TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കടല്‍ക്കാറ്റ് കൊള്ളാനിറങ്ങി മഹീന്ദ്ര TUV300, ശേഷം മൂന്നു ട്രാക്ടറുകള്‍ വേണ്ടി വന്നു പുറത്തെടുക്കാന്‍
പതഞ്ഞെത്തുന്ന തിരമാലകളെ തെട്ടു കടലിലൂടെയൊരു യാത്ര. തിരമാലകളുടെ നനവറിഞ്ഞ മണല്പരപ്പിലൂടെ കടല്‍ക്കാറ്റേറ്റു വാഹനമോടിക്കുക രസകരമായ അനുഭവമാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ദുരന്തമായും ഈ യാത്രകള്‍ മാറാം. കടല്‍ത്തീരത്തു പെട്ടുപോയ മഹീന്ദ്ര TUV300 -യുടെ ദൃശ്യങ്ങള്‍ ഇതിനുത്തമ ഉദ്ദാഹരണമാണ്. വേലിയേറ്റ സമയത്ത് കടല്‍ത്തീരത്തു പെട്ടുപോയ TUV300 -യെ പുറത്തെടുക്കാന്‍ ഒന്നല്ല, മൂന്നു ട്രാക്ടറുകള്‍ വേണ്ടി വന്നു.
ഗുജറാത്തിലെ ദുമസ് തീരത്തു നിന്നാണ് ദൃശ്യങ്ങള്‍. ദുമസ്, സാഹസിക വിനോദങ്ങള്‍ക്ക് ഇന്ത്യയില്‍ പേരുകേട്ട കടല്‍ തീരങ്ങളില്‍ ഒന്ന്. മണല്‍പരപ്പിലൂടെയുള്ള യാത്ര എന്തെന്നു അറിയാന്‍ മഹീന്ദ്ര TUV300 എസ്യുവിയുമായി ഇറങ്ങിയതായിരുന്നു ഉടമ.
ആവേശത്തില്‍ എസ്യുവി ഓടിച്ച ഉടമ ഉറച്ച മണല്‍തിട്ട പിന്നിട്ടു പിന്നെയും പോയി ഏറെ ദൂരം കടലിലേക്ക്. ആവേശം തെല്ലൊന്നടങ്ങും മുമ്പെ പാതി വഴിയില്‍ TUV300 പെട്ടു. മണല്‍ചതുപ്പില്‍ അകപ്പെട്ട എസ്യുവിക്ക് മുന്നോട്ടും പിന്നോട്ടും നീങ്ങാന്‍ കഴിഞ്ഞില്ല.
വേലിയറ്റത്തില്‍ തീരം കടല്‍ വിഴുങ്ങിയപ്പോള്‍ TUV300 നിസഹായമായി നിന്നു. നാലര അടിയോളം ഉയര്‍ന്ന കടല്‍ വെള്ളത്തില്‍ എസ്യുവി മുങ്ങി. ദൃശ്യങ്ങളിലും ഇതു കാണാം. കടല്‍ പിന്‍വാങ്ങിയതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
ആദ്യം ഒരു ട്രാക്ടര്‍ ഉപയോഗിച്ചു TUV300 -യെ വലിച്ചു പുറത്തെടുക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ മണലില്‍ പൂണ്ട എസ്യുവി ഒരിഞ്ച് അനങ്ങിയില്ല. ശേഷം വീണ്ടും രണ്ടു ട്രാക്ടര്‍ ഉപയോഗിച്ചു ശ്രമം തുടര്‍ന്നു. ഇവിടെയും നിരാശയായിരുന്നു ഫലം.
ഒടുവില്‍ മൂന്നു ട്രാക്ടര്‍ കിണഞ്ഞു ശ്രമിച്ചാണ് തീരത്തുപെട്ട TUV300 -യെ വലിച്ചു പുറത്തിട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ TUV300 -യുടെ ബമ്പര്‍ ചളുങ്ങുന്നതായും കാണാം. എന്തായാലും മൂന്നു ട്രാക്ടറുകള്‍ ആഞ്ഞുപിടിച്ചപ്പോള്‍ നനഞ്ഞ മണലില്‍ നിന്നും TUV300 കരകയറി.
പിന് വീല്‍ ഡ്രൈവാണ് മഹീന്ദ്ര TUV300. ഓപ്ഷനല്‍ ഫീച്ചറായി പോലും നാലു വീല്‍ ഡ്രൈവിനെ എസ്യുവിയില് മഹീന്ദ്ര നല്‍കുന്നില്ല. ഇതു തിരിച്ചറിഞ്ഞു വേണം ചതുപ്പു, മണല്‍, ചെളി പ്രദേശങ്ങളില്‍ എസ്യുവിയുമായി ഉടമകള്‍ ഇറങ്ങാന്‍.
ഉടമയുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയാണ് നിര്‍ഭാഗ്യകരമായ ഇത്തരമൊരു സംഭവത്തില്‍ കലാശിച്ചത്. എന്തുകൊണ്ടു ട്രാക്ടറുകള്‍ മണലില്‍ പൂണ്ടില്ലെന്നു ഇവിടെ സംശയം തോന്നാം. TUV300 -യെക്കാളും ഭാരമുണ്ടെങ്കിലും വീതിയേറിയ ഭീമന് ടയറുകള്‍ ട്രാക്ടറുകളെ മണലില്‍ പിന്തുണച്ചു നിര്‍ത്തി.
വീതിയേറിയ ടയറുകള്‍ ട്രാക്ടറിന്റെ ഭാരം കൂടുതല്‍ വിസ്തീര്‍ണത്തിലേക്കു വിതരണം ചെയ്യും. സ്വാഭാവികമായി മണലില്‍ കൂടുതല്‍ മര്‍ദ്ദം ചെലുത്താതെ നീങ്ങാന്‍ ടയറുകള്‍ ട്രാക്ടറിനെ സഹായിക്കുന്നു.
കടല്‍ത്തീരത്തു കൂടി കാറോടിക്കുമ്പോള്‍
1. ഡ്രൈവ്-ഇന്‍ ബീച്ചുകളിലൂടെ മാത്രം വാഹനമോടിക്കുക. ഉറച്ച മണല്തിട്ടയായിരിക്കും ഇത്തരം കടല്‍ത്തീരങ്ങള്‍ക്ക്. അതുകൊണ്ടു ആശങ്കയേറെ ഇല്ലാതെ മണല്‍ പരപ്പിലൂടെ വാഹനമോടിച്ചു നീങ്ങാന്‍ പറ്റും.
2. ഇനി മണലിന് ഉറപ്പു കുറവുണ്ടെന്നു അനുഭവപ്പെട്ടാല്‍ ആദ്യം തീരത്തിലൂടെ നടന്നു പരിശോധിക്കുക. കാല്‍ച്ചുവടില്‍ വെള്ളം നിറയുന്നെന്ന് കണ്ടാല്‍ വാഹനം ഇതിലൂടെ ഓടിക്കരുത്.
3. വാഹനം മണലില്‍ പൂണ്ടെന്നു തിരിച്ചറിഞ്ഞാല്‍ വലിച്ചു പുറത്തെടുക്കാന്‍ മറ്റൊരു വാഹനത്തിന്റെ സഹായം അടിയന്തരമായി തേടണം. നേരം വൈകുന്തോറും മണലില്‍ നിന്നും വാഹനത്തെ പുറത്തെടുക്കാന്‍ ബുദ്ധിമുട്ടു കൂടും.
4. കടല്‍ത്തീരത്തു ഇറങ്ങുന്നതിനു മുമ്പ് നാലു വീല്‍ ഡ്രൈവ് ആദ്യമെ പ്രവര്‍ത്തിപ്പിക്കുക.
5. പതിയെ മാത്രം കടല്‍ത്തീരത്തിലൂടെ വാഹനമോടിക്കുക.
Source: YouTube