മോഡി 'പ്രധാനമന്ത്രി' ആയാല്‍ ഏത് വണ്ടീല്‍ പോകും?

Posted By:

മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായിത്തീരുകയാണെങ്കിൽ ഏത് കാറിലായിരിക്കും സഞ്ചരിക്കുക? ഈ ചോദ്യമുന്നയിക്കാന്‍ കാരണമുണ്ട്. നിലവില്‍ ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര നിർമിക്കുന്ന സ്കോര്‍പിയോ ആണ് അദ്ദേഹം ഉപയോഗിക്കുന്നത്. കൃഷിഭൂമി കുറഞ്ഞ വിലയ്ക്കോ വെറുതെയോ നല്‍കി, കമ്മീഷന്‍ പറ്റി വിദേശ കമ്പനികളെ ഗുജറാത്തിലേക്ക് ആനയിക്കുന്ന അദ്ദേഹത്തിന്‍റെ സ്വദേശി കാപട്യത്തിന്‍റെ ഭാഗമാണിത് എന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍, സ്കോര്‍പിയോ പോലുള്ള, സുരക്ഷാ സന്നാഹങ്ങള്‍ക്ക് പരിമിതികളുള്ള ഒരു വാഹനം ഇന്ത്യന്‍ പ്രധാനമന്ത്രി ഉപയോഗിക്കുക അസാധ്യമാണ്.

ഇതെല്ലാം കേട്ട് ചിലരുടെയെല്ലാം മനസ്സങ്ങ് പൂത്തുലഞ്ഞു കാണും. ആ പരിപ്പ് തല്‍ക്കാലം ഇറക്കിവെച്ച് നമുക്ക് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ കാറിനെപ്പറ്റി സംസാരിക്കാം.

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

'കിടിലന്‍' എന്ന വാക്ക് ധൈര്യത്തോടെ എടുത്തു പ്രയോഗിക്കാവുന്ന ചുരുക്കം ചില ഇന്ത്യന്‍ വാഹനങ്ങളിലൊന്നാണ് സ്കോര്‍പിയോ എസ്‍യുവി. വന്‍ ആരാധകനിരയാണ് ഈ വാഹനത്തിനുള്ളത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്നതാണ് ഈ വാഹനം. മോഡിയുടെ സ്വദേശി പ്രതിച്ഛായ കൂട്ടുവാന്‍ ഈ വാഹനത്തിന് തീര്‍ച്ചയായും സാധിക്കും.

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

വളരെ മികച്ച യാത്രാസുഖം പകരാന്‍ ഈ എസ്‍യുവിക്ക് സാധിക്കുന്നതായി നിരവധി ഉപഭോക്താക്കള്‍ സാഖ്യം നല്‍കുന്നു.

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

2.2 ലിറ്ററിന്‍റെ 4 സിലിണ്ടര്‍ എംഹോക്ക് എന്‍ജിനാണ് സ്കോര്‍പിയോയ്ക്ക് കരുത്ത് പകരുന്നത്. 97 കിലോമീറ്റര്‍ ദൂരം പിടിക്കാന്‍ ഈ വാഹനത്തിന് വെറും 5.7 സെക്കന്‍ഡ് മാത്രം മതി.

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

120 കുതിരശക്തിയാണ് എന്‍ജിന്‍ പകരുന്നത്. 1600-2800 ആര്‍പിഎമ്മില്‍ 290 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരും.

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഇതേ എന്‍ജിന്‍ തന്നെയാണ് എക്സ്‍യുവി500-യിലും സൈലോയിലും ഉപയോഗിക്കുന്നത്.

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഒരു എസ്‍യുവിയുടെ സൗന്ദര്യം എന്തെന്നതിനുള്ള ഇന്ത്യന്‍ മാതൃകയായി സ്കോര്‍പിയോവിനെ വാഴ്ത്താവുന്നതാണ്. അങ്ങേയറ്റത്തെ പരുക്കന്‍ സ്വഭാവം പ്രകടപ്പിക്കാന്‍ ഈ എസ്‍യുവിയുടെ ഡിസൈനിന് സാധിക്കുന്നുണ്ട്.

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഈ വാഹനത്തില്‍, ടയറുകളുടെ മര്‍ദ്ദനിലയും താപനിലയും പരിശോധിക്കാന്‍ നിരീക്ഷണ സംവിധാനമുണ്ട്.

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഫ്യൂച്ചര്‍ പ്രധാനമന്ത്രിയുടെ പ്രസന്‍റ് കാര്‍

ഉയര്‍ന്ന സുരക്ഷാ സന്നാഹങ്ങളോടെയാണ് സ്കോര്‍പിയ വിപണിയിലെത്തുന്നത്.

English summary
Gujarat Chief Minister Mr. Narendra Modi uses Mahindra Scorpio as his official car. Here is a look at it.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark