സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

Written By:

ദിവസങ്ങളോളം ട്രെയിനിനകത്ത് ചടഞ്ഞുകൂടിയിരുന്നുള്ള യാത്ര പലരേയും വെറുപ്പിക്കുന്ന കാര്യമാണ്. അതേസമയം ട്രെയിൻ യാത്ര ആസ്വദിക്കുന്നവരുമായിട്ട് ധാരാളം പേരുണ്ട്. ലോകത്തിലെ ദൈർഘ്യമേറിയ ട്രെയിൻ യാത്രയെ കുറിച്ചാണിവിടെ വിവരിക്കുന്നത്.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഈ ട്രെയിനുകള്‍ സഞ്ചരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ആകർഷണത. ആസ്വദിക്കാൻ പ്രകൃതിരമണീയമായ കാഴ്ചകൾ ഉണ്ടെങ്കിൽ ദിവസങ്ങൾ നീളുന്ന യാത്രകൾ ഒരു വിരസമായി തോന്നുകയേയില്ല. കാണാം അത്തരത്തിലുള്ള ട്രെയിൻ യാത്രകൾ.

ട്രാൻസ്-സൈബീരിയൻ: മോസ്കോ-വ്ലാഡിവോസ്ടോക് (റഷ്യ)

ട്രാൻസ്-സൈബീരിയൻ: മോസ്കോ-വ്ലാഡിവോസ്ടോക് (റഷ്യ)

മോസ്കോയിൽ നിന്നാരംഭിച്ച് വ്ലാഡിവോസ്ടോകിലവസാനിക്കുന്ന ട്രെയിൻ സർവീസാണ് ലോകത്തിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയത്. നിലവിൽ റഷ്യയിലെ ട്രാൻസ്-സൈബീരിയൻ റെയിൽവെയ്ക്കാണ് ദൈർഘ്യമേറിയ ട്രെയിൻ സർവീസിനുള്ള റെക്കോർഡുള്ളത്.

സൈബീരിയൻ മനോഹാരിത സമ്മാനിച്ചുക്കൊണ്ടുള്ള ഈ യാത്ര കണ്ണിനും മനസിനും കുളിർമയേകുന്നതാണ്. ഏതാണ്ട് 5,753 മൈൽ ദൂരം താണ്ടി ആറ് ദിവസം എടുത്താണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. 67 സ്റ്റോപ്പുകളാണ് ഈ രണ്ട് സ്റ്റേഷനുകൾക്കിടയിലുള്ളത്.

ദി കനേഡിയൻ: ടോറോന്റോ-വാൻക്വോവർ

ദി കനേഡിയൻ: ടോറോന്റോ-വാൻക്വോവർ

തെക്കേ അമേരിക്കയിലേക്കൊരു വിമാനയാത്രയല്ല എന്നുണ്ടെങ്കിൽ 4466കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്താവുന്നതാണ്. മൂന്ന് ദിവസത്തെ യാത്രയ്ക്ക് പകിട്ടേറാൻ ഈ പ്രക‍ൃതി സൗന്ദര്യം തന്നെ ധാരാളം. മഞ്ഞ്മൂടിയ മലനിരകളും, വനപ്രദേശങ്ങളും, ഹിമ കരടികളും, മാനുകളുമെല്ലാം കണ്ടുള്ള യാത്ര ഒട്ടും മടുപ്പിക്കാത്തതാണ്.

ഷാൻഗായ്-ലാസ(ചൈന)

ഷാൻഗായ്-ലാസ(ചൈന)

4373കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് രണ്ട് ദിവസത്തോളം വേണ്ടിവരും. ക്വിങ് ടിബറ്റ് റെയിൽവെയുടെ കീഴിൽ വരുന്ന ട്രെയിൻ സർവീസാണിത്. ഭംഗിയേറിയ പ്രകൃതി സൗന്ദര്യമാണ് യാത്രക്കാർക്ക് കൂട്ടിനായുള്ളത്.

കാലിഫോർണിയ സെഫൈയർ: സാൻ ഫ്രാൻസിസ്കോ-ചിക്കാഗോ

കാലിഫോർണിയ സെഫൈയർ: സാൻ ഫ്രാൻസിസ്കോ-ചിക്കാഗോ

അമേരിക്കയിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ സർവീസാണിത്. രണ്ട് ദിവസത്തോളം വേണ്ടിവരുമെങ്കിലും റോഡ്-വിമാന യാത്രക്കൾക്ക് നൽകാൻ കഴിയാത്ത പ്രകൃതിരമണീയമായ കാഴ്ചയാണ് യാത്രയിലുടനീളവും ലഭ്യമാകുന്നത്. 3924കിലോമീറ്റർ ദൈർഘ്യമാണ് ഈ യാത്രയ്ക്കുള്ളത്.

5.സിഡ്‌നി-പെർത്ത്

5.സിഡ്‌നി-പെർത്ത്

ആസ്ട്രേലിയയുടെ തെക്കൻ തീരത്തുനിന്നുമാരംഭിച്ച് പടിഞ്ഞാറ് ഭാഗത്തേക്കുള്ള 4352കിലോമീറ്റർ ദൈർഘ്യമേറിയ യാത്രയാണിത്. രണ്ട് ദിവസത്തോളം വരുന്ന യാത്രയ്ക്കിടയിൽ 26 സ്റ്റോപ്പുകളാണുള്ളത്. വനങ്ങളും, വെള്ളച്ചാട്ടവും, ബ്ലൂ മൗണ്ടേൻ എന്നിവയുടെ മനോഹാരിതയാണ് ഈ ട്രെയിൻ യാത്രയ്ക്ക് പകിട്ടേറുന്നത്.

 6. ദിബുഗ്രാഹ്-കന്യാകുമാരി(ഇന്ത്യ)

6. ദിബുഗ്രാഹ്-കന്യാകുമാരി(ഇന്ത്യ)

ആഴ്ചയിൽ ദിബുഗ്രാഹിൽ നിന്നും കന്യാകുമാരിയിലേക്ക് വിവേക് എക്സ്പ്രെസ് നടത്തുന്ന സർവീസാണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയത്. 52 സ്റ്റോപ്പുകളുള്ള 4286കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്ക് നാല് ദിവസത്തോളം വേണ്ടിവരും.

പാരിസ്-മെക്സികോ

പാരിസ്-മെക്സികോ

പാരിസ്-മെക്സികോ എക്സ്പ്രെസാണ് ഈ രണ്ട് സ്ഥലങ്ങൾക്കുമിയതിൽ സർവീസ് നടത്തുന്നത്. യൂറോപ്പിലെ ദൈർഘ്യമേറിയ ട്രെയിൻ സർവീസാണിത്. രണ്ട് ദിവസം കൊണ്ട് 3216കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.

ഡാർവിൻ-അഡിലെയ്ഡ്

ഡാർവിൻ-അഡിലെയ്ഡ്

ആസ്ര്ടേലിയൻ വനപ്രദേശങ്ങളുടെയും മരുഭൂമിയുടേയും മനോഹാരിത ആസ്വദിക്കാൻ പറ്റിയ ട്രെയിൻ യാത്രയാണിത്. 2979 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് രണ്ട് ദിവസത്തോളം വേണ്ടിവരും. ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത ഒട്ടകങ്ങളാണ് ഈ മരുഭൂമിയിലെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

ബാങ്കോക്-സിങ്കപ്പൂർ

ബാങ്കോക്-സിങ്കപ്പൂർ

2180 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രെയിൻ യാത്രയ്ക്ക് മൂന്ന് ദിവസത്തോളം വേണ്ടിവരും. ബാങ്കോകിനും സിങ്കപ്പൂരിനിടയിലുള്ള പ്രകൃതിമനോഹരമായ കാഴ്ചയാണ് ഈ യാത്രയുടെ പകിട്ട്. ഈസ്റ്റേൺ ആന്റ് ഒരിയന്റൽ എക്സ്പ്രെസാണ് സർവീസ് നടത്തുന്നത്.

പ്രെടോറിയ-കേപ് ടൗൺ(സൗത്ത് ആഫ്രിക്ക)

പ്രെടോറിയ-കേപ് ടൗൺ(സൗത്ത് ആഫ്രിക്ക)

സൗത്ത് ആഫ്രിക്കയുടെ പ്രശസ്തമായ ബ്ലൂ ട്രെയിനാണ് ഈ രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള സർവീസ് നടത്തുന്നത്. യാത്രക്കാർക്കായി ആഡംബര ഹോട്ടലിന് സമാനമായ സൗകര്യങ്ങളാണ് ഈ ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. മനോഹരമായ മുന്തിരിത്തോട്ടങ്ങളും, ഫാമുകളും, വനപ്രദേശങ്ങളുമാണ് യാത്രയുടെ മോടിക്കൂട്ടുന്നത്. 1599.69 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്ക് ഒരു ദിവസവും മൂന്ന് മണിക്കൂറുമാണ് വേണ്ടിവരുന്നത്.

കൂടുതൽ വായിക്കൂ

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

കൂടുതൽ വായിക്കൂ

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

 
കൂടുതല്‍... #ട്രെയിൻ #train
English summary
World's longest train journeys
Story first published: Monday, June 13, 2016, 14:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark