സൂപ്പർ കാർ ലുക്കിൽ ഒരു തിരോന്തരം സ്വിഫ്റ്റ്

Written By:

ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഇന്ത്യയിലും വിദേശത്തും ഒരുപോലെ മികച്ച വില്പന കാഴ്ചവെക്കുന്ന കാറാണ് മാരുതിയുടെ സ്വിഫ്റ്റ്. ഇതുവരെയായി വളരെ ചെറിയ കോസ്മെറ്റിക് പരിവർത്തനങ്ങൾ മാത്രമെ നിർമാതാക്കൾ തന്നെ സ്വിഫ്റ്റിൽ പരീക്ഷിച്ചിരിന്നുള്ളൂ.

അതിശയിപ്പിക്കുന്ന ഡിസി കാർ ഡിസൈനുകൾ

എന്നാലിപ്പോൾ സ്വിഫ്റ്റിൽ മൊത്തത്തിൽ അഴിച്ചുപണി നടത്തി നിസാൻ ജിടി ആർ പരിവേഷത്തിലിറക്കിയിരിക്കുകയാണ് കൊല്ലത്തുള്ള കാ‍ഡി ക്രൂസ് എന്ന ഡിസൈൻ കമ്പനി. ഒരു സൂപ്പർ കാറിന്റെ എല്ലാ ഭാവങ്ങളും സ്വിഫ്റ്റിന് പകർന്ന് നൽകാൻ ഡിസൈനർമാർ പ്രത്യേക ശ്രദ്ധപുലർത്തിയിട്ടുണ്ട്.

സൂപ്പർ കാർ പരിവേഷത്തിൽ മാരുതി സ്വിഫ്റ്റ്

തിരുവന്തപുരം സ്വദേശിയുടെ സ്വിഫ്റ്റാണ് ഈ വേഷ പകർച്ചയ്ക്ക് ഒരുങ്ങിയത്. ഒറ്റനോട്ടത്തിൽ ആരും ശ്രദ്ധിക്കുന്ന തരത്തിലാണ് ഈ പരിവർത്തനം.

സൂപ്പർ കാർ പരിവേഷത്തിൽ മാരുതി സ്വിഫ്റ്റ്

നിസാൻ ജിടിആർ സൂപ്പർകാറിൽ കാണുന്ന അതെ സ്റ്റൈലിലാണ് സ്വിഫ്റ്റിന്റെ മുൻഭാഗത്തുള്ള ഡിസൈൻ നടത്തിയിരിക്കുന്നത്.

സൂപ്പർ കാർ പരിവേഷത്തിൽ മാരുതി സ്വിഫ്റ്റ്

ഒരു സ്പോർട്സ് കാർ പ്രതീതി നൽകത്തക്കവിധം ബംബറിലും ഹെഡ്‌ലാമ്പിലും വലിയ തോതിൽ മോഡിഫിക്കേഷൻ നൽകിയിട്ടുണ്ട്.

സൂപ്പർ കാർ പരിവേഷത്തിൽ മാരുതി സ്വിഫ്റ്റ്

പിൻവശത്ത് എയറോഡൈനാമിക് സ്പോയിലർ നൽകിയതാണ് എടുത്തുപറയേണ്ടതായിട്ടുള്ള മറ്റൊരു മാറ്റം.

സൂപ്പർ കാർ പരിവേഷത്തിൽ മാരുതി സ്വിഫ്റ്റ്

സ്പോർടി ലുക്ക് പകരുന്നതിനായി പിൻ ബംബറിലും മാറ്റം വരുത്തി പ്രത്യേക ഭംഗിയുള്ള 17 ഇഞ്ച് അലോയ് വീലും ഉൽപ്പെടുത്തിയിട്ടുണ്ട്.

സൂപ്പർ കാർ പരിവേഷത്തിൽ മാരുതി സ്വിഫ്റ്റ്

ആഡംബര കാറുകളിൽ മാത്രം കണ്ടുവരുന്ന സൺറൂഫ് മോഡിഫിക്കേഷന്റെ ഭാഗമായി കാഡി ക്രൂസ് സ്വിഫ്റ്റിലും നൽകിയിട്ടുണ്ടെന്നാണ് വലിയൊരു പ്രത്യേകത.

സൂപ്പർ കാർ പരിവേഷത്തിൽ മാരുതി സ്വിഫ്റ്റ്

മോമോ ഫൂട്ട് പെഡലുകളും സ്പാർകോ ഗിയർ നോമ്പുകളുമാണ് അകത്തളത്തിലെ പ്രധാന മോഡിഫിക്കേഷൻ എന്നു പറയാനുള്ളത്.

സൂപ്പർ കാർ പരിവേഷത്തിൽ മാരുതി സ്വിഫ്റ്റ്

നിസാൻ ജിടിആറിന്റെ രൂപംഭാവം അതേപടി പകർത്താൻ നിറത്തിലും ശ്രദ്ധപതിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഈ കടും ചുവപ്പ് നിറം.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Swift Redesigned As A GT-R, Looks Surprisingly Good

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark