ഇന്ത്യയില്‍ സ്ഥിരതാമസമാക്കി ഒരു മക്‌ലാരന്‍ 720S

By Dijo Jackson

2017 ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വന്നു ആദ്യ മക്‌ലാരന്‍ ഇന്ത്യന്‍ തീരമണയാന്‍. കേട്ടാല്‍ അവിശ്വസനീയമെന്ന് തോന്നാം. എന്നാല്‍ മക്‌ലാരനുകളെ ഇന്ത്യയേറെ കണ്ടിട്ടില്ല; കൃത്യമായി പറഞ്ഞാല്‍ ഇങ്ങോട്ടു വന്നത് രണ്ടേ രണ്ടു മക്‌ലാരന്‍ 720S -കള്‍. ഒന്നു ബെംഗളൂരുവിലും ഒന്നു മുബൈയിലും. രണ്ടും വന്നത് കഴിഞ്ഞ വര്‍ഷം. എന്നാല്‍ കണ്ണുനിറയെ മക്‌ലാരനുകളെ കാണുംമുമ്പെ സൂപ്പര്‍കാറുകള്‍ തിരിച്ചു ദുബായിക്ക് പറന്നു.

ഇന്ത്യയില്‍ സ്ഥിരതാമസമാക്കി ഒരു മക്‌ലരാന്‍ 720S

ഇന്ത്യയ്ക്ക് എന്നാണ് സ്വന്തമായി ഒരു മക്‌ലാരനെ കിട്ടുക? വന്നതിലും വേഗത്തില്‍ തിരിച്ചു പോയ മക്‌ലാരനുകളെ കണ്ടു കാര്‍പ്രേമികള്‍ ചോദിച്ചു. എന്നാല്‍ ഈ സങ്കടം ഇനിയുണ്ടാകില്ല. ഇന്ത്യയില്‍ സ്ഥിരതാമസമാക്കാന്‍ ഒരു മക്‌ലാരന്‍ 720S ഇങ്ങെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ സ്ഥിരതാമസമാക്കി ഒരു മക്‌ലരാന്‍ 720S

റൈറ്റ് ഹാന്‍ഡ് ഡ്രൈവുള്ള മക്‌ലാരന്‍ 720S -ന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. സൂപ്പര്‍കാര്‍ വന്നിട്ടുള്ളത് പൂനെയില്‍. നിറം കറുപ്പ്. ബെംഗളൂരുവില്‍ വന്ന മക്‌ലാരന്‍ 720S -ന് മെംഫിസ് റെഡായിരുന്നു നിറം; മുംബൈയില്‍ കണ്ടത് വെള്ള നിറത്തിലുള്ള മക്‌ലാരനെയും.

ഇന്ത്യയില്‍ സ്ഥിരതാമസമാക്കി ഒരു മക്‌ലരാന്‍ 720S

പൂനെയില്‍ എത്തിയ മക്‌ലാരന്‍ 720S -ല്‍ 'പെര്‍ഫോര്‍മന്‍സ് പാക്ക് ത്രീ' ഒരുങ്ങുന്നുണ്ട്. മക്‌ലാരന്‍ 720S -ന്റെ ഭാരം കുറയ്ക്കുന്നതില്‍ കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. 'കാര്‍ബണ്‍ ഫൈബര്‍ ടബ്' എന്നാണ് ഷാസി ഘടന അറിയപ്പെടുന്നത്.

ഇന്ത്യയില്‍ സ്ഥിരതാമസമാക്കി ഒരു മക്‌ലരാന്‍ 720S

അതേസമയം സൂപ്പര്‍കാറിന്റെ ഷാസിയിലും ബോഡിയിലും അങ്ങിങ്ങായി അലൂമിനിയം ഘടകങ്ങളെയും മക്‌ലാരന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുകളിലേക്ക് തുറക്കാവുന്ന ബട്ടര്‍ഫ്‌ളൈ ഡോറുകളാണ് മക്‌ലാരന്‍ 720S -ല്‍. എഞ്ചിനിലേക്ക് വായു കടത്തിവിടുന്ന എയര്‍ ഇന്‍ടെയ്ക്ക് ഒരുങ്ങുന്നതും ഇതേ ഡോറുകളില്‍ തന്നെ.

ഇന്ത്യയില്‍ സ്ഥിരതാമസമാക്കി ഒരു മക്‌ലരാന്‍ 720S

മക്‌ലാരന്‍ 720S -ല്‍ തുടിക്കുന്നത് നാലു ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ ഢ8 എഞ്ചിന്‍. 710 bhp കരുത്തും 770 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. ഏഴു സ്പീഡാണ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ്.

ഇന്ത്യയില്‍ സ്ഥിരതാമസമാക്കി ഒരു മക്‌ലരാന്‍ 720S

നിശ്ചലാവസ്ഥയില്‍ നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 2.9 സെക്കന്‍ഡുകള്‍ മതി. ഒരു സെക്കന്‍ഡു കൂടി കാത്താല്‍ വേഗം മണിക്കൂറില്‍ ഇരുന്നൂറു കടക്കും. പരമാവധി വേഗത മണിക്കൂറില്‍ 341 കിലോമീറ്റര്‍. ഈ വേഗം കൈവരിക്കാന്‍ മക് ലാരന്‍ 720S -ന് വേണ്ടതാകട്ടെ കേവലം 7.8 സെക്കന്‍ഡുകളും.

ഇന്ത്യയില്‍ സ്ഥിരതാമസമാക്കി ഒരു മക്‌ലരാന്‍ 720S

കുതിക്കുന്ന വേഗതയെ ഞൊടിയിടയില്‍ പിടിച്ചു നിര്‍ത്താനും മക്‌ലാരന്റെ സൂപ്പര്‍കാറിന് കഴിവുണ്ട്. ഇരുന്നൂറു കിലോമീറ്റര്‍ വേഗത്തില്‍ നിന്നും പൂജ്യത്തില്‍ എത്താന്‍ കാറിന് 4.6 സെക്കന്‍ഡുകള്‍ മതി. 2017 ജനീവ മോട്ടോര്‍ഷോയില്‍ വെച്ചാണ് മക്‌ലാരന്‍ 720S -നെ ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചത്.

ഇന്ത്യയില്‍ സ്ഥിരതാമസമാക്കി ഒരു മക്‌ലരാന്‍ 720S

പൂനെയില്‍ ഫെറാറി 458 സ്‌പെഷ്യാലെ അപേര്‍ത്ത, ലംബോര്‍ഗിനി ഗലാര്‍ഡോ SE, റോള്‍സ് റോയ്‌സ് ഡ്രോപ് ഹെഡ് കൂപെ, മെര്‍സിഡീസ് ബെന്‍സ് SLS AMG, നിസാന്‍ GT-R, മെര്‍സിഡീസ് ബെന്‍സ് CLA45 AMG, ബിഎംഡബ്ല്യു M3, ഫോര്‍ഡ് മസ്താങ്ങ് ജിടി മോഡലുകള്‍ക്ക് ഒപ്പം പുതിയ മക്‌ലാരന്‍ 720S ഗരാജ് പങ്കിടും.

Source: Motoroids

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
India’s First Resident McLaren 720S Arrives, Headed To Pune. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X