നിയന്ത്രണം വിട്ട കാറിനെ പിടിച്ച് നിര്‍ത്തിയ 'സൂപ്പര്‍ഹീറോ'; വീഡിയോ വൈറല്‍

Written By:

പലതരം സൂപ്പര്‍ഹീറോകളാണ് ഇന്ന് സിനിമകളില്‍ ജനിക്കുന്നതും വളരുന്നതും. നായക സങ്കല്‍പങ്ങള്‍ക്ക് കരുത്തേകുന്ന ഇത്തരം കഥാപാത്രങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും ഇന്ന് കുറവല്ല.

ഓടുന്ന കാറിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തല്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

എന്നാല്‍ അപ്രതീക്ഷിത സാഹചര്യത്തില്‍ സൂപ്പര്‍ ഹീറോ പരിവേഷം ലഭിച്ചാലോ? അമേരിക്കന്‍ സ്വദേശി രാണ്ടി ടോംകിന്‍സിന് ലഭിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു പരിവേഷമാണ്.

ഓടുന്ന കാറിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തല്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഡ്രൈവര്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാറിലേക്ക് കുതിച്ച് ചാടി വാഹനത്തെ നിര്‍ത്തിയ രാണ്ടി ടോംകിന്‍സ്, സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്.

ഓടുന്ന കാറിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തല്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പിന്നിലുണ്ടായിരുന്ന പൊലീസ് കാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയിലൂടെയാണ് ടോംകിന്‍സിന്റെ ധീരകൃത്യം പുറംലോകം അറിയുന്നത്.

ഓടുന്ന കാറിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തല്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഡിക്‌സോണ്‍ പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യത സംഭവിച്ചതാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് വ്യക്തമാക്കുന്നു.

ഓടുന്ന കാറിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തല്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ടോംകിന്‍സിന്റെ സമയോചിത ഇടപെടല്‍ വലിയ അപകടം ഒഴിവാക്കിയെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ജൂണ്‍ 3 ന് ഡിക്‌സോണ്‍ പൊലീസ് തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്. ട്രാഫിക് ജംങ്ഷന്‍ കടന്നതിന് ശേഷം നീല നിറത്തിലുള്ള കാർ അസ്വഭാവികത കാണിക്കുകയായിരുന്നു.

ഓടുന്ന കാറിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തല്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച കാര്‍, ഒരു അവസരത്തില്‍ മറ്റ് വാഹനങ്ങളുടെ നേര്‍ക്ക് സഞ്ചരിച്ചതായും വീഡിയോ വ്യക്തമാക്കുന്നു.

ഒാടുന്ന കാർ

എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളിലേക്ക് ചെന്ന് കയറാന്‍ ഭാവിച്ച കാറിലേക്കാണ് ടോംകിന്‍സ് ചാടി വീണത്. ഡ്രൈവര്‍ അബോധാവസ്ഥയിലാണെന്ന് മനസിലായതിനെ തുടര്‍ന്നാണ് താന്‍ കാറില്‍ ചാടി വീണതെന്ന് ടോംകിന്‍സ് വ്യക്തമാക്കി.

എന്തായാലും സംഭവത്തിന് ശേഷം രാണ്ടി ടോംകിന്‍സിന് സൂപ്പർഹീറോ പരിവേഷമാണ് ലഭിക്കുന്നത്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Man Heroically Dives Into Moving Car To Help. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark