തെറ്റിദ്ധരിക്കരുത് ഇത് 'ഓട്ടോ ഷോയല്ല'; മഹേന്ദ്രസിംഗ് ധോണിയുടെ വാഹനലോകത്തേക്ക് ഒരു എത്തിനോട്ടം

By Staff

ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ഇതുവരെ ആർക്കും കൈവരിക്കാൻ സാധിക്കാത്ത നേട്ടങ്ങൾക്ക് ഉടമയായിട്ടാണ് മഹേന്ദ്രസിംഗ് ധോണി ഇന്ത്യൻ പരിമിത ഓവർ ക്രിക്കറ്റ് ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞത്. രണ്ടുലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടുകയെന്ന അപൂർവ്വ ബഹുതിക്കാണ് ധോണി അർഹനായതും.

ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണിയുടെ വണ്ടിഭ്രാന്ത് അവസാനിക്കില്ല!!

2007-ൽ ആദ്യ ട്വന്റി 20 ലോക കപ്പുനേടിയത് ധോണിയുടെ നായകത്വത്തിലായിരുന്നു. അവിടുന്ന് നാലുവർഷത്തിനുശേഷം ഏകദിന കപ്പും ധോണി സ്വന്തമാക്കി. 2013-ൽ ഇന്ത്യൻ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ധോണി വളരെപ്പെട്ടനായിരുന്നു നായക സ്ഥാനത്തേക്ക് ഉയർന്നത്.ഇന്ന് ജൂലൈ 7-ന് ജന്മദിനം ആഘോഷിക്കുന്ന ധോണിയ്ക്ക് ക്രിക്കറ്റ് മാറ്റി നിർത്തിയാൽ ഒരു പക്ഷെ പ്രണയം വാഹനങ്ങളോടാകും.

ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണിയുടെ വണ്ടിഭ്രാന്ത് അവസാനിക്കില്ല!!

മഹേന്ദ്ര സിങ് ധോണിയുടെ വാഹനപ്രേമം ഏവർക്കുമറിയാവുന്നതാണ്. നിരവധി കാറുകളും ബൈക്കുകളും ഇതിനകം തന്നെ ധോണിയുടെ ഗ്യാരേജിൽ ഇടംതേടിയിട്ടുണ്ട്. തികഞ്ഞ വാഹനപ്രേമിയായ ധോണി സ്വന്തമാക്കിയിട്ടുള്ള കാറുകൾ ഏതെല്ലാമെന്ന് ഈ അവസരത്തിലൊന്നു അവലോകനം ചെയ്തുനോക്കാം.

ഹമ്മർ എച്ച് 2

ഹമ്മർ എച്ച് 2

കൊടും കരുത്തുള്ള വാഹനങ്ങളോടാണ് ധോണിക്ക് എന്നും താല്‍പര്യം. ലോകത്തിലെ ഏണ്ണം പറഞ്ഞ എസ്‌യുവികളിലൊന്നായ ഹമ്മര്‍ എച്ച്2 ആണ് ഇദ്ദേഹത്തിന്റെ പക്കലുള്ള വാഹനങ്ങളിലൊന്ന്. സ്വദേശമായ റാഞ്ചിയിൽ എത്തിക്കഴിഞ്ഞാൽ സാധാരണൊരു വേഷത്തിൽ കാറും ബൈക്കും ഓടിച്ചുപോവുക എന്നതാണ് ഈ ക്രിക്കറ്റ് താരത്തിന്റെ ഹോബി. ഇത്തരത്തിൽ ധോണി പല തവണകളായി ക്യാമറയ്ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണിയുടെ വണ്ടിഭ്രാന്ത് അവസാനിക്കില്ല!!

ഹമ്മറിൽ പോകുന്ന ധോണിയും തൊട്ടടുത്ത് ബസിൽ ആശ്ചര്യപ്പെട്ടിരിക്കുന്ന ന്യൂസിലന്റ് താരങ്ങളും തമ്മിലുള്ള ഒരപ്രതീക്ഷിത ഫോട്ടോയാണ് ഈയടുത്ത് മാധ്യമങ്ങളിൽ കൂടുതൽ പ്രചാരം നേടിയിരുന്നു.

 മഹീന്ദ്ര സ്‌കോര്‍പിയോ

മഹീന്ദ്ര സ്‌കോര്‍പിയോ

ഇന്ത്യയുടെ എസ്‌യുവി രാജാവായ മഹീന്ദ്രയുടെ സ്‌കോര്‍പിയോയും ധോനിയുടെ പക്കലുണ്ട്. ധോനി ഈ വാഹനം വലിയ തോതില്‍ മോഡിഫൈയും ചെയ്തിട്ടുണ്ട്.

ടൊയോട്ട കൊറോള

ടൊയോട്ട കൊറോള

ധോണിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ കൊറോളയാണ്. ടൊയോട്ടയുടെ ഈ സെഡാന് ലോകമെമ്പാടും വന്‍ ആരാധകരുണ്ട്.

മാരുതി സുസൂക്കി എസ്എക്‌സ്4

മാരുതി സുസൂക്കി എസ്എക്‌സ്4

രാജ്യത്ത് വലിയ വില്‍പനയൊന്നും ഉണ്ടായിരുന്നില്ല എസ്എക്‌സ്4ന്. മികച്ച കാറായിരുന്നിട്ടും മാരുതിയുടെ ചെറുകാര്‍ പ്രതിച്ഛായയില്‍ കുടുങ്ങിപ്പോയ ഉപഭോക്തൃസമൂഹം ഈ വാഹനത്തെ അവഗണിക്കുകയായിരുന്നു. എന്നാല്‍ ധോണി എസ്എക്‌സ്4ന്റെ വലിപ്പം കണ്ടറിയുകയുണ്ടായി.

മിത്സുബിഷി ഔട്‌ലാന്‍ഡര്‍

മിത്സുബിഷി ഔട്‌ലാന്‍ഡര്‍

ഏറ്റവും മികച്ച എസ്‌യുവികളുടെ ഗണത്തില്‍ പെട്ട ഈ വാഹനവും ധോണിയുടെ ഗാരേജിലുണ്ട്.

മിത്സുബിഷി പജീറോ എസ്എഫ്എക്‌സ്

മിത്സുബിഷി പജീറോ എസ്എഫ്എക്‌സ്

പജീറോയുടെ പഴയ പതിപ്പിന് ഇന്നും വലിയ ആരാധകരുണ്ട്. ഈ മോഡല്‍ ധോണിയുടെ പക്കലുമുണ്ട് ഒരെണ്ണം.

ഓഡി ക്യു7

ഓഡി ക്യു7

ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ബ്രാന്‍ഡായി ഓഡി മാറിയിട്ടുണ്ട്. ഓഡിയുടെ ക്യു7 ക്രോസ്സോവറാണ് ധോണിയുടെ ഗാരേജിലുള്ള വാഹനങ്ങളിലൊന്ന്.

ഫെരാരി 599 ജിടിഒ

ഫെരാരി 599 ജിടിഒ

ഇന്ത്യയ്ക്കായി പ്രത്യേകം പുറത്തിറക്കിയ ഒരു ഫെരാരി പതിപ്പ് ധോണിയുടെ ഗാരേജിലില്ലെങ്കില്‍ മോശമല്ലേ? ധോണിയുടെ പക്കലുള്ള ഏറ്റവും കിടിലന്‍ സ്‌പോര്‍ട്‌സ് കാറാണ് ഫെരാരി 599 ജിടിഒ.

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍

സ്‌പോര്‍ട്‌സ് കാര്‍ ഒരെണ്ണം സ്വന്തമാക്കി വെച്ചിട്ടുണ്ടെങ്കിലും എസ്‌യുവികളോടാണ് ധോണിക്ക് ഏറെ പ്രിയം. ഐതിഹാസിക വാഹനമായ ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍2 ആണ് ധോണിയുടെ പക്കലുള്ള മറ്റൊരു എസ്‌യുവി.

ജിഎംസി സിയെറ

ജിഎംസി സിയെറ

അമേരിക്കന്‍ കാറുകളെന്നാല്‍ മനസ്സില്‍ വരുന്ന ചിത്രങ്ങളിലൊന്നാണ് പിക്കപ് ട്രക്കുകളുടേത്. എംഎസ് ധോണി ഇറക്കുമതി ചെയ്ത മറ്റൊരു ഭീകരജീവിയാണ് ജിഎംസി സിയെറ 3500എച്ച്ഡി.

ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണിയുടെ വണ്ടിഭ്രാന്ത് അവസാനിക്കില്ല!!

മേൽപരാമർശിച്ചതുപോലെ കാറുകളെ കൂടാതെ ബൈക്കുകളുടേയും കടുത്ത ആരാധകനാണ് ധോണി. വണ്ടി ഭ്രാന്ത് കൂടാതെ ഒരു ബൈക്ക് റേസിംഗ് ടീമും ധോണി സ്വന്തമായി തുടങ്ങിയിട്ടുണ്ട്. എംഎസ്‍ഡി ആര്‍-എന്‍ ടീം ഇന്ത്യ എന്നാണ് റേസിംഗി ടീമിന്‍റെ പേര്.

രാജദൂത് 350

രാജദൂത് 350

ധോണിയുടെ പക്കൽ നിരവധി ബൈക്കുകൾ ഉണ്ടെങ്കിലും ധോനിയുടെ ആദ്യ ബൈക്ക് എന്നനിലയിൽ യമഹ രാജദൂത് 350 ആണ് പ്രശംസനേടുന്നത്. 80കളില്‍ ഇന്ത്യയുടെ ക്ഷോഭിക്കുന്ന യൗവനം രാജദൂത് ബൈക്കുകളിലാണ് ദൂരങ്ങള്‍ താണ്ടിയത്. 350 സിസി ശേഷിയിലും 173 സിസി ശേഷിയിലുമുള്ള രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടു. എസ്‌കോര്‍ട്‌സ് ഗ്രൂപ്പായിരുന്നു യമഹയില്‍ നിന്ന് ലൈസന്‍സ് സംഘടിപ്പിച്ച് രാജദൂത് 350 അഥവാ ആര്‍ഡി 350 ബൈക്കുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചത്.

ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണിയുടെ വണ്ടിഭ്രാന്ത് അവസാനിക്കില്ല!!

ധോണിയുടെ ബൈക്ക് ഭ്രാന്ത് തുടങ്ങുന്നത് വളരെ ചെറിയ പ്രായത്തിലാണ്. ഇന്ന് ലിറ്റര്‍ ക്ലാസ് ബൈക്കുകളെല്ലാം ചീറിപ്പായുന്ന ഇന്ത്യന്‍ നിരത്തുകളില്‍ ധോണിയുടെ ചെറുപ്പകാലത്ത് ആകെയുണ്ടായിരുന്ന അത്യാവശ്യം ശേഷിയുള്ള ബൈക്ക് രാജദൂത് 350യാണ്. അക്കാലത്ത് പ്രസ്തുത ബൈക്ക് ഒരു സൂപ്പര്‍ബൈക്കിന്റെ ഗ്ലൈമറോടെയാണ് ജീവിച്ചുവന്നത്. ഈ ബൈക്കാണ് ധോണി ആദ്യം സ്വന്തമാക്കിയത്.

യമഹ ആർഡി 350

യമഹ ആർഡി 350

1910കളിലെ അമേരിക്കന്‍ റേസ് ബൈക്കുകളുടെ ശൈലിയിലാണ് ഈ ബൈക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്. 500 സിസി എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്.

ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ്

ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ്

ക്രിക്കറ്റ് തിരക്കുകൾ ഒഴിഞ്ഞാൽ ധോണി തന്റെ ഒഴിവു സമയം ചിലവഴിക്കുന്നത് കാറും ബൈക്കും ഓടിച്ചാണ്. ഹാർലി ഡേവിഡ്സൺ ബൈക്കിൽ കറങ്ങാനാണ് ധോണിക്ക് ഏറ്റവും കൂടതലിഷ്ടം എന്നാണ് അറിയാൻ കഴിഞ്ഞത്.

ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണിയുടെ വണ്ടിഭ്രാന്ത് അവസാനിക്കില്ല!!

മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ധോണിയുടെ പക്കലുള്ള ഹാര്‍ലി ഡേവിസന്‍ ഫാറ്റ് ബോയ് ക്രൂയിസറിന് 15,51,534 രൂപ വിലവരും.1690 സിസി ശേഷിയുള്ള എന്‍ജിനാണ് ഫാറ്റ് ബോയ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. വിദേശത്തു നിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്താണ് ഹാര്‍ലി ഡേവിസന്‍ ഫാറ്റ് ബോയ് വിപണിയിലെത്തിക്കുന്നത്.

കോൺഫിഡറേറ്റ് എക്സ്132 ഹെൽക്യാറ്റ്

കോൺഫിഡറേറ്റ് എക്സ്132 ഹെൽക്യാറ്റ്

ഒരു സൂപ്പര്‍ബൈക്കുകൂടി ധോണിയുടെ ഗ്യാരേജിലുണ്ട്. ഹെല്‍കാറ്റ് X132 സൂപ്പര്‍ബൈക്കാണ് ആ പുതിയ താരം. 2.2 ലിറ്റര്‍ വിട്വിന്‍ എന്‍ജിന്‍ ഘടിപ്പിച്ച ഈ ബൈക്ക് 132 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കും.ആകെ രണ്ട് മോഡലുകളാണ് കോണ്‍ഫെഡറേറ്റ് മോട്ടോഴ്‌സ് പുറത്തിറക്കുന്നത്. ആര്‍ 131 ഫൈറ്റര്‍ മോഡലും എക്‌സ് 132 ഹെല്‍കാറ്റ് മോഡലും.

ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണിയുടെ വണ്ടിഭ്രാന്ത് അവസാനിക്കില്ല!!

ധോണിയുടെ പക്കലുള്ള ഹെല്‍കാറ്റിന് മൊത്തം 60 ലക്ഷം രൂപ വിലയുണ്ടെന്നാണ് അറിയുന്നത്. ധോണിയുടെ പക്കലുള്ള എക്‌സ്132 ഹെല്‍കാറ്റ് മോഡല്‍ ആകെ 150 എണ്ണം മാത്രമേ വിപണിയിലിറക്കിയിട്ടുള്ളൂ കമ്പനി. ദക്ഷിണേഷ്യയില്‍ ഈ ബൈക്ക് സ്വന്തമായുള്ള ഒരേയൊരു വ്യക്തി മഹേന്ദ്ര സിങ് ധോണി ആണത്രെ. ഹെല്‍കാറ്റ് X132 സൂപ്പര്‍ബൈക്കിലിരുന്ന് പോസ് ചെയ്യുന്ന മകൾ സിവയുടെ ഫോട്ടോയും അടുത്തിടെ ഫേസ്ബുക്കിൽ തരംഗമായിരുന്നു.

കാവസാക്കി നിഞ്ജ എച്ച്2

കാവസാക്കി നിഞ്ജ എച്ച്2

ധോണിയുടെ ഗ്യാരേജിലെ അടുത്ത പുലിയാണ് കാവസാക്കി നിഞ്ജ എച്ച്2. ലോകത്തിലെ ഏറ്റവും കരുത്തറിയ ബൈക്ക് എന്ന ബഹുമതിയാണ് കാവസാക്കി നിഞ്ജയ്ക്കുള്ളത്. കാവസാക്കിയുടെ റോഡ് ലീഗല്‍ ബൈക്കുകളില്‍ ഏറ്റവും കരുത്തുറ്റതും എച്ച്2 തന്നെയാണ്.

190 കുതിരശക്തിയുള്ള നിഞ്ജ സെഡ്എക്‌സ് 14ആര്‍ ആയിരുന്നു നേരത്തെ ഈ സ്ഥാനം കൈയടക്കിയിരുന്നത്.നിഞ്ജ എച്ച്2വിന്റെ എന്‍ജിന്‍ ശേഷി 998 സിസിയാണ്.

Most Read Articles

Malayalam
English summary
MS Dhoni quits as captain of ODI and T20 teams
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X