അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

പുതിയ കാര്‍ വാങ്ങാന്‍ ചെന്നാല്‍ പിന്‍ സീറ്റിലേക്കായിരിക്കും മിക്കവരും ആദ്യം കണ്ണെത്തിക്കാറ്. കുടുംബത്തിന് മുഴുവന്‍ കാറില്‍ യാത്ര ചെയ്യാന്‍ കഴിയണം. എന്നാല്‍ മാത്രമെ കാര്‍ വാങ്ങുന്നതു കൊണ്ടു അര്‍ത്ഥമുണ്ടാവുകയുള്ളു. എല്ലാവര്‍ക്കും ഇരുന്നു പോകാന്‍ ഹാച്ച്ബാക്കിലും സെഡാനിലും കഴിയണമെന്നില്ല. അപ്പോഴാണ് എസ്‌യുവികളെയും എംപിവികളെയും കുറിച്ചു ആളുകള്‍ ചിന്തിക്കാറ്.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

എന്നാല്‍ ഇതിനിടയില്‍ സ്റ്റേഷന്‍ വാഗണുകളുണ്ടെന്ന കാര്യം വിപണി സൗകര്യപൂര്‍വ്വം മറക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വിജയിച്ച ചരിത്രം സ്റ്റേഷന്‍ വാഗണുകള്‍ അല്ലെങ്കില്‍ എസ്റ്റേറ്റുകള്‍ക്ക് പറയാനില്ല. സെഡാനുകളോടും എസ്‌യുവികളോടും ഇന്ത്യ പ്രത്യേക മമത കാട്ടിയപ്പോള്‍ വിപണിയില്‍ മണ്‍മറഞ്ഞു പോയ സ്‌റ്റേഷന്‍ വാഗണുകള്‍ —

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

പ്രീമിയര്‍ സഫാരി

1973 -ല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ച കോച്ചുനിര്‍മ്മാണ കമ്പനി സ്റ്റാര്‍ലൈനാണ് ഇന്ത്യയില്‍ സ്റ്റേഷന്‍ വാഗണുകള്‍ക്ക് തുടക്കമിട്ടത്. പ്രീമിയര്‍ പദ്മിനിയെ (ഫിയറ്റ് 1100) അടിസ്ഥാനപ്പെടുത്തി ഇവര്‍ തയ്യാറാക്കിയ സഫാരി മോഡല്‍ വിശാലത കൊണ്ടു വന്‍പ്രചാരം നേടി.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

സെഡാനെക്കാളും എന്തുകൊണ്ടും പ്രായോഗികത സ്‌റ്റേഷന്‍ വാഗണുകള്‍ക്കുണ്ടെന്നു പ്രീമിയര്‍ സഫാരി അടിവരയിട്ടു പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടായിരുന്നു പ്രീമിയര്‍ സഫാരിക്ക്. ഫാക്ടറി നിര്‍മ്മിതമല്ലാത്തതിനാല്‍ ക്യാബിനുകളില്‍ നിലവാരത്തകര്‍ച്ച പെട്ടെന്നു ദൃശ്യമായി.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

ഡിസൈനില്‍ ആകര്‍ഷണീയത കൊണ്ടുവരാന്‍ കഴിയാതെ പോയതും പ്രീമിയര്‍ സഫാരിക്ക് തിരിച്ചടി നല്‍കി. 39 bhp കരുത്തേകുന്ന നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരുന്നു മോഡലില്‍ ഒരുങ്ങിയിരുന്നത്.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

HM അംബാസഡര്‍ എസ്റ്റേറ്റ്

അംബാസഡര്‍ എസ്റ്റേറ്റ്. ഏഴുപതുകൡ പ്രചാരം നേടിയ സ്റ്റേഷന്‍ വാഗണ്‍ മോഡലുകളില്‍ ഒരുകൈ നോക്കാന്‍ ഹിന്ദുസ്താന്‍ മോട്ടോര്‍സ് തീരുമാനിച്ചപ്പോള്‍ വിപണിയില്‍ പിറന്ന അവതാരം. മോറിസ് മോട്ടോര്‍സിന്റെ ഓക്‌സ്ഫഡ് ട്രാവലര്‍ എസ്റ്റേറ്റിനെ ആധാരമാക്കി നിര്‍മ്മിച്ച സ്‌റ്റേഷന്‍ വാഗണ്‍ മോഡലിനെ അംബാസഡര്‍ എസ്‌റ്റേറ്റെന്നു കമ്പനി പേരുചൊല്ലി വിളിച്ചു.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

വലിച്ചുനീട്ടിയ മേല്‍ക്കൂരയും പിന്‍ഭാഗവും മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും. എന്നാല്‍ ഡെലിവറി വാനുകളായും ആംബുലന്‍സുകളുമായി മാത്രം നിരത്തില്‍ ഓടാനായിരുന്നു ഭൂരിപക്ഷം അംബാസഡര്‍ എസ്റ്റേറ്റുകൾക്കും വിധിച്ചത്.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

ടാറ്റ എസ്റ്റേറ്റ്

1992 -ല്‍ സ്വകാര്യ പാസഞ്ചര്‍ കാര്‍ ശ്രേണിയില്‍ ചുവടുവെയ്ക്കാന്‍ ടാറ്റ നടത്തിയ ശ്രമമാണ് എസ്റ്റേറ്റ്. കാഴ്ചയില്‍ മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് വാഗണുമായി സാമ്യത പുലര്‍ത്തിയ ടാറ്റ എസ്റ്റേറ്റ് ആളുകളെ ശ്രദ്ധിക്കുന്നതില്‍ ഒരുപരിധി വരെ വിജയിച്ചു.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

പവര്‍ സ്റ്റീയറിംഗ്, വൈദ്യുത വിന്‍ഡോ, 15 ഇഞ്ച് അലോയ് വീലുകള്‍, ടാക്കോമീറ്റര്‍ തുടങ്ങിയ കാലഘട്ടത്തിലെ അത്ഭുതങ്ങളായി കാറില്‍ വിശേഷിപ്പിക്കപ്പെട്ടു. ഇതൊക്കെയാണെങ്കിലും ക്യാബിനുകളുടെ നിലവാരത്തകര്‍ച്ച ടാറ്റ എസ്റ്റേറ്റിനും വിനയായി.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

ഭാരമേറിയ ക്യാബിനെ വഹിക്കുമ്പോള്‍ 67 bhp കരുത്തേകുന്ന ഡീസല്‍ എഞ്ചിന്‍ മിക്കപ്പോഴും കിതച്ചു. തുടരെ തലപ്പൊക്കിയ എയര്‍ കണ്ടീഷണിംഗ് പ്രശ്‌നങ്ങള്‍ ടാറ്റ എസ്റ്റേറ്റിന്റെ പ്രചാരം ഗണ്യമായി കുറച്ചു.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

റോവര്‍ മൊണ്‍ടെഗോ സ്‌റ്റേഷന്‍ വാഗണ്‍

അവതരിപ്പിച്ച എല്ലാ കാറുകളും ദുരന്തമായാലോ? ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സിപാനി ഓട്ടോമൊബൈല്‍സിന് സംഭവിച്ചതും ഇതാണ്. 1993 -ല്‍ മൊണ്‍ടൊഗോ സെഡാനെയും മൊണ്‍ടെഗോ സ്‌റ്റേഷന്‍ വാഗണിനെയും വന്‍പ്രതീക്ഷകളോടെയാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

സണ്‍റൂഫ്, നൂതന സസ്‌പെന്‍ഷന്‍, പവര്‍ സ്റ്റീയറിംഗ്, എയര്‍ കണ്ടീഷണിംഗ് മുതലായവ ആഢംബരങ്ങള്‍ മോഡലിന്റെ ആഢംബര വിശേഷങ്ങളായിരുന്നു അന്ന്. എന്നാല്‍ ഉയര്‍ന്ന വില കാരണം മോഡലിനെ വാങ്ങാന്‍ ആരും വരാതായപ്പോള്‍ മൊണ്‍ടെഗോ സ്‌റ്റേഷന്‍ വാഗണ്‍ യുഗം ഇന്ത്യയില്‍ അസ്തമിച്ചു.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

ഒപെല്‍ കോര്‍സ സ്വിംഗ്

ഒന്നിലധികം ബോഡി ഘടനകളിലാണ് ഒപെല്‍ കോര്‍സ് ഇന്ത്യയില്‍ എത്തിയത്. കൂട്ടത്തില്‍ സ്വിംഗ് എന്ന പേരില്‍ സ്റ്റേഷന്‍ വാഗണിനെയും കമ്പനി അവതരിപ്പിച്ചു. കാഴ്ചഭംഗി, കാര്‍ഗോ സ്‌പേസ്, 1.6 ലിറ്റര്‍ എഞ്ചിന്‍ - കാര്യങ്ങളെല്ലാം അനുകൂലമായിട്ടു കൂടി കോര്‍സ സ്വിംഗിന് ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. മികവാര്‍ന്ന സ്റ്റീയറിംഗ് നിയന്ത്രണത്തിന് ഏറെ പേരുകേട്ടു ഒപെല്‍ മോഡലാണിത്.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

ബലെനോ ആള്‍ട്ട്യൂറ

ഇന്ത്യയില്‍ സ്‌റ്റേഷന്‍ വാഗണുകള്‍ക്ക് അയിത്തമില്ലെന്നു തെളിയിക്കാന്‍ മാരുതിയും ഒരിക്കല്‍ ഇറങ്ങിത്തിരിച്ചിരുന്നു. ഹോണ്ട സിറ്റി, മിത്സുബിഷി ലാന്‍സര്‍ മോഡലുകള്‍ക്ക് എതിരെ അണിനിരന്ന ബലെനോ സെഡാന്‍ വിപണിയില്‍ മികച്ച പ്രതികരണം നേടിയ പശ്ചാത്തലത്തിലാണ് ബലെനോ ആള്‍ട്ട്യൂറയെന്ന പുതിയ സ്‌റ്റേഷന്‍ വാഗണ്‍ പതിപ്പിനെ പുറത്തിറക്കാന്‍ മാരുതി തീരുമാനിച്ചത്.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

കടലാസില്‍ പുലിയായിരുന്നു ബലെനോ ആള്‍ട്ട്യൂറ. 95 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, മുന്തിയ ഓഡിയോ സംവിധാനം, വിശാലമായ അകത്തളം, ആഢംബര സുഖസൗകര്യങ്ങള്‍; ആള്‍ട്ട്യൂറയില്‍ ഒന്നിനും ഒരു കുറവില്ലായിരുന്നു. എന്നാല്‍ മോഡലിന്റെ ഉയര്‍ന്ന വില ഇവിടെയും വില്ലനായി മാറി. 2007 -ല്‍ ബലെനോ ആള്‍ട്ട്യൂറയെ കമ്പനി പൂര്‍ണമായും നിര്‍ത്തി.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

ടാറ്റ ഇന്‍ഡിഗോ മറീന

ഇന്‍ഡിക്ക ഹാച്ച്ബാക്കിന്റെ ചുവടുപിടിച്ചാണ് ഇന്‍ഡിഗോ സെഡാന്‍ വിപണിയില്‍ എത്തിയത്. ശേഷം മറീനയെന്ന എസ്റ്റേറ്റ് പതിപ്പിനെയും ഇന്ത്യയില്‍ ടാറ്റ കൊണ്ടുവന്നു. ഒരേ അടിത്തറയില്‍ നിന്നും വിവിധ ബോഡി ശൈലീ കാറുകള്‍ സൃഷ്ടിക്കാനുള്ള ടാറ്റയുടെ കരവിരുത് ഇന്‍ഡിഗോ മറീനയും വിളിച്ചുപറഞ്ഞു.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

എന്നാല്‍ എഞ്ചിന്‍ കുറഞ്ഞ എഞ്ചിന്‍ ശേഷിയും നിലവാരത്തകര്‍ച്ചയും മറീനയ്ക്ക് തിരിച്ചടിയായി. 1.4 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് പ്രകടനക്ഷമത തീരെ കുറവായിരുന്നു.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

ഫിയറ്റ് വീക്കെന്‍ഡ് / പാലിയോ അഡ്വഞ്ചര്‍

2002 -ല്‍ ഫിയറ്റ് സിയെന്ന സെഡാനില്‍ നിന്നും ജന്മം കൊണ്ടു സ്റ്റേഷന്‍ വാഗണാണ് വീക്കെന്‍ഡ്. വിഖ്യാത ഇറ്റാലിയന്‍ വാഹന ഡിസൈനര്‍ ഗിയോജിത്തൊ ഗിഗേറിയ രൂപകല്‍പന വീക്കെന്‍ഡ് അതിവേഗമാണ് പ്രശസ്തിയുടെ കൊടുമുടി കയറിയത്.

അറിയുമോ, ഇങ്ങനെയും ചില കാറുകള്‍ ഇവിടുണ്ടായിരുന്നു

എന്നാല്‍ ഏറെക്കാലം താരത്തിളക്കം കൈയ്യടക്കാന്‍ വീക്കെന്‍ഡിന് കഴിഞ്ഞില്ല. ശേഷമാണ് പാലിയോ അഡ്വഞ്ചറിനെ കമ്പനി കൊണ്ടുവരുന്നത്. വീക്കെന്‍ഡിന്റെ ക്രോസ് വകഭേദമായിരുന്നു പാലിയോ അഡ്വഞ്ചര്‍. പ്ലാസ്റ്റിക് ക്ലാഡിംഗ്, വീതിയേറിയ ടയറുകള്‍, അലോയ് വീലുകള്‍, ബുള്‍ബാര്‍ തുടങ്ങിയ ഘടകങ്ങള്‍ വെച്ചുപിടിപ്പിച്ചു വില്‍പനയ്ക്കുവന്ന പാലിയോ അഡ്വഞ്ചറിനും ഇന്ത്യയില്‍ അത്ഭുതങ്ങള്‍ കാട്ടാനായില്ല.

Image Source: 1, 2, 3, 4, 5, 6, 7, 8

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Long Forgotten Station Wagons Of India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X