'ചുമ്മാ ഒരു രസം'; 5 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ചവിട്ടി മെതിച്ച് ഒരു വിരുതന്‍

Written By:

സൂപ്പര്‍കാറുകള്‍ വിലയേറിയ താരങ്ങളാണെന്നത് പ്രത്യേകം പറഞ്ഞ് അറിയിക്കേണ്ടതില്ല. കോടികള്‍ വിലമതിക്കുന്ന സൂപ്പര്‍കാറുകളെ നിരത്തിലേക്ക് ഇറക്കുമ്പോള്‍, ഉപഭോക്താക്കളുടെ ചങ്കിടിക്കുമെന്നതും ഒരു യാഥാര്‍ത്ഥ്യം.

'ചുമ്മാ ഒരു രസം'; 5 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ചവിട്ടി മെതിച്ച് ഒരു വിരുതന്‍

പരിസര ബോധമില്ലാതെ സൂപ്പര്‍കാറുകളെ ക്യാമറയില്‍ പകര്‍ത്താനായി ഓടിയടുക്കുന്ന കാര്‍പ്രേമികളും, സൂപ്പര്‍കാറുകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ആത്മനിര്‍വൃതി അടയുന്ന ബൈക്കര്‍ സമൂഹത്തിനും മുന്നില്‍ നിസാഹയരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് സാധിക്കുക.

'ചുമ്മാ ഒരു രസം'; 5 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ചവിട്ടി മെതിച്ച് ഒരു വിരുതന്‍

ഇന്ത്യയില്‍ ആദ്യമായി കടന്നെത്തിയ മക്‌ലാരന്‍ 720 എസിനെ കണ്ട് ഹാലിളകിയ ബംഗളൂരുവും, കുതിക്കുന്ന ബുഗാട്ടി ഷിറോണിന് മുന്നിലേക്ക് എടുത്തു ചാടിയ ലണ്ടനും ഇക്കാര്യത്തില്‍ സമമാണ്.

'ചുമ്മാ ഒരു രസം'; 5 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ചവിട്ടി മെതിച്ച് ഒരു വിരുതന്‍

നടുറോഡില്‍ കോടികള്‍ വിലമതിക്കുന്ന ലംബോര്‍ഗിനി അവന്റഡോറിനെ ചവിട്ടി മെതിക്കുന്ന വിരുതന്റെ ദൃശ്യമാണ് ഇപ്പോള്‍ പുതിയ ഉദ്ദാഹരണമായി മാറിയിരിക്കുന്നത്.

'ചുമ്മാ ഒരു രസം'; 5 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ചവിട്ടി മെതിച്ച് ഒരു വിരുതന്‍

ആളുകള്‍ നോക്കി നില്‍ക്കെ, ലംബോര്‍ഗിനിയുടെ ബോണറ്റിലേക്കും, തുടര്‍ന്ന് വിന്‍ഡ്‌സ്‌ക്രീന്‍ വഴി റൂഫിലേക്കും ചവിട്ടി കയറുന്ന ഇദ്ദേഹം ഉടമസ്ഥനെ കണ്ട മാത്രയില്‍ ഇറങ്ങി ഓടുകയായിരുന്നു.

Recommended Video - Watch Now!
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം
'ചുമ്മാ ഒരു രസം'; 5 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ചവിട്ടി മെതിച്ച് ഒരു വിരുതന്‍

തന്റെ ലംബോര്‍ഗിനിയെ വഴിയാത്രക്കാരില്‍ ഒരാള്‍ ചവിട്ടി മെതിക്കുന്നത് നിസായനായി നോക്കി കണ്ട ഉടമസ്ഥന്‍, ഇദ്ദേഹത്തെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

'ചുമ്മാ ഒരു രസം'; 5 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ചവിട്ടി മെതിച്ച് ഒരു വിരുതന്‍

പക്ഷെ ആദ്യ ശ്രമം കൊണ്ട് മാത്രം നിര്‍ത്താന്‍ ഈ വിരുതനും ഉദ്ദേശമുണ്ടായിരുന്നില്ല. രണ്ടാമതും ലംബോര്‍ഗിനിയ്ക്ക് മേല്‍ കയറാന്‍ ശ്രമിച്ച ഇദ്ദേഹത്തിന് പക്ഷെ പിഴച്ചു.

'ചുമ്മാ ഒരു രസം'; 5 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ചവിട്ടി മെതിച്ച് ഒരു വിരുതന്‍

വിരുതനെ കൈയ്യോടെ പിടികൂടിയ ലംബോര്‍ഗിനി ഉടമസ്ഥന്‍, നിലത്തേക്ക് തള്ളി വീഴ്ത്തി 'കൈകാര്യം' ചെയ്യുന്നതാണ് പിന്നെ കണ്ടത്.

5.01 കോടി രൂപ മുതലാണ് ലംബോര്‍ഗിനി അവന്റഡോര്‍ നിരയുടെ വില ആരംഭിക്കുന്നത്. പെയിന്റിന് മേലുള്ള ചെറിയ സ്‌ക്രാച്ചിന് പോലും ലക്ഷങ്ങളുടെ വില കൊടുക്കേണ്ടി വരുന്ന സാഹചര്യത്തില്‍, ഈ ലംബോര്‍ഗിനി ഉടമസ്ഥന്റെ ചെലവ് ഒരല്‍പം ഏറുമെന്നതില്‍ സംശയമില്ല.

കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
Man Climbs The Roof Of Rs 5 Crore Lamborghini Aventador. Read in Malayalam.
Story first published: Friday, October 13, 2017, 12:05 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark