കുതിരശക്തി Vs നായശക്തി; നായ്ക്കളോട് മത്സരിച്ച ലാന്‍ഡ് റോവര്‍ - വീഡിയോ

Written By:

അതത് മോഡലുകളുടെ കരുത്ത് തെളിയിക്കാന്‍ നിര്‍മ്മാതാക്കള്‍ പല സാഹസങ്ങള്‍ക്കും മുതിരാറുണ്ട്. ഇതിന് മറ്റൊരു ഉദ്ദാഹരണമേകുകയാണ് ലാന്‍ഡ് റോവറിന്റെ പുതിയ ശ്രമം.

To Follow DriveSpark On Facebook, Click The Like Button
കുതിരശക്തി vs നായശക്തി; നായ്ക്കളോട് മത്സരിച്ച ലാന്‍ഡ് റോവര്‍ - വീഡിയോ

ലാന്‍ഡ് റോവറിന്റെ പുതിയ നീക്കം പതിവ് രീതികളില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാര്‍ന്നതാണ്. കണ്ട് മടുത്ത മലയിടുക്കുകള്‍ക്കും, മരുഭൂമികള്‍ക്കും പകരം ലാന്‍ഡ് റോവര്‍ തെരഞ്ഞെടുത്തത് മഞ്ഞിനെയാണ്.

കുതിരശക്തി vs നായശക്തി; നായ്ക്കളോട് മത്സരിച്ച ലാന്‍ഡ് റോവര്‍ - വീഡിയോ

ഇതില്‍ എന്താണ് ഇത്ര കൗതുകം എന്ന് ചിന്തിക്കാം. എന്നാല്‍, ലാന്‍ഡ് റോവറിന് എതിരെ മറുഭാഗത്ത് പടയൊരുങ്ങിയത് നായ്ക്കളായിരുന്നു.

കുതിരശക്തി vs നായശക്തി; നായ്ക്കളോട് മത്സരിച്ച ലാന്‍ഡ് റോവര്‍ - വീഡിയോ

2018 ഡിസ്‌കവറി സ്‌പോര്‍ടിന് എതിരെ മത്സരിച്ചത് ആറ് ഹസ്‌കികളാണ് (ആര്‍ട്ടിക് പ്രദേശത്ത് തെന്നുവണ്ടി വലിക്കുന്ന നായ്ക്കള്‍). 'കുതിരശക്തിക്ക് എതിരെ നായശക്തി'; ലളിതമായി പറഞ്ഞാല്‍ ലാന്‍ഡ് റോവര്‍ തെളിയിക്കാന്‍ ശ്രമിച്ചത് ഇതാണ്.

കുതിരശക്തി vs നായശക്തി; നായ്ക്കളോട് മത്സരിച്ച ലാന്‍ഡ് റോവര്‍ - വീഡിയോ

മഞ്ഞിലെ ശക്തര്‍ ഹസ്‌കികളായതിനാലാണ് എതിരാളികളായി ഇവരെ തന്നെ ലാന്‍ഡ് റോവര്‍ തെരഞ്ഞെടുത്തതും.

കുതിരശക്തി vs നായശക്തി; നായ്ക്കളോട് മത്സരിച്ച ലാന്‍ഡ് റോവര്‍ - വീഡിയോ

ഫിന്നിഷ് മിഡില്‍ ഡിസ്റ്റന്‍സ് ചാമ്പ്യന്‍ ലൊറ കാരിയാനിയന്‍ നേതൃത്വം നല്‍കിയ ഹസ്‌കി പടയ്ക്ക് എതിരെ 286 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനില്‍ ഒരുങ്ങിയ ഡിസ്‌കവര്‍ സ്‌പോര്‍ടാണ് പൊരുതിയത്.

ഫിന്‍ലാന്‍ഡിലെ പ്രശസ്ത വെസ്‌ലപിസ് സ്‌കൈ ടണലില്‍ വെച്ചാണ് മത്സരം അരങ്ങേറിയതും.

കുതിരശക്തി vs നായശക്തി; നായ്ക്കളോട് മത്സരിച്ച ലാന്‍ഡ് റോവര്‍ - വീഡിയോ

എസ്‌യുവിയ്ക്ക് ലഭിക്കുന്ന കുതിര ശക്തിയുടെ ആനുകൂല്യം പ്രതിരോധിക്കുന്നതിനായി ചില തടസങ്ങളും ഡിസ്‌കവറിക്ക് സ്‌പോര്‍ടിന് ഒരുക്കിയിരുന്നു.

കുതിരശക്തി vs നായശക്തി; നായ്ക്കളോട് മത്സരിച്ച ലാന്‍ഡ് റോവര്‍ - വീഡിയോ

എസ്‌യുവിയുടെ ഓഫ്‌റോഡിംഗ് കരുത്ത് വിളിച്ചോതാനുള്ള ലാന്‍ഡ് റോവറിന്റെ ശ്രമമാണ് ഈ നീക്കം. ഇഞ്ചോടിഞ്ചിന് ഹസ്‌കി പടയെ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് പരാജയപ്പെടുത്തിയതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Horsepower Vs Dog Power: Land Rover Races Man's Best Friend On Ice. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark