സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

വര്‍ദ്ധിച്ചുവരുന്ന എസ്‌യുവി പ്രവണത ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ താങ്ങാനാവുന്ന ഉയര്‍ന്ന സവാരി വാഹനങ്ങള്‍ക്ക് കാരണമാകുമ്പോള്‍, ഈ കാറുകള്‍ യഥാര്‍ത്ഥ എസ്‌യുവികളുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ നാല് ടയറുകളിലേക്കും കരുത്ത് അയയ്ക്കുന്നത് പാലിക്കുന്നതില്‍ പരാജയപ്പെടുന്നു.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

ഓഫ്-റോഡിംഗ് പോകുമ്പോള്‍ ഇത് അത്യാവശ്യമാണ്. എന്നിരുന്നാലും, നിലവില്‍ രാജ്യത്ത് ലഭ്യമായ പരിമിതമായ മാസ്-മാര്‍ക്കറ്റ് ഓള്‍-വീല്‍ ഡ്രൈവ് കാറുകളെ ആരാധകര്‍ ഇഷ്ടപ്പെടുന്നത് തുടരുന്നു. വരാനിരിക്കുന്ന മികച്ച 4x4 മോഡലുകള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം. ഈ ഓള്‍-വീല്‍ ഡ്രൈവ് കാറുകള്‍ വരും മാസങ്ങളില്‍ രാജ്യത്ത് വിപണിയിലെത്തുമെന്നാണ് സൂചന.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

മഹീന്ദ്ര XUV700

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, രാജ്യത്ത് XUV700 എന്ന പേരില്‍ ഒരു പുതിയ മിഡ് സൈസ് എസ്‌യുവി അവതരിപ്പിക്കുമെന്ന് മഹീന്ദ്ര വെളിപ്പെടുത്തി, ഇത് ബ്രാന്‍ഡിന്റെ പോര്‍ട്ട്ഫോളിയോയില്‍ നിലവിലെ XUV500-യുടെ സ്ഥാനം ഏറ്റെടുക്കും. ടാറ്റ സഫാരി, എംജി ഹെക്ടര്‍ എന്നിവരാകും വിപണിയില്‍ എതിരാളി. കൂടാതെ, വരാനിരിക്കുന്ന ഹ്യുണ്ടായി അല്‍കാസറും എതിരാളിയാകും.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

6 സീറ്റ്, 7 സീറ്റ് കോണ്‍ഫിഗറേഷനുകളുമായാണ് XUV700 വാഗ്ദാനം ചെയ്യുന്നത്, കൂടാതെ ഡീസല്‍, പെട്രോള്‍ പവര്‍ട്രെയിനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ഓപ്ഷണല്‍ ഓള്‍-വീല്‍ ഡ്രൈവ് (AWD) ശേഷികളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ജൂലൈയില്‍ XUV700 രാജ്യത്ത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

മഹീന്ദ്ര സ്‌കോര്‍പിയോ

ഉടന്‍ അപ്ഡേറ്റ് ലഭിക്കുന്ന മറ്റൊരു മഹീന്ദ്ര കാറാണ് സ്‌കോര്‍പിയോ, ഈ വര്‍ഷം അവസാനത്തോടെ കാര്‍ നിര്‍മാതാവ് വിപണിയിലെത്തുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പുതുതലമുറ സ്‌കോര്‍പിയോ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി തവണ പരീക്ഷണയോട്ടം നടത്തിവരികയാണ്, ഓഫര്‍ ചെയ്യുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ വിവിധ ഘട്ടത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

ഥാര്‍ പോലെ 2.2 ലിറ്റര്‍ എംഹോക്ക് ഡീസലും 2.0 ലിറ്റര്‍ സ്റ്റാലിയന്‍ TGDi ടര്‍ബോ പെട്രോള്‍ എഞ്ചിനുകളും സ്‌കോര്‍പിയോയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ സ്‌കോര്‍പിയോയുടെ ഓള്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷന്‍ കമ്പനി നിര്‍ത്തലാക്കിയിരുന്നു, എന്നാല്‍ പുതുതലമുറ മോഡല്‍ എത്തുന്നതോടെ ഈ പതിപ്പും തിരികെയെത്തും.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

മാരുതി സുസുക്കി ജിംനി

ജിംനിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ മാരുതി സുസുക്കി സ്ഥിരീകരിച്ചു, കൂടാതെ ഈ വര്‍ഷാവസാനമോ 2022-ന്റെ തുടക്കത്തിലോ പുതിയ എക്‌സ്‌ക്ലൂസീവ് 5-ഡോര്‍ പതിപ്പില്‍ ഓഫ്-റോഡര്‍ ഇവിടെയെത്തും.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

ജിംനി 3-ഡോര്‍ ഉടന്‍ തന്നെ മിഡ്-ലൈഫ് നവീകരണം സ്വീകരിക്കാന്‍ ഒരുങ്ങുന്നുവെന്നും ഇത് ചെറിയ കോസ്മെറ്റിക് അപ്ഡേറ്റുകള്‍ കൊണ്ടുവരുമെന്നും ഇതേ ട്വീക്കുകള്‍ ഇന്ത്യയിലേക്കുള്ള 5-ഡോര്‍ ജിംനിയിലും എത്തിക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിരുന്നു.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് വാഹനം വാഗ്ദാനം ചെയ്യും. ഈ യൂണിറ്റ് 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. കുറഞ്ഞ ശ്രേണിയിലുള്ള ട്രാന്‍സ്ഫര്‍ ഗിയര്‍ബോക്സുള്ള 4WD സജ്ജീകരണം കാറിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

7 സീറ്റര്‍ ജീപ്പ് കോമ്പസ്

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ, കോമ്പസിന്റെ മൂന്ന്-വരി പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

കാറിന്റെ പേര് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നിരുന്നാലും, 'കമാന്‍ഡര്‍' എന്ന് പേര് നല്‍കുമെന്നാണ് സൂചന. കോമ്പസിന്റെ 7 സീറ്റ് പതിപ്പ് 5 സീറ്റുകളുള്ള എസ്‌യുവിയുടെ ഫീച്ചറുകളും സവിശേഷകളും കടമെടുക്കുമെങ്കിലും, കൂടുതല്‍ കരുത്തുറ്റ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഇതിന് ലഭിക്കും.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍

അഞ്ച് സീറ്റുകളുള്ള ടിഗുവാന്‍ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍. ഈ സമയം എസ്‌യുവി ഫെയ്‌സ്‌ലിഫ്റ്റ് അവതാരത്തില്‍ എത്തും. ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ മാസം രാജ്യത്ത് വെളിപ്പെടുത്തിയിരുന്നു, അവതരണം ഉടന്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ 190 bhp പവറും 320 Nm torque ഉം ഉല്‍പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TSI എഞ്ചിന്‍ ഉപയോഗിച്ച് വാഗ്ദാനം ചെയ്യും. ഫോക്‌സ്‌വാഗന്റെ 4 മോഷന്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും വാഹനത്തില്‍ ഓഫര്‍ ചെയ്യും.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

ടൊയോട്ട RAV4

ടൊയോട്ട RAV4 വിവിധ അവസരങ്ങളില്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. ജാപ്പനീസ് വാഹന നിര്‍മാതാവ് രാജ്യത്ത് ജനപ്രിയ എസ്‌യുവി അവതരിപ്പിക്കുന്നത് പരിഗണിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

RAV4-ന് കാര്‍ നിര്‍മ്മാതാവിന്റെ TNGA-K പ്ലാറ്റ്ഫോം പിന്തുണ നല്‍കുന്നു, മാത്രമല്ല CBU റൂട്ട് വഴി ഇവിടെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ-സ്പെക്ക് RAV4-ന് 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനും ഓഫര്‍ ചെയ്യും.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

ബിഎസ് VI ഇസൂസു D-മാക്‌സ് V-ക്രോസ്

കര്‍ശനമായ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഇസൂസു D-മാക്‌സ് V-ക്രോസ് അപ്‌ഗ്രേഡ് ചെയ്തിട്ടില്ല, അതിനാല്‍ കഴിഞ്ഞ വര്‍ഷം വിപണിയില്‍ നിന്ന് നിര്‍ത്തലാക്കിയിരുന്നു.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

എന്നിരുന്നാലും, പിക്കപ്പ് ട്രക്ക് ഇപ്പോള്‍ വിപണിയിലേക്ക് മടങ്ങി എത്താന്‍ ഒരുങ്ങുകയാണ്, കൂടാതെ 1.9 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യും. ബിഎസ് IV പരിവേഷത്തില്‍, ഈ എഞ്ചിന്‍ 150 bhp പരമാവധി പവറും 350 Nm torque ഉം സൃഷ്ടിച്ചിരുന്നു.

സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

ഈ കണക്കുകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 6 സ്പീഡ് AT-യും ഓഫര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഓപ്ഷണല്‍ 4x4 സിസ്റ്റവും വാഹനത്തിന് ലഭിക്കും.

Most Read Articles

Malayalam
English summary
Mahindra Scorpio To Maruti Suzuki Jimny; Find Here Upcoming 4×4 Cars In India. Read in Malayalam.
Story first published: Saturday, April 24, 2021, 18:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X