ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ — ഇത് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 570S

By Dijo Jackson

ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ ഇന്ത്യയില്‍ പറന്നിറങ്ങുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു മക്‌ലാരന്‍ 720S കാറുകള്‍ ഇന്ത്യന്‍ മണ്ണിലെത്തി. രണ്ടെണ്ണം തിരികെ ദുബായിലേക്ക് പറന്നു. പൂനെയില്‍ മൂന്നാമതെത്തിയ മക്‌ലാരന്‍ 720S ഇന്ത്യയില്‍ സ്ഥിരതാമസമാക്കി. ഇപ്പോള്‍ മക്‌ലാരന്‍ 570S -ഉം രാജ്യത്തു വന്നിരിക്കുകയാണ്.

ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ — ഇത് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 570S

ഇന്ത്യയില്‍ എത്തുന്ന ആദ്യ മക്‌ലാരന്‍ 570S മോഡലാണിത്. ദില്ലിയില്‍ എത്തിയ ഓറഞ്ച് നിറത്തിലുള്ള മക്‌ലാരന്‍ 570S ഇവിടെ സ്ഥിരതാമസമാക്കാനുള്ള പുറപ്പാടിലാണ്. ദില്ലിയില്‍ നിന്നുമുള്ള മക്‌ലാരന്‍ 570S -ന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.

ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ — ഇത് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 570S

വലിയ ഏഴു സ്‌പോക്ക് അലോയ് വീലുകളുള്ള മക്‌ലാരന്‍ 570S ആണ് ചിത്രങ്ങളില്‍. ബ്രേക്ക് കാലിപ്പറുകള്‍ക്ക് മക്‌ലാരന്‍ ഓറഞ്ചാണ് നിറം. കമ്പനി നല്‍കിയ സ്റ്റോക്ക് എക്‌സ്‌ഹോസ്റ്റ് സംവിധാനവും ക്രോം മഫ്‌ളര്‍ ടിപ്പുകളും കാറില്‍ കാണാം.

ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ — ഇത് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 570S

ബ്ലാക്, കാര്‍ബണ്‍ ഫൈബര്‍ റൂഫ് ശൈലി ഉള്‍പ്പെടെ വിവിധ സ്റ്റൈലിംഗ് പാക്കുകള്‍ 570S -ല്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. ജെറ്റ് ബ്ലാക് പശ്ചാത്തലമാണ് അകത്തളത്തിന്. ആല്‍മണ്ട് വൈറ്റ് ഫിനിഷ് നേടിയ സീറ്റുകളും ചിത്രങ്ങളില്‍ ദൃശ്യം.

ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ — ഇത് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 570S

കമ്പനിയുടെ കസ്റ്റമൈസേഷന്‍ വിഭാഗം മക്‌ലാരന്‍ സ്‌പെഷ്യല്‍ ഓപറേഷന്‍സ് (MSO) മുഖേന ഉടമകള്‍ക്ക് അവരുടെ താത്പര്യം പ്രകാരം കാറിനെ ഒരുക്കാനുള്ള സ്വാതന്ത്ര്യം മക്‌ലാരന്‍ നല്‍കുന്നുണ്ട്. എയറോഡൈനാമിക് ഘടകങ്ങളെ പോലും എംഎസ്ഒയിലൂടെ ഉടമകള്‍ക്ക് കാറില്‍ സ്ഥാപിക്കാം.

ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ — ഇത് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 570S

ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ പ്രാരംഭ സ്‌പോര്‍ട്‌സ് സീരീസില്‍ നിന്നുള്ള മോഡലാണ് മക്‌ലാരന്‍ 570S. മക്‌ലാരന്‍ 570C, 570S സ്‌പൈഡര്‍, 570GT എന്നിവരും ശ്രേണിയിലെ മറ്റു മോഡലുകളാണ്. 720S, സെന്ന, P1, P1 GTR, MP4 - 12C (കൂപ്പെ & സ്‌പൈഡര്‍), 650S (കൂപ്പെ & സ്‌പൈഡര്‍), 675LT (കൂപ്പെ & സ്‌പൈഡര്‍) എന്നിവരാണ് മക്‌ലാരന്‍ നിരയിലെ മറ്റു താരങ്ങള്‍.

ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ — ഇത് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 570S

പ്രാരംഭ മോഡലെങ്കിലും സൂപ്പര്‍കാര്‍ എന്ന വിശേഷണത്തോടു 570S പൂര്‍ണമായും നീതി പുലര്‍ത്തുന്നുണ്ട്. 3.8 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V8 എഞ്ചിനാണ് കാറില്‍. 562 bhp കരുത്തും 601 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് പിന്‍ ചക്രങ്ങളിലേക്ക് കരുത്തു പകരും.

ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ — ഇത് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 570S

നികുതി ഉള്‍പ്പെടെ നാലു കോടി രൂപയോളം ഇന്ത്യയില്‍ എത്തിയ മക്‌ലാരന്‍ 570S ന് വേണ്ടി ഉടമ മുടക്കിയെന്നാണ് വിവരം. ആറു മുതല്‍ എട്ടു കോടി രൂപ വരെയാണ് മക്‌ലാരന്‍ 720S -ന് വില.

ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ — ഇത് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 570S

എന്തായാലും ഇന്ത്യയില്‍ മക്‌ലാരന്‍ കാറുകള്‍ക്ക് പ്രചാരം കൂടി വരികയാണെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെയും മക്‌ലാരന്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇത്രയും കാലം മക്‌ലാരന്‍ കാറുകളെ വാങ്ങാന്‍ ഇന്ത്യ മടിച്ചു നിന്നതിനും കാരണമിതു തന്നെ.

ഒന്നിനു പിറകെ ഒന്നായി മക്‌ലാരനുകള്‍ — ഇത് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 570S

മക്‌ലാരന്‍ കാറുകള്‍ ഇന്ത്യയില്‍ പെരുകുന്ന സാഹചര്യത്തില്‍ ഡീലര്‍ഷിപ്പ് തുറക്കുന്നതിന് പറ്റി ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ ചിന്തിക്കുമെന്നു പ്രതീക്ഷിക്കാം.

Image Source: Automobili Ardent

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
India’s First McLaren 570S Lands In Delhi. Read in Malayalam.
Story first published: Wednesday, June 13, 2018, 15:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X