ഇപി ജയരാജന്‍ കയറിയ കോട്ടയം മുതലാളിയുടെ ആഡംബരക്കാര്‍

മുതലാളിയെ കാണാന്‍ പോകുമ്പോള്‍ തൊഴിലാളിനേതാവ് ടൈ കെട്ടി പോകണമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. ഒരു സ്റ്റാലിനിസ്റ്റാണെങ്കിലും ഇപി ജയരാജന്‍ ഇടയ്‌ക്കൊക്കെ ലെനിനെ അനുസരിക്കാറുണ്ട്. ഇക്കാരണത്താലാണ് ജയരാജന്‍ തൊഴിലാളികളെ കാണാന്‍ മുതലാളിയുടെ കാറില്‍ത്തന്നെ പോയത്.

ഇതും വായിക്കുക: സോഷ്യലിസം കാറുകളിൽ

ബ്രിട്ടിഷ് കമ്പനിയായ ലാന്‍ഡ് റോവര്‍ പുറത്തിറക്കുന്ന ഡിസ്‌കവറി എസ്‌യുവി (സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍) യിലാണ് ഇപി ജയരാജന്‍ ആലപ്പുഴയില്‍ കര്‍ഷകസംഘത്തിന്റെ പരിപാടിക്കെത്തിയത്. ലാന്‍ഡ് റോവര്‍ ഇന്ന് ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണുള്ളത്. ജയരാജന് കരാറുകാരന്‍ സഞ്ചരിക്കാന്‍ നല്‍കിയ വണ്ടിയുടെ വിശദവിവരങ്ങള്‍ താഴെ അറിയാം.

ഇറക്കുമതിച്ചരക്ക്

ഇറക്കുമതിച്ചരക്ക്

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് ഡിസ്‌കവറി 4 മോഡലാണ്. ജയരാജന്‍ സഞ്ചരിച്ച മോഡല്‍ ഒരല്‍പം പഴയതാണ്. കൂടാതെ ചില മോഡിഫിക്കേഷനുകളും വാഹനത്തില്‍ വരുത്തിയതായി കാണാം. ഹെഡ്‌ലാമ്പില്‍ ചില പ്ലാസ്റ്റിക് ഇന്‍സര്‍ട്ടുകള്‍ കാണുന്നത് പ്രത്യേകമായ ഘടിപ്പിച്ചതാണ്. ഇത് കമ്പനി ആക്‌സസറിയായിരിക്കാനാണ് വഴി. ഗ്രില്ലിനു മുമ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ക്രാഷ് ബംപറും (നഡ്ജ് ഗാര്‍ഡ്) രണ്ട് എക്‌സ്ട്രാ ലാമ്പുകളും മോഡിഫിക്കേഷന്റെ ഭാഗമായി വന്നതാണ്.

വില

വില

ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ലാന്‍ഡ് റോവര്‍ ഡിസ്‌കവറി 4ന് വില തുടങ്ങുന്നത് 76.92 ലക്ഷത്തിലാണ്. അവസാനിക്കുന്നത് 79.78 ലക്ഷത്തിലും. ആകെ രണ്ട് മോഡലുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്.

എന്‍ജിന്‍

എന്‍ജിന്‍

3 ലിറ്റര്‍ ശേഷിയുള്ളതാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി 4ന്റെ ഡീസല്‍ എന്‍ജിന്‍. 6 സ്പാഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലേക്ക് പകരുന്നു. 4000 ആര്‍പിഎമ്മില്‍ 241 കുതിരകളുടെ കരുത്ത് പകരാന്‍ ഈ എന്‍ജിന് സാധിക്കും. പരമാവധി ചക്രവീര്യം 2000 ആര്‍പിഎമ്മില്‍ 600 എന്‍എം. ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ ഏറ്റവും കരുത്തുറ്റവയിലൊന്നാണ് ഡിസ്‌കവറി. ഓള്‍വീല്‍ ഡ്രൈവാണ് ഈ വാഹനം.

കളറ്

കളറ്

പതിനൊന്ന് നിറങ്ങളില്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി വരുന്നു. ജയരാജന്‍ സഞ്ചരിച്ചിരുന്നത് ഫ്യൂജി വൈറ്റ് നിറമുള്ള കാറിലാണ്.

മൈലേജ്

മൈലേജ്

ഡിസ്‌കവറിയുടെ 3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 11.8 കിലോമീറ്റര്‍ മൈലേജാണ് നല്‍കുന്നത്. ജയരാജനെ കോട്ടയത്തുനിന്ന് ആലപ്പുഴവരെയെത്തിക്കാന്‍ വലിയ ചെലവൊന്നും വന്നുകാണില്ല കരാറുകാരന്.

പിക്കപ്പ്

പിക്കപ്പ്

ലോകത്തില്‍ എസ്‌യുവി സംസ്‌കാരം വളര്‍ത്തുന്നതില്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ലാന്‍ഡ് റോവറിന്റെ മികച്ച മോഡലുകളിലൊന്നായ ഡിസ്‌കവറിയുടെ ടര്‍ബോ ഡീസല്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എടുക്കുന്ന സമയം 12.5 സെക്കന്‍ഡാണ്. വാഹനത്തിന് പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 215 കിലോമീറ്ററാണ്.

അകസുഖം

അകസുഖം

തുകല്‍ കൊണ്ടുള്ള സീറ്റുകളാണ് ഡിസ്‌കവറിയുടെ ഇന്റീരിയറിലുള്ളത്. മുമ്പിലെ രണ്ട് കാപ്റ്റന്‍ സീറ്റുകള്‍ സാമാന്യം വീതിയേറിയതാണ്. ജയരാജനെപ്പോലെ അല്‍പം വീതികൂടിയ ശരീരമുള്ളവര്‍ക്കും സുഖമായി ഇരിക്കാം ഇവിടെ. എസ്‌യുവിയാണെങ്കിലും കംഫര്‍ട്ടില്‍ ഈ ബ്രിട്ടീഷുകാരന്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ല. കയറിയിരുന്നാല്‍ ആരും അറിയാതെ ഉറങ്ങുപ്പോകും!

Most Read Articles

Malayalam
English summary
CPI(M) leader EP Jayarajan's controversial travel from Kttayam to Allappuzha was in a Land Rover Discovery 4 SUV. Here are the details.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X