Just In
- 26 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി കേന്ദ്ര ഗതാഗത മന്ത്രി
രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റിയും വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ഗോ ഇലക്ട്രിക് ക്യാമ്പയിൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ഉത്ഘാടനം ചെയ്തു.

സർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പിലെയും എല്ലാ ഉദ്യോഗസ്ഥർക്കും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം നിർബന്ധമാക്കണമെന്നും അദ്ദേഹം അറിയിച്ചു.

വകുപ്പിലെ ഉദ്യോഗസ്ഥർ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കണമെന്നും ഗഡ്ഗരി വൈദ്യുതി മന്ത്രി ആർ കെ സിംഗിനോട് ആവശ്യപ്പെട്ടു.
MOST READ: ബിഎസ് VI നവീകരണങ്ങളോടെ പള്‍സര്‍ 180 അവതരിപ്പിച്ച് ബജാജ്; വില, എഞ്ചിന്‍ വിവരങ്ങള്‍ ഇതാ

ഡൽഹിയിൽ 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലൂടെ മാത്രം പ്രതിമാസം 30 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നും ഗഡ്കരി ഓർമ്മിപ്പിച്ചു.

ഡൽഹിയിൽ നിന്ന് ആഗ്രയിലേക്കും ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കും ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പും ചടങ്ങിൽ ഉണ്ടായിരുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് പുറമെ, വീടുകളിൽ പാചക വാതകം വാങ്ങുന്നതിന് പിന്തുണ നൽകുന്നതിനുപകരം ഇലക്ട്രിക് പാചക ഉപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ സബ്സിഡി നൽകണമെന്നും ഗതാഗത മന്ത്രി നിർദ്ദേശിച്ചു.

വൈദ്യുതി ഉപകരണങ്ങളിൽ പാചകം ചെയ്യുന്നത് ശുദ്ധവും വാതകത്തിന്റെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

ഈ മാസം ആദ്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദേശീയ തലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്വിച്ച് ഡൽഹി' കാമ്പയിൻ ആരംഭിച്ചിരുന്നു.

തുടർന്നുള്ള ആറ് ആഴ്ചയ്ക്കുള്ളിൽ വിവിധ ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ സർക്കാർ നിയമിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഡെലിവറി ശൃംഖലകളും വൻകിട കമ്പനികളും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും മാർക്കറ്റ് അസോസിയേഷനുകളും മാളുകളും സിനിമാ ഹാളുകളും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അവരുടെ പരിസരത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹി ഇവി പോളിസി ആരംഭിച്ചതിനുശേഷം 6,000 -ത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചതായും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലുടനീളം 100 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകളും ആം ആദ്മി സർക്കാർ നൽകിയിട്ടുണ്ട്.