മഹീന്ദ്ര-എയർബസ് കൂട്ടായ്മയിൽ ഒരു ഡിഫൻസ് ഹെലികോപ്ടർ നിർമാണം
എയർ ബസ് ഹെലികോപ്ടേഴ്സും മഹീന്ദ്ര ഡിഫൻസും അണിച്ചേർന്ന് കൊണ്ട് ഇന്ത്യൻ മിലിട്ടറി ആവശ്യങ്ങൾക്കായി ഒരു പുതിയ ഹെലികോപ്ടർ നിർമാണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മെയിക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ ഡിഫെൻസ് ഹെലികോപ്ടർ നിർമാണം. കൂടുതൽ വാർത്തകൾക്ക് താഴെ താളുകൾ കാണുക.

രാജ്യത്തിന്റെ ഡിഫൻസ് ആവശ്യങ്ങൾക്ക് വേണ്ടിമത്രമല്ല ഭാവിയിൽ എക്സ്പോർട്ട് ആവശ്യങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ നെക്സ്റ്റ് ജനറേഷൻ ഹെലികോപ്ടറുകളെന്ന് മഹീന്ദ്ര ഡിഫൻസ് ചെയർമാനായ എസ്‌പി ശുക്ള അറിയിച്ചു.

മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി വന്ന ഫ്രെഞ്ച് പ്രസിണ്ട് ഇന്ത്യ-ഫ്രാൻസ് തമ്മിലുള്ള 16 ഉടമ്പടികളിൽ ഒപ്പ് വെയ്ക്കുകയുണ്ടായി. അതിലൊന്നാണ്
മഹീന്ദ്രയുടേയും എയർബസിന്റേയും കൂട്ട ഉത്തരവാദിത്ത്വത്തിൽ നടത്തുന്ന ഈ ഹെലികോപ്ടർ നിർമാണം.

ഗതാഗതം, കുടിവെള്ളം, മാലന്യനിർമാജനം, സൗരോര്‍ജ്ജം എന്നീ വിഭാഗങ്ങളിൽ നടത്തിയ ഉടമ്പതികൾക്ക് പുറമെ മൂന്ന് മെമ്മോറാന്റംസ് ഓഫ് അഡർസ്റ്റാന്റിംഗ് (MoU)എന്ന കരാറിലും ഒപ്പ് വെച്ചു.

ചണ്ഡീഗ്രാഹ്, നാഗ്പുർ, പുതുച്ചേരി എന്നീ നഗരവികസന പദ്ധതികൾക്കായുള്ള പ്രധാന മന്ത്രിയുടെ സ്മാർട്ട് സിറ്റി പ്രോഗ്രാമിന്റെ കീഴിലാണ് ഈ ഉടമ്പടികളിൽ ഒപ്പ് വെച്ചിരിക്കുന്നത്.

കൂട്ടായ്മയായുള്ള ഈ സംരംഭമത്തിന് ഞങ്ങൾ തുടക്കം കുറിച്ചുവെന്നും ഇതിലൂടെ ഇന്ത്യയ്ക്ക് ഒരു വേൾഡ് ക്ളാസ് ഹെലികോപ്ടർ പ്രദാനം ചെയ്യുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര അറിയിച്ചു.

- സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി
- അറിയാമോ 20 സുരക്ഷിത എയർലൈനുകൾ ഏതൊക്കെയെന്ന്


Click it and Unblock the Notifications








