ഒരു സുപ്രഭാതത്തിൽ ബലെനോ മാറി ബെൻസ്!!

Written By:

കാറുകളും ബൈക്കുകളും മോഡിഫൈ ചെയ്യുക എന്നത് ഇക്കാലത്തൊരു ട്രെന്റായി മാറിയിരിക്കുകയാണ്. നിങ്ങളുടെ പക്കലിലുള്ള ബലെനോ ഒരു സുപ്രഭാത്തിൽ ബെൻസ് എ ക്ലാസായി മാറുന്നത് ഒരുപക്ഷെ സ്വപ്നത്തിലെങ്കിലും നടക്കുന്ന കാര്യമായിരിക്കാം. എന്നാലത് ഇവിടെ യാഥാർത്ഥ്യമായിരിക്കുകയാണ്.

ഒരു സുപ്രഭാതത്തിൽ ബലെനോ മാറി ബെൻസ്!!

ഒറ്റനോട്ടത്തിൽ മെഴ്സിഡസ് ബെൻസ് എ ക്ലാസ് എന്നു തോന്നുമെങ്കിലും ഒരു വാഹനപ്രേമിയാണ് ബലെനോയ്ക്ക് ഈ കിടിലൻ ലുക്ക് പകർന്നിരിക്കുന്നത്.

ഒരു സുപ്രഭാതത്തിൽ ബലെനോ മാറി ബെൻസ്!!

ബലെനോയുടെയും ബെൻസ് എ-ക്ലാസിന്റേയും സവിശേഷതകൾ കൂട്ടിയിണക്കിയാണ് ഈ വേഷപരിവേഷം നടത്തിയിരിക്കുന്നത്. കാറിന്റെ നിർമാണമിപ്പോൾ പുരോഗമന ഘട്ടത്തിലാണ്.

ഒരു സുപ്രഭാതത്തിൽ ബലെനോ മാറി ബെൻസ്!!

ഒറ്റനോട്ടത്തിൽ ബെൻസ് എ-ക്ലാസാണെന്ന് സംശയിച്ചേക്കാവുന്ന വിധത്തിൽ എ-ക്ലാസ് ഗ്രില്ലാണ് ബലെനോയുടെ മുൻഭാഗത്തുള്ളത്. എന്നാൽ ബലെനോയുടെ ഹെഡ്‌ലൈറ്റ് അതേപടി നിലനിർത്തിയിട്ടുണ്ട്.

ഒരു സുപ്രഭാതത്തിൽ ബലെനോ മാറി ബെൻസ്!!

5 സ്പോക് അലോയ് വീലുകളാക്കി മാറ്റിയിരിക്കുന്നുള്ളതാണ് ബലെനോയുടെ മറ്റോരു സവിശേഷത.

ഒരു സുപ്രഭാതത്തിൽ ബലെനോ മാറി ബെൻസ്!!

പിൻഭാഗത്ത് മോഡിഫൈ ചെയ്ത ബംബറിന് ഇരുവശത്തുമായി രണ്ട് എക്സോസ്റ്റ് പൈപ്പുകളും പെയിന്റ് ചെയ്യാത്ത ഡിഫ്യൂസറും നൽകിയിരിക്കുന്നത് കാണാം.

ഒരു സുപ്രഭാതത്തിൽ ബലെനോ മാറി ബെൻസ്!!

പുറംഭാഗത്ത് നൽകിയിരിക്കുന്നതുപോലുള്ള മാറ്റങ്ങൾ അകമേയും പ്രതീക്ഷിക്കാം. എന്നാൽ എന്തൊക്കെ മാറ്റങ്ങളാണ് അകത്തളത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

കൂടുതല്‍... #കാർ #car
English summary
This Modified Maruti Baleno Is A Colossal Mess — Get Your Barf Bags Out
Story first published: Thursday, December 1, 2016, 15:32 [IST]
Please Wait while comments are loading...

Latest Photos