Just In
- 3 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
- 7 hrs ago
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
- 7 hrs ago
2020 ഡിസംബറിൽ 3.6 വളർച്ച കൈവരിച്ച് ബജാജ്; മോഡൽ തിരിച്ചുള്ള വിൽപ്പന റിപ്പോർട്ട്
- 8 hrs ago
ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ
Don't Miss
- News
ദില്ലി പോലീസ് റാലിക്ക് അനുമതി നല്‍കിയെന്ന് കര്‍ഷകര്‍, റിപബ്ലിക്ക് ദിനത്തില്‍ 2 ലക്ഷം കര്‍ഷകരെത്തും!!
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Movies
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Lifestyle
കാലിന്റെ വിരലുകള്‍ ഇങ്ങനെയാണോ, മഹാഭാഗ്യം പടികയറി വരും
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടോൾ കൊടുക്കില്ലെന്ന് വാശി പിടിച്ച് മന്ത്രിയുടെ ഭാര്യ, കടത്തി വിടില്ലെന്ന് ജീവനക്കാരും — വീഡിയോ
ഇന്ത്യയിലെ ടോള്‍ പ്ലാസകളെന്നും ഏതെങ്കിലും തരത്തിലുള്ള സംഭവങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇതില്‍ ഏറ്റവും അടുത്ത് വന്ന വാര്‍ത്ത ആന്ധ്രപ്രദേശില്‍ നിന്നാണ്. ടോള്‍ കൊടുക്കാന്‍ വിസമ്മതിച്ച ആന്ധ്രപ്രദേശ് മന്ത്രിയുടെ പത്നിയാണ് ഇക്കുറി മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. ആന്ധ്രപ്രദേശ് സിവില്‍ സപ്ലൈസ് മന്ത്രി പ്രതിപതി പുല്ല റാവുവിന്റെ ഭാര്യ പി. വെങ്കട്ട കുമാരി, തന്റെ ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്യുവിയില് മഡഗുലപ്പള്ളി ടോള്‍ പ്ലാസയിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്.

ഹൈദരാബാദില്‍ നിന്നും ഗുണ്ടൂരിലേക്ക് പോവുകയായിരുന്നു വെങ്കട്ട കുമാരി. ടോള്‍ പ്ലാസ അധികൃതര്‍ 56 രൂപ ടോള്‍ നല്കാന് ആവശ്യപ്പെട്ടപ്പോള്‍ ഇത് നല്കാന് ഇവര്‍ വിസമ്മതിക്കുകയായിരുന്നു.

ടോള്‍ പ്ലാസ അധികൃതരോട് വെങ്കട്ട കുമാരി തര്‍ക്കിക്കുന്ന വീഡിയോ മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്കു ദേശം പാര്‍ട്ടിയുടെ (ടിഡിപി) സജീവ പ്രവര്‍ത്തക കൂടിയാണ് വെങ്കട്ട കുമാരി.

ടോള്‍ നല്കാന് ആവശ്യപ്പെട്ട ജീവനക്കാരോട് ഇതിന് സമ്മതമല്ലെന്നും സൗജന്യ യാത്ര അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തര്‍ക്കിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.

ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്തിരുന്ന ഇവര്‍ ഇതിന് ന്യായീകരണം നല്‍കിയത് വാഹനത്തില്‍ ' എംഎല്‍എ സ്റ്റിക്കറുണ്ട്' എന്നതായിരുന്നു. എന്നാല്‍ വാഹനത്തിലെ എംഎല്‍എ സ്റ്റിക്കരിന്റെ കാലാവധി 2018 ഡിസംബറില്‍ അവസാനിച്ചുവെന്ന് ടോള്‍ പ്ലാസ ജീവനക്കാരുടെ പരിശോധനയില്‍ നിന്ന് തെളിഞ്ഞതോടെ ടോള്‍ നല്‍കാതെ കടത്തി വിടില്ലെന്നായി ഇവര്‍.

ഇന്തയിലെ മിക്ക സംസ്ഥാനങ്ങളിലെയും നിയമസഭാംഗങ്ങള്‍ (എംഎല്‍എ) ഉള്‍പ്പടെയുള്ള ചില ജനപ്രതിനിധികളെ ടോള്‍ നല്കുന്നതില് നിന്നും ഒഴിവാക്കിയുട്ടുണ്ടെന്നുള്ളത് വസ്തുതയാണ്.
Most Read: വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്യുവികള്

എന്നാല്‍, എംഎല്‍എ നേരിട്ട് വാഹനത്തില്‍ യാത്ര ചെയ്യുകയോ കൃത്യമായ സ്റ്റിക്കറുകളോ മറ്റു അടയാളങ്ങളോ വാഹനത്തിലുണ്ടെങ്കില്‍ മാത്രമെ ഇതിന് സാധുതയുള്ളൂ. ആന്ധ്രപ്രദേശില്‍ ഇതുവരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്നും തന്റെ ഭര്‍ത്താവ് നിലവില്‍ മന്ത്രിയാണെന്നിരിക്കേ എങ്ങനെയാണ് ടോള്‍ ജീവനക്കാര്‍ക്ക് ഈ വാഹനം തടയാനാവുകയെന്നായിരുന്നു വെങ്കട്ട കുമാരിയുടെ വാദം.
Most Read: രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

ഇത്തരത്തിലൊരു മോശം അനുഭവം താനാദ്യമായി നേരിടുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ടോള്‍ പ്ലാസ ജീവനക്കാരും മന്ത്രി പത്നിയും തമ്മിലുള്ള തര്‍ക്കം നീണ്ടത് പ്രദേശത്ത് ഗതാഗത തടസത്തിന് വഴി വച്ചു.
Most Read: ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 - വീഡിയോ
ഒടുവില്‍ ജീവനക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇവര്‍ ടോള്‍ നല്കി കടന്നു പോവുകയായിരുന്നു. ഇതാദ്യമായല്ല ടോള്‍ പ്ലാസ ജീവനക്കാരും രാഷ്ട്രീയക്കാരും തമ്മിലെ തര്‍ക്കം വാര്‍ത്തകളില്‍ ഇടം പിടക്കുന്നത്.

മാത്രമല്ല രാജ്യത്തുള്ള ടോള്‍ പ്ലാസകളില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെയും മറ്റും വീഡിയോ ദൃശ്യങ്ങള്‍ നിരവധി തവണ പുറത്ത് വന്നിട്ടുണ്ട്. മിക്ക ടോള്‍ പ്ലാസകളിലും സിസി ടിവി സംവിധാനമുള്ളതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ പുറംലോകമറിയാന്‍ കാരണമാവുന്നത്.
Source: V6 News Telugu