ബൈക്കുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

Written By:

ബൈക്ക് ടയറുകളും റോഡ് പ്രതലവും തമ്മിലുള്ള ട്രാക്ഷന്‍ അല്ലെങ്കില്‍ ഗ്രിപ്പ് നഷ്ടപ്പെടുന്നത് പ്രതിരോധിക്കുകയാണ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ലക്ഷ്യം.

ബൈക്കുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

റോഡ് പ്രതലങ്ങളുടെ പശ്ചാത്തലത്തില്‍ ത്രോട്ടില്‍ ഇന്‍പുട്ടും എഞ്ചിന്‍ ടോര്‍ഖും തമ്മില്‍ വൈരുദ്ധ്യം ഉടലെടുക്കുമ്പോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം പ്രവര്‍ത്തിക്കും. ഇത് വിശദമായി വെളിപ്പെടുത്തുകയാണ് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം.

ബൈക്കുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ട്രാക്ഷന്‍ കണ്‍ട്രോള്‍ ഇല്ലാത്ത ബൈക്കുകളില്‍ നിന്നും ട്രാക്ഷന്‍ കണ്‍ട്രോള്‍ ഉള്ള ബൈക്കുകള്‍ വേറിട്ട് നില്‍ക്കുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെ കെടിഎം വ്യക്തമാക്കുന്നു.

ബൈക്കുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ബോഷുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ വികസിപ്പിച്ച ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമാണ് കെടിഎം ബൈക്കുകളില്‍ ഇടംപിടിക്കുന്നത്.

Recommended Video
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ബൈക്കുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ദുര്‍ഘടമായ പ്രതലങ്ങളില്‍ ആക്‌സിലറേഷന്‍ നല്‍കുന്ന വേളയില്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എത്രത്തോളം ബൈക്കിനെ സ്വാധീനിക്കുന്നു എന്നത് കെടിഎം പുറത്ത് വിട്ട വീഡിയോ സൂചിപ്പിക്കുന്നു.

ഇനി നേര്‍ രേഖയിലും ഇതേ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ സ്വാധീനം കെടിഎം പറഞ്ഞു വെയ്ക്കുന്നു. മുന്‍തലമുറ കെടിഎമ്മുകളെ അപേക്ഷിച്ച് സ്റ്റാര്‍ട്ട് ലൈനില്‍ നിന്നും അനായാസമായി കുതിക്കാന്‍ പുതിയ കെടിഎമ്മുകള്‍ പ്രാപ്തമാണ്.

ബൈക്കുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ട്രാക്ഷന് വേണ്ടി പോരാടുന്ന മുന്‍തലമുറ കെടിഎമ്മാണ് മറുഭാഗത്ത് ചിത്രീകരിക്കപ്പെടുന്നത്. റിയര്‍ വീല്‍ അനിയന്ത്രിതമായി കറങ്ങുന്നുണ്ടെങ്കിലും, വൈകിയ ട്രാക്ഷന്റെ പശ്ചാത്തലത്തില്‍ മുന്‍തലമുറ കെടിഎമ്മിന്റെ ആക്‌സിലേറഷനും വൈകുന്നു.

ബൈക്കുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

കോര്‍ണറുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും കെടിഎം വീഡിയോ പറയുന്നുണ്ട്.

ബൈക്കുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

കോര്‍ണര്‍ ചെയ്യുമ്പോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പിന്‍ബലത്തില്‍ പുതുതലമുറ കെടിഎം കുതിക്കുമ്പോള്‍, ഗ്രിപ്പിന് വേണ്ടി ബുദ്ധിമുട്ടുന്ന മുന്‍തലമുറ കെടിഎമ്മാണ് മറുവശത്ത് ചിത്രീകരിക്കപ്പെട്ടത്.

ബൈക്കുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

കരുത്താര്‍ന്ന ബൈക്കുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണ് കെടിഎമിന്റെ വീഡിയോ.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Video: KTM Explains How Traction Control Works On Their Bikes. Read in Malayalam.
Story first published: Tuesday, September 5, 2017, 13:12 [IST]
Please Wait while comments are loading...

Latest Photos