അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന കാര്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഫോക്‌സ്‌വാഗണ്‍. ആഗോള വിപണിയില്‍ വലിയ പേരൊക്കെ ഉണ്ടെങ്കിലും ആഭ്യന്തര വിപണിയില്‍ അത്ര സ്വീകാര്യത ലഭിക്കാതെ പോയൊരു ബ്രാന്‍ഡാണ് ഫോക്‌സ്‌വാഗണ്‍ എന്ന് വേണമെങ്കില്‍ പറയാന്‍.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

വാഗണ്‍, ബീറ്റില്‍ എന്നിവ പോലുള്ള ചില ഐക്കണിക് കാറുകള്‍ കമ്പനി വിപണിക്കായി നല്‍കിയിട്ടുണ്ട്. ആഗോള വിപണികള്‍ പലതും ഇരും കൈയ്യും നീട്ടി സ്വീകാരിച്ച മോഡലുകളാണ് ഇതൊക്കെ. എന്നാല്‍ ഫോക്‌സ്‌വാഗണെക്കുറിച്ച് ആഭ്യന്തര വിപണിയില്‍ നേരത്തെ ഉണ്ടായിരുന്ന സമീപനമല്ല ഇപ്പോള്‍ ഉള്ളതെന്ന് വേണം പറയാന്‍.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

നിലവില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞുവെന്ന് വേണം പറയാന്‍. ആദ്യം വേണ്ടെന്ന് വെച്ചെങ്കിലും ഇപ്പോള്‍ ഇവരുടെ മോഡലുകളെ വിപണി തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് പറയുന്നതാകും ശരി. ആദ്യകാലത്ത് ഉണ്ടായിരുന്ന ഒരു പോരായ്മ വില കൂടുതല്‍, സര്‍വീസ് ചാര്‍ജുകള്‍ കൂടുതല്‍ പോലുള്ള പോരായ്മകള്‍ ആയിരുന്നു.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിമറിഞ്ഞെന്ന് വേണം പറയാന്‍. പോളോ ഹാച്ച്ബാക്ക് മോഡലൊക്കെ ഒരു തവണയേലും ഡ്രൈവ് ചെയ്തവര്‍ക്കറിയാം, അത് നല്‍കുന്ന ഒരു യാത്രാ സുഖവും, കംഫര്‍ട്ടും അതോടൊപ്പം വാഹനത്തിന്റെ സ്റ്റെബിലിറ്റിയും.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

ഇങ്ങനെ കുടുതല്‍ കൂടുതല്‍ പുതുമകള്‍ കൊണ്ട് വന്ന് വിപണിയില്‍ ശക്തരാകാനൊരുങ്ങുകയാണ് കമ്പനി. മാത്രമല്ല നിരവധി മോഡലുകള്‍ ബ്രാന്‍ഡില്‍ നിന്ന് വിപണിയില്‍ എത്താന്‍ കൂടി തയ്യാറെടുക്കുന്നുവെന്ന് വേണം പറയാന്‍. ടൈഗൂൺ ആണ്ബ്രാന്‍ഡില്‍ നിന്നും അവസാനം വിപണിയിൽ എത്തുന്ന പുതിയ മോഡൽ.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

എന്നാല്‍ അതെല്ലാം അവിടെ നില്‍ക്കട്ടെ. അതിനെക്കുറിച്ചൊന്നുമല്ല ഇന്ന് ഇവിടെ പറയുന്നത്. ഫോക്‌സ്‌വാഗണ്‍ കാറില്‍ മാത്രം കാണാന്‍ കഴിയുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ പങ്കുവെയ്ക്കുന്നത്. അത് എന്തൊക്കെയെന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. തുടര്‍ന്ന് വായിച്ചോളു!

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

മികച്ച ബില്‍ഡ് ക്വാളിറ്റി

ഫോക്‌സ്‌വാഗണ്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്തൊരു കാര്യമാണ് തങ്ങളുടെ ബില്‍ഡ് ക്വാളിറ്റി. ഒരു ജര്‍മ്മന്‍ ബ്രാന്‍ഡ് ആയതിനാല്‍, കാര്‍ നിര്‍മ്മാതാവ് മോഡലിന്റെ നിര്‍മാണവും സുരക്ഷയും വളരെ ഗൗരവമായി എടുക്കുന്നുവെന്ന് വേണം പറയാന്‍.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

നിങ്ങള്‍ ഏത് കാറിലായാലും, പോളോ അല്ലെങ്കില്‍ വെന്റോയേ അതുമല്ലെങ്കില്‍ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റേത് മോഡലും ആയിക്കൊള്ളട്ടെ നിങ്ങള്‍ക്ക് എപ്പോഴും മികച്ച ഒരു സുരക്ഷിതത്വം തന്നെയാകും അനുഭവപ്പെടുക.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

ഗംഭീര രൂപം

ഫോക്‌സ്‌വാഗണ്‍ കാറുകള്‍ വളരെ മനോഹരമായി തന്നെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് വേണം പറയാന്‍. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും മയക്കുന്ന ഒരു ഡിസൈന്‍ സൗന്ദര്യം ഫോക്‌സ്‌വാഗണ്‍ കാറുകളുടെ പ്രത്യേകതയാണ്.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

ഈ ഡിസൈന്‍ ഭാഷ ധാരാളം ആളുകള്‍ അഭിനന്ദിക്കുന്ന ഒന്നാണ്, പക്ഷേ ഇത് വളരെയധികം വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, പുതിയ കാറുകളില്‍ പോലും, ഫോക്‌സ്‌വാഗണ്‍ അതിന്റെ ബിസിനസ്സ് ക്ലാസ് പിന്തുടരുന്നു.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

വണ്‍-ടച്ച് അപ്പ് ഡൗണ്‍ വിന്‍ഡോസ്

ഈയിടെയായി കാറുകളില്‍ വരുന്നതും നമ്മള്‍ ശ്രദ്ധിച്ച് തുടങ്ങിയതുമായ ഒരു സവിശേഷതയാണ് ഇത്. എന്നിരുന്നാലും, മിക്കവാറും 95 ശതമാനം സമയവും ഡ്രൈവറുടെ സൈഡ് വിന്‍ഡോയ്ക്ക് മാത്രമാണ് ഈ സവിശേഷത ലഭിക്കാറുള്ളത്.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

എന്നാല്‍ ഫോക്‌സ്‌വാഗണ്‍ വര്‍ഷങ്ങളായി കാറുകളില്‍ വണ്‍-ടച്ച് അപ്പ് ഡൗണ്‍ വിന്‍ഡോ സംവിധാനം നല്‍കുന്നുണ്ട്. ഈ വണ്‍-ടച്ച് വിന്‍ഡോ സിസ്റ്റം ലഭിക്കുമോ ഇല്ലയോ എന്ന് കാറിന്റെ വില തീരുമാനിക്കാന്‍ കമ്പനി അനുവദിക്കുന്നില്ല. ബ്രാന്‍ഡില്‍ നിന്നുള്ള ഒരു എന്‍ട്രി ലെവല്‍ ഓഫറായ പഴയ പോളോയിലും ഈ സവിശേഷത നിങ്ങള്‍ക്ക് കണ്ടെത്താനാകും.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

മികച്ച എഞ്ചിന്‍ ട്യൂണിംഗ്

വാഹന പ്രേമികള്‍ ശരിക്കും അഭിനന്ദിക്കുന്ന ഒന്നാണ് ഫോക്‌സ്‌വാഗന്റെ എഞ്ചിന്‍ ട്യൂണിംഗ്. ചെറിയ ശേഷിയുള്ള എഞ്ചിനുകളില്‍ പോലും, നിങ്ങള്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തുമ്പോള്‍ മികച്ച പെര്‍ഫോമെന്‍സ് പുറത്തുവരുന്നത് കാണാന്‍ സാധിക്കും.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

ഇത്തരം പെര്‍ഫോമെന്‍ ലഭിക്കുന്ന എഞ്ചിനുകളില്‍ പോലും മാന്യമായ ഇന്ധനക്ഷമത നിലവാരത്തില്‍ പായ്ക്ക് ചെയ്യാന്‍ ഫോക്‌സ്‌വാഗണിന് എങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിക്കുന്നവരും കുറവല്ല.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

മികച്ച ഗിയര്‍ ഷിഫ്റ്റുകള്‍

ഇപ്പോള്‍ മാത്രമാണ് നമ്മള്‍ കൂടുതല്‍ കാറുകളില്‍ ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് കാണാന്‍ തുടങ്ങിയത്. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ കാറുകള്‍ക്ക് ഡ്യുവല്‍ ക്ലച്ച് യൂണിറ്റ് ഉപയോഗിച്ച് നേരത്തെ ലഭ്യമാക്കിയിരുന്നു. ഫോക്‌സ്‌വാഗണ്‍ കാറുകളിലെ മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ പോലും വളരെ മികച്ചതെന്ന് വേണം പറയാന്‍.

അങ്ങനെ തള്ളികളയണ്ട! ഇക്കാര്യങ്ങളൊക്കെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ മാത്രം പ്രത്യേകത

ഉയര്‍ന്ന വേഗതയിലും മികച്ച സ്റ്റെബിലിറ്റി

യൂറോപ്യന്‍ കാറുകള്‍ അവയുടെ യഥാര്‍ത്ഥ നിറം കാണിക്കുന്ന മറ്റൊരു വശമാണിത്. ഓരോ ഫോക്‌സ്‌വാഗണ്‍ കാറുകളും ഉയര്‍ന്ന വേഗതയിലും മികച്ച സ്ഥിരത പുലര്‍ത്തുന്നുവെന്ന് വേണം പറയാന്‍. സ്റ്റിയറിംഗ് വീലില്‍ നിന്ന് ലഭിക്കുന്ന ഒരു ആത്മവിശ്വാസവും വലുതാണ്.

Most Read Articles

Malayalam
English summary
Like these some features you will find only in volkswagen cars read here to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X