ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

Written By:

തിരക്കേറിയ ഗതാഗത കുരുക്കിൽ നിന്നും വീട്ടിലെത്തിപ്പെടാനുള്ള പെടാപാട് ഏവർക്കും അറിയാവുന്നതാണ്. ഈ തിരക്ക് ആലോചിക്കുമ്പോൾ വീടിന്റെ മുറ്റത്ത് നിന്നുതന്നെ പറന്നുയരാനും ഇറങ്ങാനും കഴിഞ്ഞെങ്കിൽ എന്നാലോചിപ്പോയ നിമിഷങ്ങളുണ്ട്. ഇനി ഇത്തരത്തിലുള്ള ആശങ്ക വേണ്ട വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (വിടിഒഎൽ)ജെറ്റുകൾ വരവായി.

അറിയാമോ 20 സുരക്ഷിത എയർലൈനുകൾ ഏതൊക്കെയെന്ന് 

ജർമനിയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനിയായ ലിലും എവിയേഷനാണ് ഈ ഇലക്ട്രിക് വിമാനത്തിന്റെ വികസനത്തിന് പിന്നിൽ. യൂറോപ്പ്യൻ സ്പേസ് ഏജൻസിയുടെ ഇൻക്യുബേഷൻ സെന്ററിലാണ് ഇതിന്റെ രൂപകല്പന നടന്നിരിക്കുന്നത്. 2018 ഓടുകൂടി ഈ ഇലക്ട്രിക് വിമാനം പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

ഇലക്ട്രിക് എൻജിനാണ് ഈ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 15x15 മീറ്റർ സ്ഥലപരിമിതിക്കുള്ളിൽ ലാന്റിംഗും ടേക്ക് ഓഫും സാധ്യമാക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

രണ്ടു പേർക്ക് യാത്ര ചെയ്യാവുന്ന ഗുൾ വിങ് ഡോർ ജെറ്റാണിത്. ഹെലികോപ്ടറിനേക്കാൾ സുരക്ഷിതവും ശബ്ദം കുറവാണെന്നുമാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

ഏതു പ്ലഗിൽ നിന്നും ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്. ഹെലികോപ്ടറിൽ ഉള്ളതുപോലുള്ള എല്ലാ സൗകര്യങ്ങളും ഈ വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

എവിടേയും പറന്നിറങ്ങാൻ കഴിയുമെന്നതിനാൽ ഒരു കാർ പോലെയും ഇതിന്റെ ഉപയോഗത്തെ മാറ്റിയെടുക്കാൻ ആകും.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

435 എച്ച്പി കരുത്തുള്ള എൻജിനാണ് ഈ ചെറുവിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 400 കിലോമീറ്റർ വരെ വേഗതയിൽ ഇതിന് സഞ്ചരിക്കാൻ കഴിയും.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

600 കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് 500 കിലോമീറ്റർ വരെ ഈ വിമാനത്തിന് സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പക്ഷം.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

ഈ ഇലക്ട്രിക് വിമാനം നിലവിൽ വരുവാനായി രണ്ട് വർഷത്തെ കാത്തിരിപ്പ് ആവശ്യമാണ്. ഓരോ വീട്ടിലും കാറെന്നുള്ള സങ്കല്പം മാറി ഒരു വിമാനം എന്ന സങ്കലപത്തിലേക്കാണ് ലോകം നടന്നു നീങ്ങുന്നത്.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

വരുകാലങ്ങളിൽ മനുഷ്യ ജീവിതം കൂടുതൽ സുഖകരമാകും എന്നതിനുള്ള തെളിവുകളാണ് ഈ കണ്ടുപിടുത്തങ്ങൾ.

കൂടുതൽ വായിക്കൂ

ചൈനീസ് ഗ്രാമീണൻ നിർമിച്ച ആകാശക്കപ്പൽ

കൂടുതൽ വായിക്കൂ

ഓന്തിനെപ്പോലെ കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

 
കൂടുതല്‍... #വിമാനം #aircraft
English summary
This Electric Jet Could Soon Land In Your Garden
Story first published: Tuesday, May 17, 2016, 18:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark