മൂട്ടശല്യത്തിന് ആല്‍ക്കഹോളൊഴിച്ചതിനു ശേഷം സിഗരറ്റ് കത്തിച്ചു; കാര്‍ കത്തിനശിച്ചു!

By Santheep

സുഹൃത്തിന്റെ ഉപദേശം കേട്ടാണ് കാറിലെ മൂട്ടയെ കൊല്ലാന്‍ റബ്ബിങ് ആല്‍ക്കഹോള്‍ പ്രയോഗിക്കാന്‍ സ്‌കോട്ട് കെമെറി തീരുമാനിച്ചത്. കാറിനകത്ത് ആല്‍ക്കള്‍ സ്േ്രപ ചെയ്തതിനു ശേഷം ഒരു സിഗരറ്റ് കത്തിച്ചതോടെ പണി നൈസായി പാളി. തീപ്പൊരി തട്ടിയതോടെ ആല്‍ക്കഹോള്‍ കത്തിപ്പിടിച്ചു.

കാറിലെ മൂട്ടകളെ എങ്ങനെ കൊല്ലാം?

കൂടുതല്‍ വിശദാംശങ്ങളും ചിത്രങ്ങളും താഴെ.

മൂട്ടശല്യത്തിന് ആല്‍ക്കഹോളൊഴിച്ചതിനു ശേഷം സിഗരറ്റ് കത്തിച്ചു

സ്‌കോട്ട് കെമെറി എന്ന ന്യൂയോര്‍ക്കുകാരനാണ് അപകടകരമായ ഈ പരീക്ഷണത്തിനു മുതിര്‍ന്നത്. താന്‍ വാടകയ്‌ക്കെടുത്ത കാറില്‍ വന്‍ മൂട്ടശല്യമാണെന്ന് സ്‌കോട്ട് തന്റെ സുഹൃത്തിനോട് പരാതിപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

മൂട്ടശല്യത്തിന് ആല്‍ക്കഹോളൊഴിച്ചതിനു ശേഷം സിഗരറ്റ് കത്തിച്ചു

എല്ലാത്തിനും പരിഹാരം കൈവശമുള്ളയാളാണ് സ്‌കോട്ടിന്റെ സുഹൃത്ത്. ആല്‍ക്കഹോളൊഴിച്ചാല്‍ മൂട്ട് പോയിക്കിട്ടുമെന്ന് അദ്ദേഹം അറിയിച്ചു.

മൂട്ടശല്യത്തിന് ആല്‍ക്കഹോളൊഴിച്ചതിനു ശേഷം സിഗരറ്റ് കത്തിച്ചു

കാറില്‍ ആല്‍ക്കഹോള്‍ ഒഴിച്ചതിനു ശേഷം സിഗരറ്റ് വലിക്കരുതെന്ന് സുഹൃത്ത് പറഞ്ഞിരുന്നില്ല. ആയതിനാല്‍ മൂട്ടനിര്‍മാജനം കഴിഞ്ഞതിനു ശേഷം കാറില്‍ കയറി സ്‌കോട്ട് ഒരു സിഗരറ്റിന് തീക്കൊളുത്തി. ഒരല്‍പം തീപ്പൊരി കാറില്‍ വീണതോടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

മൂട്ടശല്യത്തിന് ആല്‍ക്കഹോളൊഴിച്ചതിനു ശേഷം സിഗരറ്റ് കത്തിച്ചു

സ്‌കോട്ടിന് പെട്ടെന്ന് കാറില്‍ നിന്നും പുറത്തിറങ്ങാനായില്ല. ഒരുവിധത്തില്‍ പുറത്തു കടന്നപ്പോഴേക്കും നല്ല പൊള്ളലേറ്റിരുന്നു.തരക്കേടില്ലാത്ത വിധത്തില്‍ പൊള്ളലേറ്റ ഇദ്ദേഹത്തെ ഹെലികോപ്റ്റര്‍ ആംബുലന്‍സെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മൂട്ടശല്യത്തിന് ആല്‍ക്കഹോളൊഴിച്ചതിനു ശേഷം സിഗരറ്റ് കത്തിച്ചു

ഒരു പാര്‍ക്കിങ് ലോട്ടില്‍ വെച്ചാണ് സ്‌കോട്ട് ഇതെല്ലാം ചെയ്തത്. അദ്ദേഹത്തിന്റെ കാര്‍ മുഴുവനായി കത്തിനശിച്ചു. അടുത്തു പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറിലേക്കുകൂടി തീ പടര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂട്ടശല്യത്തിന് ആല്‍ക്കഹോളൊഴിച്ചതിനു ശേഷം സിഗരറ്റ് കത്തിച്ചു

സംഭവത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന് പൊലീസ് പറയുന്നു. ഇക്കാരണത്താല്‍തന്നെ കേസെടുക്കാന്‍ പരിപാടിയില്ല.

മൂട്ടശല്യത്തിന് ആല്‍ക്കഹോളൊഴിച്ചതിനു ശേഷം സിഗരറ്റ് കത്തിച്ചു

വാഹനത്തിന്റെ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. ഏത് കാര്‍ റെന്റല്‍ കമ്പനിയുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സ്‌കോട്ട് ഇപ്പോഴും ചികില്‍സയിലാണ്.

മൂട്ടശല്യത്തിന് ആല്‍ക്കഹോളൊഴിച്ചതിനു ശേഷം സിഗരറ്റ് കത്തിച്ചു

റബ്ബിങ് ആല്‍ക്കഹോള്‍ സ്േ്രപ ചെയ്ത് മൂട്ടയെ കൊല്ലുന്ന പരിപാടി വ്യാപകമായിട്ടുണ്ട്. എന്നാല്‍, ഇത് ഇത്രമാത്രം അപകടം വരുത്തി വെക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. ആല്‍ക്കഹോളിന് തീപിടിക്കുമെന്ന കാര്യം പലരും മറക്കുന്നു.

Most Read Articles

Malayalam
English summary
Man Ablaze the Car Using Alcohol to Kill Bedbugs.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X