മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

കുട്ടികൾക്ക് കളിക്കാനായി മാതാപിതാക്കൾ വാഹനങ്ങളുടെ മിനിയേച്ചർ പതിപ്പുകൾ നിർമ്മിക്കുന്ന നിരവധി വീഡിയോകൾ നാം ഇന്റർനെറ്റിൽ കണ്ടിട്ടുണ്ട്. സമാന തരത്തിലുള്ള നിരവധി വീഡിയോകൾ ഞങ്ങൾ മുമ്പ് ഫീച്ചർ ചെയ്തിട്ടുമുണ്ട്.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

പല മലയാളികളും ഇതിനോടകം ഇത്തരത്തിൽ നിരവധി വാഹനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, അവയോടൊപ്പം തന്റെ കുട്ടികൾക്ക് കളിക്കാൻ ഒരു അച്ഛൻ നിർമ്മിച്ച മിനിയേച്ചർ സോഫ്റ്റ് ടോപ്പ് മഹീന്ദ്ര ജീപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

ഫുഡ് എൻ ടിപ്പ്സ് എന്ന ചാനലാണ് തങ്ങളുടെ യുട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ മിനി ജീപ്പ് എങ്ങനെ നിർമ്മിച്ചുവെന്നതിനെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും വ്ലോഗർ സംസാരിക്കുന്നു.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

ഈ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ച ആളെ പരിചയപ്പെടുത്തിയാണ് വ്ലോഗർ വീഡിയോ ആരംഭിക്കുന്നത്. മലപ്പുറം ജില്ലയിലെ അരീക്കോഡ് നിവാസിയായ ശ്രീ. ഷക്കീറാണ് ഈ ജീപ്പ് നിർമ്മിച്ചത്. തന്റെ കുട്ടികൾക്കായി വളരെക്കാലമായി ഒരു മിനിയേച്ചർ കാർ നിർമ്മിക്കാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

ഇത് അടുത്തിടെ സൃഷ്ടിച്ച ഒന്നല്ല എന്ന് വീഡിയോയിൽ അദ്ദേഹം പരാമർശിക്കുന്നു. ഈ മിനിയേച്ചർ ജീപ്പിന്റെ പ്രവർത്തനം 5-6 വർഷം മുമ്പ് പൂർത്തിയായതാണ്, പക്ഷേ ഇപ്പോൾ മാത്രമാണ് ഇത് വൈറലായത്.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

ഈ മിനിയേച്ചർ ജീപ്പിന്റെ മൊത്തത്തിലുള്ള രൂപം യഥാർത്ഥ മഹീന്ദ്ര ജീപ്പി സമാനമാണ്. മലപ്പുറം പോലുള്ള സ്ഥലത്ത് മഹീന്ദ്ര ജീപ്പുകൾ ഇപ്പോഴും ആളുകളെ ട്രിപ്പടിക്കാൻ ഉപയോഗിക്കുന്നുണ്ട്.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

NRI ആയ ഷക്കീർ സ്വയമാണ് ഈ ജീപ്പ് നിർമ്മിച്ചത്. അവധിക്ക് വരുമ്പോഴെല്ലാം അദ്ദേഹം ഇതിൽ പ്രവർത്തിച്ചിരുന്നു, ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ ആറ് മാസം മുതൽ ഒരു വർഷം വരെ എടുത്തിരിക്കണമെന്ന് അദ്ദേഹം പരാമർശിക്കുന്നു.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

ജീപ്പിന്റെ ചാസി അദ്ദേഹത്തിന്റെ വീട്ടിൽ നിർമ്മിച്ചതാണ്, എന്നാൽ മെറ്റൽ ഷീറ്റുകളിൽ നിന്ന് നിർമ്മിച്ച ബോഡി പാനലുകൾക്ക് ഷേപ്പിലാക്കാൻ വളരെയധികം കൊട്ടും തട്ടും ആവശ്യമാണ്.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

അത് വളരെയധികം ശബ്ദമുണ്ടാക്കും എന്ന് മനസിലായപ്പോൾ അയൽക്കാർക്ക് ഒരു പ്രശ്‌നമാകാതിരിക്കാൻ അദ്ദേഹം മെറ്റൽ ഷീറ്റുകൾ അടുത്തുള്ള വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോയി ടൂൾസ് വാടകയ്‌ക്കെടുത്ത് സ്വയം പ്രവർത്തിച്ചു.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

ഒരു യഥാർത്ഥ ജീപ്പ് പോലെ ഇതിന് ലീഫ് സ്പ്രിംഗ് സസ്പെൻഷനുകൾ, മുന്നിലും പിന്നിലും മെറ്റൽ ബമ്പറുകൾ, നീക്കംചെയ്യാൻ കഴിയുന്ന സോഫ്റ്റ് ടോപ്പ്, പവർ വിൻഡോ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, പവർ സ്റ്റിയറിംഗ് തുടങ്ങിയവയുണ്ട്.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

1000 വാട്ട്സ് മോട്ടോറാണ് ജീപ്പിന് കരുത്തേകുന്നത്, മാനുവൽ ഗിയർബോക്‌സുമായാണ് ഇത് വരുന്നത്. ഷക്കീറിന്റെ കുട്ടികൾ ജീപ്പ് അനായാസം ഓടിക്കുന്നതായും വീഡിയോ കാണിക്കുന്നു. ഇതൊരു ചെറു വാഹനമായതിനാൽ, വ്ലോഗറും ഷക്കീറും ഇതിനുള്ളിൽ കടക്കുന്നത് ബുദ്ധിമുട്ടാണ്. ഇലക്ട്രിക് വാഹനമായതിനാൽ ഇത് ശബ്ദമൊന്നും പുറപ്പെടുവിക്കുന്നില്ല.

മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

ഈ മിനിയേച്ചർ ജീപ്പിന് ഏകദേശം 60-70 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണിയുണ്ട്. ഇലക്ട്രിക് ജീപ്പ് നിർമ്മിക്കാനുള്ള മൊത്തം ചെലവ് ഏകദേശം 1.5 ലക്ഷം രൂപയായിരുന്നു. ജീപ്പ് വളരെ ഭംഗിയായി കാണപ്പെടുന്നു, ഒപ്പം 4-6 കുട്ടികളെ ഉൾക്കൊള്ളാൻ ഇതിന് കഴിയും എന്നതാണ് ശ്രദ്ധേയം.

കുട്ടികൾക്കായി ഒരു ഓട്ടോമാറ്റിക് സ്കൂട്ടർ നിർമ്മിക്കാനും ഷക്കീർ ഒരുങ്ങുന്നു, കൂടാതെ ഗാർഹികാവശ്യങ്ങൾക്കായി സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്.

Most Read Articles

Malayalam
English summary
Mini Electric Jeep Build By Malayali For His Children Becomes Viral. Read in Malayalam.
Story first published: Tuesday, April 13, 2021, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X