യൂട്യൂബ് വീഡിയോ കണ്ട് നിര്‍മ്മിച്ചത് പറക്കുന്ന വിമാനത്തെ!

By Dijo Jackson

ചെറുപ്പകാലത്ത്, ആകാശത്തിലൂടെ പറക്കുന്ന വിമാനത്തെ നോക്കി അതിശയിക്കാത്തവര്‍ ചുരുക്കമായിരിക്കും. ആകാശയാത്രകള്‍ പതിവാകുന്നതോടെ വിമാനത്തോടുള്ള ജിജ്ഞാസ നമ്മളില്‍ പലരിലും അവസാനിക്കും.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

എന്നാല്‍ പ്രായം കൂടുന്തോറും വിമാനത്തോടുള്ള താത്പര്യം വര്‍ധിച്ചാല്‍ എന്ത് ചെയ്യും? കംബോഡിയന്‍ സ്വദേശി പെങ്ങ് ലോംഗ് തുറന്ന് വെയക്കുന്നതും വിമാനത്തെ കൈയെത്തി പിടിച്ച അധ്യായമാണ്.

പെങ്ങ് ലോംഗും വിമാനവും

തപാല്‍ വഴിയാണ് നീന്തല്‍ പഠിച്ചതെന്ന പ്രയോഗം പരിഹാസരൂപേണ നമ്മള്‍ക്കിടയില്‍ ശക്തമാണ്.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

ഇന്ന് എന്തിനും ഏതിനും ഇന്റര്‍നെറ്റ് നിലകൊള്ളുമ്പോള്‍ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് പെങ്ങ് ലോംഗ്. മൂന്ന് വര്‍ഷം നീളുന്ന യൂട്യൂബ് വീഡിയോ പഠനം കൊണ്ട് ഈ 30 വയസ്സുകാരന്‍ സ്വന്തമായി നിര്‍മ്മിച്ചത് പറക്കുന്ന ഒരു വിമാനത്തെയാണ്!

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

ആറാം വയസ്സില്‍ മനസില്‍ കടന്ന് കൂടിയ വിമാനത്തെ 30 വയസ്സില്‍ തുറന്ന് വിടുകയായിരുന്നു പെങ്ങ് ലോംഗ്.

പെങ്ങ് ലോംഗിന്റെ കഥ

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ നിന്ന് പോയ പെങ്ങിനെ കാത്തിരുന്നത് മെക്കാനിക്കിന്റെ കുപ്പായമായിരുന്നു.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

ഇരുപത വര്‍ഷക്കാലയളവില്‍ സ്വദേശമായ സ്വെയ് റിയംഗില്‍ പെങ്ങ് അറിയപ്പെട്ട മെക്കാനായി മാറി. എന്നാല്‍ മുപ്പതാം വയസിലും വിമാനം എന്ന മോഹത്തെ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന പെങ്ങ്, തന്റെ ജീവിത സമ്പാദ്യം മുഴുവന്‍ സ്വന്തം ഗരാജില്‍ പണിതുയര്‍ത്തുന്ന വിമാനത്തിനായി ചെലഴിച്ചു.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

ആദ്യകാലത്ത് വളരെ രഹസ്യമായാണ് വിമാനം നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പെങ്ങ് പറയുന്നു. ജനങ്ങള്‍ കളിയാക്കുമെന്ന് ഭയന്ന് രാത്രികാലങ്ങളില്‍ പെങ്ങ് ഉറക്കമിളച്ചാണ് വിമാനം നിര്‍മ്മാന നിർമ്മാണത്തിൽ മുഴുകിയത്.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ജാപ്പനീസ് യുദ്ധവിമാനത്തെ മാതൃകയാക്കിയാണ് പെങ്ങ് വിമാന നിര്‍മ്മാണം ആരംഭിച്ചതും. ഒടുവില്‍ പെങ്ങ് നിര്‍മ്മിച്ച 5.5 മീറ്റര്‍ വിംഗ്‌സ്പാനുള്ള (ചിറകുകള്‍ തമ്മിലുള്ള അകലം) സിംഗിള്‍ സീറ്റര്‍ വിമാനം ഏവരെയും അതിശയിപ്പിച്ചു.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

ഏകദേശം ഒരുവര്‍ഷം ചെലവഴിച്ചാണ് പെങ്ങിന്റെ ഗരാജില്‍ നിന്നും വിമാനം ഉയര്‍ന്നത്. ഉപയോഗശൂന്യമായ പാഴ് വസ്തുക്കളാണ് പെങ്ങിന്റെ വിമാനത്തില്‍ ഭൂരിപക്ഷവും ഇടംപിടിച്ചിരിക്കുന്നത്.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

ഉദ്ദാഹരണത്തിന്, കാലില്ലാത്ത പ്ലാസ്റ്റിക് കസേരയാണ് പൈലറ്റ് സീറ്റ്, കാര്‍ ഡാഷ്‌ബോര്‍ഡില്‍ ഒരുങ്ങിയതാണ് കണ്‍ട്രോള്‍ പാനല്‍, പഴയ ഗ്യാസ് കണ്ടെയ്‌നറില്‍ നിന്നുമാണ് വിമാനത്തിന്റെ ബോഡി രൂപപ്പെട്ടിരിക്കുന്നത്.

2017 മാര്‍ച്ച് 8 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് പുറംലോകം അറിയാതെ പെങ്ങിന്റെ വിമാനം ആദ്യം ഉയര്‍ന്നത്. മൂന്ന് പേരുടെ സഹായത്താല്‍ സമീപമുള്ള റോഡില്‍ നിന്നുമാണ് പെങ്ങിന്റെ വിമാനം പറന്നുയര്‍ന്നത്.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

ഏകദേശം 300 ഓളം ഗ്രാമവാസികള്‍ വിമാനം പറക്കുന്നതിന് സാക്ഷ്യം വഹിച്ചു. സ്വന്തമായി നിര്‍മ്മിച്ച വിമാനത്തിന്റെ കോക്പിറ്റില്‍ സ്ഥാനമുറപ്പിച്ച പെങ്ങിന് സുരക്ഷ ഒരുക്കിയത് ഒരു മോട്ടോര്‍സൈക്കിള്‍ ഹെല്‍മറ്റ് മാത്രമാണ്.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

വേഗത കൈവരിച്ച പെങ്ങിന്റെ വിമാനം വായുവില്‍ 50 മീറ്ററോളം ഉയര്‍ന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ തിരികെ നിലത്തേക്ക് വീഴുകയായിരുന്നു. വിമാനത്തിന്റെ 500 കിലോഗ്രാം ഭാരമാണ് നിലത്ത് വീഴാന്‍ കാരണമെന്ന് പെങ്ങ് പറയുന്നു.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

പരിഹാസ ചിരികള്‍ പെങ്ങിനെ തേടിയെത്തിയെങ്കിലും, പിന്തിരിയാന്‍ പെങ്ങ് ഒരുക്കമല്ല. കൂടുതല്‍ നിശ്ചയദാര്‍ഢ്യവുമായി പെങ്ങ് സീപ്ലെയിന്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍. ഭാരം കുറഞ്ഞ സീപ്ലെയിനിനെ താന്‍ നിര്‍മ്മിച്ച് പറത്തുമെന്ന് പെങ്ങ് ഉറച്ച് വിശ്വസിക്കുന്നു.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

ഏകദേശം 6.44 ലക്ഷം രൂപയാണ് ആദ്യ വിമാനത്തിനായി പെങ്ങ് ചെലവഴിച്ചത്. പിന്നാലെ നിര്‍മ്മാണം ആരംഭിച്ച സീപ്ലെയിനിനായി 1.93 ലക്ഷം രൂപയും പെങ്ങ് ഇത് വരെ ചെലവഴിച്ചു. കേവലം 9000 രൂപ ശരാശരി മാസവരുമാനമുള്ള പെങ്ങിന് ഈ തുകകള്‍ ജീവിത സമ്പാദ്യമാണ്.

യൂട്യൂബ് വീഡിയോ കണ്ട് കംബോഡിയന്‍ സ്വദേശി നിര്‍മ്മിച്ചത് വിമാനത്തെ!

ജൂലായ് മാസമാണ് സീപ്ലെയിനിന്റെ ആദ്യ പരീക്ഷണ പറക്കല്‍ പെങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പെങ്ങിന്റെ കഥ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞിരിക്കുകയാണ്. ജൂലായ് മാസം പറക്കാന്‍ ശ്രമിക്കുന്ന പെങ്ങിനെയും വിമാനത്തെയും ഏറെ പ്രതീക്ഷയോടെയാണ് രാജ്യാന്തര സമൂഹം ഇന്ന് ഉറ്റുനോക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ കൗതുകം
English summary
The Man Who Built His Plane Using YouTube Videos. Read in Malayalam.
Story first published: Monday, June 12, 2017, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X