കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

മലയാള സിനിമയില്‍ മമ്മൂട്ടിയും, ദുല്‍ഖര്‍ സല്‍മാനും, പൃഥ്വിരാജുമൊക്കെ കഴിഞ്ഞാല്‍ വണ്ടി ഭ്രാന്തിന്റെ കാര്യത്തില്‍ ഒരല്പം മുന്നിട്ട് നില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്. താരത്തിന് വാഹനത്തിനോടുള്ള കമ്പം ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറയുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

പോയ വര്‍ഷം ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലായ ഡിഫെന്‍ഡറും, ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ R മോഡലും താരം ഗ്യാരേജില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴിതാ മിനി കൂപ്പറിന്റെ സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ S കണ്‍വേര്‍ട്ടബിള്‍ മോഡലും ജോജു സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

ഈ നിറത്തില്‍ കേരളത്തില്‍ ഇറങ്ങുന്ന ആദ്യ വാഹനമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.1 സെക്കന്റ് മാത്രം മതി ഈ കുഞ്ഞന്‍ വാഹനത്തിന്.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

ജോജുവിന്റെ ഭാര്യയായ ആബയുടെ പേരിലാണ് വാഹനം വാങ്ങിയിരിക്കുന്നത്. KL 64 K 7700 എന്ന നമ്പറും വാഹനത്തിനായി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യയും മക്കളുമായെത്തി വാഹനം വാങ്ങുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പായ EVM ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ഈ വാഹനം വാങ്ങിയിരിക്കുന്നത്. 1998 സിസി എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 192 bhp കരുത്തും 280 Nm പരമാവധി ടോര്‍ക്കും ഉത്പ്പാദിപ്പിക്കും.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

മിനിയുടെ വാഹനങ്ങള്‍ക്ക് മലയാള സിനിമ താരങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്ന. മിനിയുടെ വിവിധ മോഡലുകള്‍ അടുത്തകാലങ്ങളിലായി നിരവധി താരങ്ങള്‍ സ്വന്തമാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വ്യത്യസ്തമായ ഒരു നിറം എന്നത് മാറ്റി നിര്‍ത്തിയാല്‍ റെഗുലര്‍ മിനി വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനിലാണ് മിനി കൂപ്പര്‍ S കണ്‍വേര്‍ട്ടബിളും വിപണിയില്‍ എത്തുന്നത്.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

ഐലന്‍ഡ് ബ്ലൂ, റൂഫ്ടോപ്പ് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, ചില്ലി റെഡ്, മിഡ്നൈറ്റ് ബ്ലാക്ക്, മൂണ്‍വാക്ക് ഗ്രേ, പെപ്പര്‍ വൈറ്റ്, വൈറ്റ് സില്‍വര്‍, എനിഗ്മാറ്റിക് ബ്ലാക്ക് (ഓപ്ഷണല്‍), സെസ്റ്റി യെല്ലോ, റിബല്‍ എന്നിങ്ങനെ 11 കളര്‍ ഓപ്ഷനുകളില്‍ ഓരോ പുതിയ കണ്‍വേര്‍ട്ടബിള്‍ മോഡലിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

വാഹനത്തിന്റെ ഡിസൈന്‍ സവിശേഷതകള്‍ പരിശോധിച്ചാല്‍ വ്യതിരിക്തമായ ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, എല്‍ഇഡി സൈഡ് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്ള പുതിയ ബാഹ്യ ഡിസൈനുകള്‍ കാണാന്‍ സാധിക്കും.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

വാഹനത്തിന് പുതിയ സൈഡ് സ്‌കട്ടിലുകള്‍, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍, കോണ്ടൂര്‍ഡ് വീല്‍ ആര്‍ച്ച് സറൗണ്ടുകള്‍ എന്നിവയും ലഭിക്കും. റിയര്‍ ലൈറ്റ് ഗ്രാഫിക്‌സിലെ യൂണിയന്‍ ജാക്ക് ഡിസൈന്‍, റിയര്‍ ആപ്രോണ്‍, പുതിയ ലംബമായി സ്ഥാപിച്ചിട്ടുള്ള എയര്‍ ഇന്‍ടേക്കുകള്‍, കൂട്ടിച്ചേര്‍ത്ത എയറോഡൈനാമിക്‌സ് എന്നിവയും പുറമേയുള്ള സവിശേഷതകളാണ്.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

വാഹനത്തിന്റെ അകത്തളത്തിലേക്ക് വന്നാല്‍ കൂടുതല്‍ പ്രീമിയം എന്ന് വേണം പറയാന്‍. ഇതിന് രണ്ട് പുതിയ മിനി ഇന്റീരിയര്‍ സര്‍ഫേസുകള്‍ സില്‍വര്‍ ചെക്കര്‍ ചെയ്തിരിക്കുന്നു, അതില്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ പ്രതലവും ഡോറിലെ എലിപ്റ്റിക്കല്‍ റിംഗും ചെക്കര്‍ഡ് ഡിസൈനിലും മിനി ഇന്റീരിയര്‍ സര്‍ഫേസ് അലുമിനിയത്തിലും വാഗ്ദാനം ചെയ്യുന്നു.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

എതിര്‍ ഡയഗണല്‍ ലൈനുകള്‍ ക്ലാസിക്കല്‍ ഹെറിങ്ങ് ബോണിന്റെ ആധുനികവും ദൃശ്യപരമായി സ്വാധീനമുള്ളതുമായ പരിണാമത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. മിനി കണ്‍വെര്‍ട്ടിബിളിന്റെ ഇന്റീരിയറുകള്‍ക്ക് ബ്ലാക്ക് പേള്‍ ലൈറ്റ് ചെക്കര്‍ഡ്, ബ്ലാക്ക് പേള്‍ കാര്‍ബണ്‍ ബ്ലാക്ക് എന്നിവയില്‍ ക്ലോത്ത്/ലെതറെറ്റ് കോമ്പിനേഷന്റെ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍ ലഭിക്കും.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

സീറ്റിംഗ് പ്രതലങ്ങള്‍ 100 ശതമാനം റീസൈക്കിള്‍ ചെയ്യാവുന്ന മെറ്റീരിയലാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതേസമയം വാങ്ങുന്നവര്‍ക്ക് കാര്‍ബണ്‍ ബ്ലാക്ക് നിറത്തിലുള്ള മിനി യുവേഴ്സ് ലെതര്‍ ലോഞ്ച്, കാര്‍ബണ്‍ ബ്ലാക്ക് ലെ ലെതര്‍ ക്രോസ് പഞ്ച്, സാറ്റലൈറ്റ് ഗ്രേയില്‍ ലെതര്‍ ചെസ്റ്റര്‍, ഡൈനാമിക്കയിലെ JCW സ്പോര്‍ട്സ് സീറ്റുകള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയാണ് ഇന്‍ഫോടെയ്ന്‍മെന്റ്, കണക്റ്റിവിറ്റി ഫീച്ചറുകള്‍. ഓഡിയോ കണ്‍ട്രോള്‍ യൂണിറ്റ്, ഹസാര്‍ഡ് വാണിംഗ് ലൈറ്റുകള്‍ക്കുള്ള ഫംഗ്ഷന്‍ ബട്ടണുകള്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നിവയും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

കേരളത്തില്‍ ഇത് ആദ്യം; സെസ്റ്റി യെല്ലോ Mini Cooper S കണ്‍വേര്‍ട്ടബിള്‍ സ്വന്തമാക്കി ജോജു ജോര്‍ജ്

മിനി വയര്‍ഡ് പാക്കേജിനൊപ്പം നാവിഗേഷന്‍ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ബ്ലൂടൂത്ത് മൊബൈല്‍, മള്‍ട്ടിഫംഗ്ഷന്‍ ഡിസ്‌പ്ലേ എന്നിവ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ആപ്പിള്‍ കാര്‍പ്ലേ, മിനി റേഡിയോ വിഷ്വല്‍ ബൂസ്റ്റ്+ നാവിഗേഷന്‍, ഹാര്‍മോണ്‍ കാര്‍ഡണ്‍ ഹൈ-ഫൈ സ്പീക്കര്‍ സിസ്റ്റം എന്നിവയും അതിന്റെ ഓണ്‍ ബോര്‍ഡ് സാങ്കേതികവിദ്യയുടെ ഭാഗമാണ്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Malayalam actor joju george bought new zesty yellow mini cooper s covertable
Story first published: Friday, January 7, 2022, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X