ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

വര്‍ഷം 1998. ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഇന്‍ഡിക്ക അവതരിച്ചപ്പോള്‍ പൂവണിഞ്ഞത് രത്തന്‍ ടാറ്റയുടെ സ്വപ്‌നമായിരുന്നു. രാജ്യം കണ്ട ആദ്യ പൂര്‍ണ ഇന്ത്യന്‍ കാര്‍. ഇരുപതു വര്‍ഷക്കാലം വിപണിയില്‍ നിറഞ്ഞു നിന്നതിന് ശേഷമാണ് ഇന്‍ഡിക്ക ഇന്ത്യയോടു വിടചൊല്ലിയത്. പുതുതലമുറ കാറുകള്‍ക്കു വേണ്ടി ഇന്‍ഡിക്ക വഴിമാറി കൊടുത്തെന്ന് പറയുന്നതാകും ശരി. ഇതുപോലെ ഇന്ത്യയില്‍ കാലങ്ങളോളം ജീവിതം ചെലവഴിച്ച (ചെലവഴിച്ചു കൊണ്ടിരിക്കുന്ന) ഒരുപിടി കാറുകളെ ഇവിടെ പരിചയപ്പെടാം.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

ഹിന്ദുസ്താന്‍ അംബാസഡര്‍ (1958 – 2014) | 56 വര്‍ഷം

അരനൂറ്റാണ്ടിലേറെ ഇന്ത്യന്‍ വിപണിയില്‍ തലയെടുപ്പോടെ ജീവിച്ച ജനപ്രിയ കാര്‍. നീണ്ട 56 വര്‍ഷം. ഇക്കാലയളവില്‍ പ്രധാനമന്ത്രിയുടെയും സാധാരണക്കാരന്റെയും വാഹനമാകാന്‍ അംബാസഡറിന് കഴിഞ്ഞത് നിയോഗം. 1958 -ല്‍ ബിര്‍ള ഗ്രൂപ്പാണ് മോറിസ് ഓക്‌സ്ഫഡ് കാറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള അംബാസഡറിനെ രാജ്യത്തു കൊണ്ടുവന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

അംബാസഡറിലെ സോഫാ സീറ്റ് കാര്‍ വിപണി കണ്ട ആദ്യ ആഢംബരമായി വിശേഷിപ്പിക്കാം. 'മോഡേണ്‍' കാറുകളോടു പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് 2014 -ല്‍ നിര്‍മ്മാണം നിര്‍ത്താന്‍ ഹിന്ദുസ്താന്‍ മോട്ടോര്‍സ് തീരുമാനിച്ചത്. 1.5 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.8 ലിറ്റര്‍ ഇസുസു പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ അംബാസഡറില്‍ ലഭ്യമായിരുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

പ്രീമിയര്‍ പദ്മിനി 1100 (1964 – 1998) | 34 വര്‍ഷം

അംബാസഡറിന്റെ ആദ്യകാല എതിരാളി. ഫിയറ്റ് 1100 ഡിലൈറ്റ് എന്ന ചെറുകാറാണ് പ്രീമിയര്‍ പദ്മിനിക്ക് ആധാരം. എത്തിയത് 1964 -ല്‍. ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം '1100' -യുടെ തനത് പതിപ്പിനെ പ്രീമിയര്‍ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിക്കാന്‍ തുടങ്ങി.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

പ്രസിഡന്റ് എന്നായിരുന്ന കാറാദ്യം അറിയപ്പെട്ടത്. പിന്നീട് പദ്മിനി എന്ന പേര് കാറിന് നിര്‍മ്മാതാക്കള്‍ നല്‍കി. കണ്ണടച്ചു തുറക്കും മുമ്പെ എണ്‍പതുകളുടെ ആവേശമായി പ്രീമിയര്‍ പദ്മിനി മാറി.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

രാജ്യാന്തര കാര്‍ നിര്‍മ്മാതാക്കള്‍ ഒന്നടങ്കം ഇന്ത്യയിലേക്ക് ചേക്കേറിയതോടെ പ്രീമിയര്‍ പദ്മിനിയുടെ നില പരുങ്ങലിലായി. അവസാന കാലഘട്ടത്തില്‍ ഗിയര്‍ ഷിഫ്റ്ററിന്റെ സ്ഥാനം മാറ്റിയും, ബക്കറ്റ് സീറ്റുകള്‍ സ്ഥാപിച്ചും, പുതിയ എഞ്ചിനുകള്‍ ഘടിപ്പിച്ചും പിടിച്ചു നില്‍ക്കാന്‍ പ്രീമിയര്‍ പദ്മിനി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

മാരുതി ഒമ്‌നി (1984 – ഇന്നും തുടരുന്നു) | 34 വര്‍ഷം

1984 -ല്‍ ഒമ്‌നിയെ മാരുതി അവതരിപ്പിച്ചത് 'വാന്‍' എന്ന പേരില്‍. പിന്നീടു വാനിന് പ്രചാരം കൂടിയതോടെ ഒമ്‌നിയെന്ന പേര് മോഡലിന് കമ്പനി സ്വീകരിച്ചു. കുറഞ്ഞ ചെലവില്‍ വാഹനമെന്ന സ്വപ്‌നമെന്ന പലരുടെയും സ്വപ്‌നം മാരുതി ഒമ്‌നി യാഥാര്‍ത്ഥ്യമാക്കി.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

മൂന്നു പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും മാരുതി നിരയില്‍ ഒമ്‌നികള്‍ പിറന്നുവീഴുകയാണ്. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന കാറുകളുടെ പട്ടികയില്‍ ഒമ്‌നി ഇപ്പോഴും തുടരുന്നു. അഞ്ചു, എട്ടു സീറ്റര്‍ പതിപ്പുകളിലാണ് ഒമ്‌നി വിപണിയില്‍ എത്തുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

മാരുതി ജിപ്‌സി (1985 – ഇന്നും തുടരുന്നു) | 33 വര്‍ഷം

ഓഫ്‌റോഡ് ശേഷിയെന്തെന്ന് ഇന്ത്യയെ പഠിപ്പിച്ച മോഡലുകളില്‍ ഒന്ന്. ജനപ്രിയ വാഹനങ്ങളുടെ പട്ടികയില്‍ ജിപ്‌സി ഇന്നും നിലകൊള്ളുന്നു. റാലി കാറുകള്‍ക്ക് ഇടയിലെ സജീവ സാന്നിധ്യമാണ് മാരുതി ജിപ്‌സി. പൊലീസിലും പട്ടാളത്തിലും ഒരുപോലെ ഒരുപോലെ സേവനമനുഷ്ടിച്ച ജിപ്‌സി, കമ്പനിയുടെ പേര് വാനോളമുയര്‍ത്തി. അടുത്തകാലത്താണ് ജിപ്‌സിയെ വേണ്ടെന്ന് കരസേന തീരുമാനിച്ചത്. സോഫ്റ്റ്‌ടോപ്, ഹാര്‍ഡ്‌ടോപ് പരിവേഷങ്ങളില്‍ ജിപ്‌സി വിപണിയില്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

മാരുതി 800 (1986 – 2014) | 28 വര്‍ഷം

മാരുതി 800 -ന്റെ സീറ്റിലിരുന്നാണ് രാജ്യത്തെ ജനത വളയം പിടിക്കാന്‍ പഠിച്ചതെന്ന് നിസംശയം പറയാം. ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച കാര്‍. സംഭവ ബഹുലമായിരുന്നു മൂന്നു പതിറ്റാണ്ടു നീണ്ട മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

അങ്ങ് ജര്‍മ്മനിയില്‍ 'പീപിള്‍സ് കാര്‍' ബീറ്റിലാണെങ്കില്‍, ഇന്ത്യക്കാര്‍ക്ക് അതു മാരുതി 800 ആണ്. കാര്‍ എന്ന ഇടത്തരക്കാരന്റെ സ്വപ്‌നത്തിന് പകിട്ടേകാന്‍ മാരുതി 800 -ന് കഴിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ എത്തിയ ആദ്യത്തെ ആധുനിക നാലു ഡോര്‍ ഹാച്ച്ബാക്ക് കൂടിയാണിത്. ജീവിച്ച കാലം മുഴുവന്‍ കിരീടമില്ലാത്ത രാജാവായാണ് മാരുതി 800 വാണത്.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

ടാറ്റ സുമോ (1994 – ഇന്നും തുടരുന്നു) | 24 വര്‍ഷം

പരമാവധി സീറ്റുകള്‍, പരമാവധി പ്രായോഗികത, ബോക്‌സി ഘടന, പണത്തിനൊത്ത മൂല്യം; അന്നും ഇന്നും സുമോയുടെ ശൈലി മാറിയിട്ടില്ല. അതു മാറണമെന്ന് രാജ്യത്തെ വാഹനപ്രേമികള്‍ ആഗ്രഹിച്ചിട്ടുമില്ല. സുമോയെക്കാള്‍ ഭേദപ്പെട്ട പല 'മോഡേണ്‍' വാഹനങ്ങള്‍ ഇന്നു വിപണിയിലുണ്ട്. എന്നാല്‍ ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്ത് സുമോ വിപണിയില്‍ തുടരുകയാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

ടാറ്റ സഫാരി (1998 – ഇന്നും തുടരുന്നു) | 20 വര്‍ഷം

രണ്ടായിരത്തിന് ശേഷമാണ് ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് പ്രചാരം ലഭിച്ചു തുടങ്ങിയത്. ഇതു തിരിച്ചറിഞ്ഞാണ് സഫാരിയുമായി ടാറ്റ ആദ്യകാലത്തു കടന്നുവന്നതും. എത്തിയത് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍. ആദ്യ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവിയെന്ന വിശഷണവും സഫാരിക്കുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

ശേഷം കാലാന്തര മാറ്റങ്ങളും പരിണാമങ്ങളും ടാറ്റ സഫാരിക്ക് സംഭവിച്ചു. 2005 -ല്‍ രൂപഭാവത്തില്‍ അടിമുടി മാറിയെത്തിയ സഫാരിയില്‍ വിപണി അക്ഷാര്‍ത്ഥത്തില്‍ ഞെട്ടി. ഇന്നു സഫാരി സ്റ്റോമിലാണ് മോഡലിന്റെ പരിണാമം എത്തിനില്‍ക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

ടാറ്റ ഇന്‍ഡിക്ക (1998 – 2018) | 20 വര്‍ഷം

രത്തന്‍ ടാറ്റയുടെ സ്വപ്‌നം ഇന്‍ഡിക്ക ഇന്ത്യയില്‍ അവതരിച്ചത് 1998 -ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍. ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനി 'I.DE.A' ആണ് കാറിനെ രൂപകല്‍പന ചെയ്തത്. ഇന്‍ഡിക്കയുടെ വരവ് മാരുതിയെയാണ് ഏറ്റവുമധികം അലട്ടിയത്.

ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിച്ച കാറുകള്‍

ടാറ്റ ഇന്‍ഡിക്ക വിപണിയില്‍ വരുന്നതിനു മണിക്കൂറുകള്‍ മുമ്പ് മാരുതി 800, സെന്‍ ഹാച്ച്ബാക്കുകളുടെ വില കമ്പനി വെട്ടിക്കുറച്ചതിന് പിന്നിലെ കാരണവുമിതാണ്. ആദ്യമെത്തിയ ഇന്‍ഡിക്കയില്‍ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ശേഷം കല്ലുകടികള്‍ പരിഹരിച്ചാണ് നവീകരിച്ച ഇന്‍ഡിക്ക V2 പതിപ്പിനെ ടാറ്റ 2002 -ല്‍ കൊണ്ടുവന്നത്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Long Run Cars In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X