയര്‍ന്ന റേഞ്ചുകളില്‍ 390 ഡ്യൂക്കാണ് കരുത്തന്‍.

കെടിഎം ബൈക്കുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

ഭാരവും ടോര്‍ഖും 390 ഡ്യൂക്കിന്റെ കുതിപ്പിന് നിര്‍ണായകമായി. 390 ഡ്യൂക്ക് 37 Nm torque പരമാവധി ഉത്പാദിപ്പിക്കും; RC390 36 Nm torque ഉം. ഇതിന് പുറമെ പൂര്‍ണ ഫെയറിംഗും മെറ്റല്‍ ഫ്രെയിമും RC390 യുടെ കുതിപ്പിന് കടിഞ്ഞാണിട്ടു.

കെടിഎം ബൈക്കുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

RC390 യെക്കാളും എട്ടു കിലോഗ്രാം ഭാരക്കുറവുണ്ട് 390 ഡ്യൂക്കിന്. കരുത്തും ഭാരവും തമ്മിലുള്ള അനുപാതത്തെ ഇതു സ്വാധീനിക്കുന്നു. ഇരുബൈക്കുകള്‍ക്കും 9,000 rpm ല്‍ 44 bhp കരുത്ത് പരമാവധി സൃഷ്ടിക്കാനാവും.

കുറഞ്ഞ ഭാരവും, താരതമ്യേന ഉയര്‍ന്ന ടോര്‍ഖുമാണ് 390 ഡ്യൂക്കിന്റെ വിജയത്തിന് പിന്നില്‍. 2.29 ലക്ഷം രൂപയാണ് കെടിഎം 390 ഡ്യൂക്കിന്റെ എക്‌സ്‌ഷോറും വില. അതേസമയം കെടിഎം RC390 എത്തുന്നത് 2.45 ലക്ഷം രൂപ വിലയിലും.

കെടിഎം ബൈക്കുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

അടുത്തിടെയാണ് 390 ഡ്യൂക്കിന്റെ 2018 പതിപ്പിനെ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ കൊണ്ടുവന്നത്. പുതിയ നിറവും പുത്തന്‍ ഫീച്ചറുകളുമാണ് 2018 390 ഡ്യൂക്കിന്റെ വിശേഷങ്ങള്‍.

കെടിഎം ബൈക്കുകള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിക്കും?

എഞ്ചിന്‍ താപം കുറയ്ക്കുന്നതിന് വേണ്ടി വേഗത കൂടിയ റേഡിയേറ്റര്‍ ഫാനാണ് പുതിയ ഡ്യൂക്കില്‍.

Disclaimer: പൊതുനിരത്തില്‍ വെച്ചുള്ള ഇത്തരം വേഗമത്സരങ്ങള്‍ അനധികൃതമാണ്. വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടങ്ങള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
KTM 390 Duke Vs RC390. Read in Malayalam.
Story first published: Tuesday, April 24, 2018, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X