ഇത് ട്രാഫിക് ജാമല്ല, പിന്നെയെന്ത്?

Written By:

കണ്ടുകഴിഞ്ഞാൽ ട്രാഫിക് ജാമാണെന്ന് തെറ്റുദ്ധരിച്ചേക്കാം എന്നാൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം തേടാൻ ബൾഗേറിയയിലെ ഫോർഡ് ആരാധകർ തീർത്ത ഒരു നീണ്ട ക്യൂവാണിത്. ലോകത്തിലെ ഫോർഡ് വാഹനങ്ങളുടെ നീണ്ട ക്യൂ (Longest Queue of Ford Vehicles in the World) എന്നാണ് ഈ അണിച്ചേരലിനെ വിശേഷിപ്പിച്ചത്.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

തെക്കെ അമേരിക്ക സ്ഥാപിച്ച പഴയ റെക്കോർഡ് ഭേദിക്കാനാണ് ബൾഗേറിയയിലെ ഫോർഡ് ഉടമകൾ അണിച്ചേർന്നത്. ഫലമോ, ലോകത്തിലെ ഫോർഡ് വാഹനങ്ങളുടെ നീണ്ട ക്യൂ എന്ന ഗിന്നസ് റിക്കോർഡ് ജേതാക്കളാവുകയും ചെയ്തു.

To Follow DriveSpark On Facebook, Click The Like Button
ഇത് ട്രാഫിക് ജാമല്ല, പിന്നെയെന്ത്?

റിക്കോർഡിൽ ഇടം തേടാനായി 20കിലോമീറ്റർ ദൈർഘ്യമേറിയ ക്യൂവായിരുന്നു ഫോർഡ് വാഹനങ്ങളാൽ തീർത്തത്.

ഇത് ട്രാഫിക് ജാമല്ല, പിന്നെയെന്ത്?

ഹൈവെയിൽ 2,300ഓളം ഫോർഡ് കാറുകൾ അണിനിരത്തിയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രാഫിക് ജാം തീർത്തത്.

ഇത് ട്രാഫിക് ജാമല്ല, പിന്നെയെന്ത്?

മുപ്പതുകളിലെ ക്ലാസിക് മോഡലുകളടക്കം പുത്തൻ തലമുറ ഫോഡ് വാഹനങ്ങളും റിക്കോർഡിന്റെ ഭാഗമായ ക്യൂവിൽ അണിച്ചേർന്നിരുന്നു.

ഇത് ട്രാഫിക് ജാമല്ല, പിന്നെയെന്ത്?

എന്നാൽ റെക്കോർഡിനായി പരിഗണിച്ചത് 3.2കിലോമീറ്റർ ദൈർഘ്യമേറിയ ക്യൂവിലുള്ള 1,527 കാറുകളെ മാത്രമാണ് പരിഗണിച്ചത്.

ഇത് ട്രാഫിക് ജാമല്ല, പിന്നെയെന്ത്?

കാരവാൻ പോലുള്ള മറ്റ് വാഹനങ്ങൾ ലൈറ്റ് വെയിറ്റ് വാഹനങ്ങളിൽ പെടാത്തതിനാൽ റെക്കാർഡിനായി അധികൃതർ പരിഗണിച്ചില്ലായിരുന്നു.

ഇത് ട്രാഫിക് ജാമല്ല, പിന്നെയെന്ത്?

2014ൽ തെക്കെഅമേരിക്ക തീർത്ത 829 ഫോഡ് വാഹനങ്ങളുടെ നിരയെ ഭേദിച്ചാണ് ബൾഗേറിയ ഒന്നാമതെത്തിയത്.

ഇത് ട്രാഫിക് ജാമല്ല, പിന്നെയെന്ത്?

ഇത്തരത്തിലുള്ള റെക്കോർഡ് ഇതാദ്യമായല്ല സ്ഥാപിക്കുന്നത്. 2009ൽ 1,450 മിനി കാറുകളും, 2006ൽ 500ഓളം വരുന്ന ഫിയറ്റ് കാറുകളും 2008ൽ 2,325 പോർഷെ കാറുകളും റെക്കോർഡിന് അർഹരായിരുന്നു.

ഇത് ട്രാഫിക് ജാമല്ല, പിന്നെയെന്ത്?

ഈ വർഷം തന്നെ ഹൈബ്രിഡ് വാഹനങ്ങളെ മാത്രം അണിനിരത്തി ടൊയോട്ടയും വേൾഡ് റെക്കോർഡ് തീർത്തിരുന്നു. 332 പ്രിയസ് മോഡലുകളാണ് ഉപയോഗിച്ചിരുന്നത്.

കൂടുതൽ വായിക്കൂ

വിസ്മയിപ്പിക്കുന്നൊരു ബസ് യാത്ര ചൈനയിലുടൻ യാഥാർത്ഥ്യമാകും

കൂടുതൽ വായിക്കൂ

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

 
English summary
This Is Not A Traffic Jam, It’s A World Record
Story first published: Wednesday, June 8, 2016, 11:45 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark