ഇന്ത്യയില്‍ വിമാനത്തെ അവതരിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നു

Written By:

ടാറ്റയ്ക്ക് പിന്നാലെ ആഭ്യന്തര വിമാനം നിര്‍മ്മിക്കാന്‍ ഒരുങ്ങി മഹീന്ദ്ര എയറോസ്‌പെയ്‌സും. 10-സീറ്റര്‍ എയര്‍ക്രാഫ്റ്റിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര എയറോസ്‌പെയ്‌സ്.

ഇന്ത്യയില്‍ വിമാനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങി മഹീന്ദ്ര

കേന്ദ്ര സര്‍ക്കാരിന്റെ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കരുത്തേകുന്നതാണ് മഹീന്ദ്ര എയറോസ്‌പെയ്‌സിന്റെ പുതിയ തീരുമാനം. ഓസ്‌ട്രേലിയന്‍, അമേരിക്കന്‍ വ്യോമയാന മന്ത്രാലയങ്ങളില്‍ നിന്നും 10-സീറ്റര്‍ സിംഗിള്‍ എഞ്ചിന്‍ ടര്‍ബ്ബന്‍ എയര്‍ക്രാഫ്റ്റ്, AIRVAN 10 ന് അംഗീകാരം ലഭിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ വിമാനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങി മഹീന്ദ്ര

AIRVAN 10 ന്റെ അംഗീകാരത്തിനായി മഹീന്ദ്ര എയറോസ്‌പെയ്‌സ് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തെ ഉടന്‍ സമീപിക്കും.

ഇന്ത്യയില്‍ വിമാനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങി മഹീന്ദ്ര

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്നും അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ AIRVAN 10 ഇന്ത്യയില്‍ ലൊഞ്ച് ചെയ്യുമെന്ന് മഹീന്ദ്ര എയറോസ്‌പെയ്‌സ് ചെയര്‍മാന്‍ എസ് പി ശുക്ല പറഞ്ഞു.

ഇന്ത്യയില്‍ വിമാനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങി മഹീന്ദ്ര

റോള്‍സ് റോയ്‌സ് M250 എഞ്ചിനില്‍ ഒരുങ്ങിയ AIRVAN 10, പിസ്റ്റണ്‍ എഞ്ചിനോട് കൂടിയ AIRVAN 8 ന്റെ പാത പിന്തുടരുന്നു. നിലവില്‍ AIRVAN 8 ന്റെ ടര്‍ബ്ബോചാര്‍ജ്ഡ് വേര്‍ഷന്‍ 29 രാജ്യങ്ങളില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.

ഇന്ത്യയില്‍ വിമാനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങി മഹീന്ദ്ര

കുറഞ്ഞ മെയിന്റനന്‍സും, ഉയര്‍ന്ന വിശ്വാസ്യതയുമാണ് AIRVAN 8 ന്റെ പ്രചാരത്തിന് പിന്നില്‍.

കേന്ദ്ര സര്‍ക്കാരിന്റെ റീജിയണല്‍ കണക്ടിവിറ്റി പദ്ധതിക്ക് മഹീന്ദ എയറോസ്‌പെയ്‌സിന്റെ AIRVAN 10 ഊര്‍ജ്ജം പകരുമെന്ന് എസ് പി ശുക്ല കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ വിമാനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങി മഹീന്ദ്ര

പ്രാദേശിക വിമാനത്താവളങ്ങളെ തമ്മില്‍ ബന്ധപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്ക് കീഴില്‍ ആഭ്യന്തര യാത്രകളില്‍ 2500 രൂപ വരെ സ്ബസിഡി നിരക്കായി ലഭിക്കും.

ഇന്ത്യയില്‍ വിമാനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങി മഹീന്ദ്ര

നേരത്തെ, ഘടകങ്ങളുടെ ലഭ്യതയ്ക്കായി എയര്‍ബസ് SAS മായി മഹീന്ദ്ര എയറോസ്ട്രക്ചര്‍ ധാരണയില്‍ എത്തിയിരുന്നു. എയറോസ്‌പെയ്‌സ് സ്റ്റീല്‍, ടൈറ്റാനിയം ഉള്‍പ്പെടുന്ന കട്ടിയേറിയ ലോഹങ്ങളാല്‍ നിര്‍മ്മിത ഘടകങ്ങളാണ് കരാറിലൂടെ മഹീന്ദ്ര എയറോസ്ട്രക്ചര്‍ വാങ്ങുക.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Mahindra Aerospace To Soon Launch 10-Seater Aircraft. Read in Malayalam.
Story first published: Wednesday, June 21, 2017, 15:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark