Just In
- 1 hr ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 1 hr ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
- 1 hr ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
- 2 hrs ago
സഫാരി എസ്യുവിയും ഇൻഡിക്ക ഹാച്ച്ബാക്കും അവതരിപ്പിച്ച് രത്തൻ ടാറ്റ ;1998 ഓട്ടോ എക്സ്പോ വീഡിയോ
Don't Miss
- Movies
ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന് അച്ഛനായി, ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്
- News
ഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്... വീണ്ടും ചോദ്യം ചെയ്യും
- Sports
IPL 2021: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാര്‍; ഒന്നാമന് ധോണിയല്ല!
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി
ഈ കൊവിഡ് പശ്ചാത്തതലത്തിൽ യാത്ര മാർഗങ്ങളും മറ്റും പ്രതിസന്ധിയിലായപ്പോൾ കിലോമീറ്ററുകളോളം കാൽനടയായും സൈക്കിളിലും പല ആളുകളും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഞ്ചരിച്ചത് നാം കണ്ടിരുന്നു.

ഇത്തരത്തിൽ ഒരു മലയാളി ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സൈക്കിളിൽ നടത്തിയ യാത്രയാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

ബെംഗളൂരുവിൽ സ്റ്റാർട്ടപ്പ് നടത്തുന്ന രാഹുൽ ആർ നായർ കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചപ്പോഴാണ് തന്റെ ഡ്രൈവിംഗ് ലൈസൻസിന്റെ സാധുത രണ്ട് മാസം മുമ്പ് കാലഹരണപ്പെട്ടതായി മനസ്സിലാക്കിയത്.

പ്രായമായ മാതാപിതാക്കൾക്കളുടെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റാൻ താൻ എത്തുമെന്ന് വാഗ്ദാനം ചെയ്തതിനാൽ രാഹുലിന് യാത്ര നഷ്ടപ്പെടുത്താനോ മാറ്റിവയ്ക്കാനോ കഴിഞ്ഞില്ല.

എന്നാൽ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പകർച്ചവ്യാധി മൂലം പൊതുഗതാഗത സംവിധാനം സ്വീകരിക്കുന്നത് അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല.

ഒടുവിൽ അയാൾ സൈക്കിളിൽ കൊച്ചിയിലേക്ക് തിരിക്കാൻ തീരുമാനിച്ചു. വാക്ക് കൊടുത്തത് പോലെ നവംബർ 18 -ന് ബെംഗളൂരു വിട്ട് 21 -ന് നാട്ടിലെത്തി. പകർച്ചവ്യാധിയുടെ സമയത്ത് തങ്ങളുടെ മകൻ ഇത്തരമൊരു റിസ്ക് എടുക്കാൻ ധൈര്യപ്പെടുമെന്ന് ഒരിക്കലും കരുതിയിട്ടില്ലാത്തതിനാൽ മാതാപിതാക്കളായ കെ രാമചന്ദ്രൻ നായരും കെ മൃണാലിനിയും അത്ഭുതപ്പെട്ടു.

ആസൂത്രണം ചെയ്തത് പോലെ അദ്ദഹം നവംബർ 27 -ന് തിരികെ പെഡൽ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ലക്ഷ്യസ്ഥാനത്തെത്തി. അങ്ങോട്ടും ഇങ്ങോട്ടുമായി ഏകദേശം 1,100 കിലോമീറ്റർ രാഹുൽ സഞ്ചരിച്ചു.

രാഹുൽ ഒരു എൻഡ്യൂറൻസ് സൈക്ലിസ്റ്റാണെങ്കിലും, എൻഡ്യൂറൻസിലും ദീർഘദൂര സൈക്ലിംഗിലും ആളുകളെ പരിശീലിപ്പിക്കുന്നതിനായി ബെംഗളൂരുവിൽ ‘ടു വീൽസ് ആന്റ് എ ഹാൻഡിൽ (TWAAH)' എന്ന സ്റ്റാർട്ടപ്പ് നടത്തുന്നുണ്ടെങ്കിലും, ആദ്യമായാണ് അദ്ദേഹം ഇത്രയും നീണ്ട യാത്ര ഒറ്റയ്ക്ക് നടത്തിയത്.

മാത്രമല്ല, മനോഹരമായ മൈസുരു-കോഴിക്കോട്-ഗുരുവായൂർ റൂട്ട് വഴി കൊച്ചിയിലേക്കുള്ള തന്റെ ആദ്യ യാത്രയാണിത്. താൻ വർഷങ്ങളായി എൻഡ്യൂറൻസ് സൈക്ലിംഗ് ചെയ്യുന്നുണ്ടെങ്കിലും ഈ യാത്രയിൽ തനിക്ക് തോന്നിയ സംതൃപ്തി എക്കാലത്തെയും ആഴമേറിയതാണ്, എന്ന് രാഹുൽ നായർ പറഞ്ഞു.

മൂന്നാം ദിവസം കടുത്ത ചൂടും രണ്ട് ടയർ തകരാറുകളാൽ അല്പം അസ്വസ്ഥമായിരുന്നുവെങ്കിലും, റൈഡ് വളരെ മികച്ചതായിരുന്നു, പ്രത്യേകിച്ചും വയനാട് വനങ്ങളിലൂടെ താഴേക്കുള്ള യാത്ര. കോഴിക്കോട് മനോഹരമായ സൂര്യാസ്തമയം, വഴിയരികിലെ ചായക്കടകൾക്ക് സമീപം എടുത്ത ഹ്രസ്വ ഇടവേളകൾ.

നാഗർകോവിലിൽ 22 കിലോമീറ്റർ വനമേഖല കടക്കാൻ സൈക്കിൾ ഓമ്‌നി വാനിൽ കയറ്റി യാത്ര ചെയ്തിരുന്നു, നിരോധിത മേഖലയായതിനാൽ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നു. താൻ പതിവുപോലെ കൊച്ചിയിലേക്ക് പോയിരുന്നെങ്കിൽ ഇവയൊന്നും ആസ്വദിക്കുകയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുലർച്ചെ മുതൽ സന്ധ്യവരെ റൈഡ് ചെയ്ത രാഹുൽ രാത്രി വിശ്രമിക്കാൻ ഹോട്ടലുകളിൽ താമസിച്ചു. യാത്രയിലുടനീളം ഹെൽമെറ്റ് ഉണ്ടായിരുന്നു, കൂടാതെ സൈക്കിളിൽ നല്ല ലൈറ്റുകളും പഞ്ചർ കിറ്റും കരുതിയിരുന്നു. ഈ മുൻകരുതലുകളെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞപ്പോൾ, അവരുടെ പ്രാരംഭ ഉത്കണ്ഠ മാറിയിരുന്നു.