ബന്ദി ചോര്‍ മോട്ടിച്ച വണ്ടി

'തല കടക്കുന്ന ദ്വാരത്തിലൂടെ ഉടലും കടക്കു'മെന്ന് പ്രശസ്തനായ ഒരു കള്ളന്‍ തന്‍റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ഗര്‍ഭസ്ഥശിശു പുറത്തുവരുന്നതിന്‍റെ ഓര്‍മ ഉണര്‍ത്തുന്ന ഈ വാക്കുകള്‍ അക്കാലത്തെ സാഹിത്യശിങ്കങ്ങളെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. ചുവരിലുണ്ടാക്കിയ ചെറിയ ദ്വാരത്തിലൂടെ തലയും ഉടലും കടത്തി വീടിനകത്തുകയറുന്ന കള്ളന്‍ ഗര്‍ഭപാത്രത്തിലേക്കുള്ള തിരിച്ചുകയറല്‍ ആസ്വദിക്കുകയാണ്. അവിടെയുള്ള നിഗൂഢതകള്‍ പരതി നിരാശനാകുമ്പോള്‍ കൈയില്‍ തടയുന്ന ലാപ്‍ടോപ്പും മൊബൈലും മിത്സുബിഷി ഔട്‍ലാന്‍ഡറുമെല്ലാം എടുത്ത് പുറത്തുകടക്കുന്നു!

അസാധ്യമായ സര്‍ഗാത്മകതയാണ് ചില കള്ളന്മാരെ വ്യത്യസ്തരാക്കുന്നത്. ബന്ദി ചോര്‍ അങ്ങനെയൊരു കള്ളനാണ്. പഞ്ചാബികളുടെ ബന്ദി ഛോഡ് ദിവസ് ആഘോഷത്തില്‍ നിന്നായിരിക്കണം ഈ പേര് വന്നത്. ബന്ദി ഛോഡിനെ ബന്ദി ചോര്‍ എന്നാക്കി മാറ്റിയതാവണം. ഈ വാചകത്തിന്‍റെ അര്‍ത്ഥം "Prisoners' Release Day" എന്നാണെന്ന് വിക്കിപീഡിയ പറയുന്നു.

ബന്ദി ചോര്‍ കടത്തിക്കൊണ്ടുപോയ മിത്സുബിഷി ഔട്‍ലാന്‍ഡര്‍ കാറിനെ താഴെ പരിചയപ്പെടാം.

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവിയാണ് ബന്ദി ചോര്‍ അടിച്ചോണ്ടുപോയത്. രണ്ട് വേരിയന്‍റുകളാണ് നിലവില്‍ ഈ വാഹനത്തിനുള്ളത്. ഒന്ന് 5 സീറ്ററും മറ്റൊന്ന് 7 സീറ്ററും. പിന്നില്‍ ഒരു ജംപ് സീറ്റ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു മിത്സുബിഷി ചെയ്തത്. ഇതില്‍ രണ്ട് പേര്‍ക്ക് ഇരിക്കാം. ഇത് ഇന്ത്യന്‍ അവസ്ഥകള്‍ക്ക് അനുയോജ്യമാക്കാനായി ചെയ്ത പണിയാണെന്നു പറയാം. നേരത്തെ വിപണിയിലുള്ള 5 സീറ്റര്‍ ഔട്‍ലാന്‍ഡറിനെക്കാള്‍ ഒരു ലക്ഷം രൂപ വിലക്കിഴിവിലാണ് പുതിയ വാഹനം വന്നത്.

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

ഹോണ്ട സി ആര്‍ വി, ഫോര്‍ഡ് എന്‍ഡീവര്‍, ഷെവര്‍ലെ കാപ്റ്റിവ എന്നവരോടാണ് 7 സീറ്റര്‍ ഔട്‍ലാന്‍ഡര്‍ എതിരിടുന്നത്.

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ കാര്‍. വാഹനം മുമ്പോട്ട് നീക്കാന്‍ ബന്ദി ചോര്‍ ഇത്തിരി പാടുപെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓട്ടോമാറ്റിക് സംവിധാനത്തില്‍ ഓടിക്കുന്നതിലെ പരിചയക്കുറവായിരിക്കണം ബന്ദി ചോറിനെ പ്രശ്നത്തിലാക്കിയത് എന്നും നിഗമനങ്ങളുണ്ട്. ആഡംബര കാറുകള്‍ നേരത്തെയും മോഷ്ടിച്ചിട്ടുള്ള ബന്ദി ചോറിന് ഇത്തരമൊരു പ്രതിസന്ധി വന്നത് എന്തുകൊണ്ടാണ്? നേരത്തെ കട്ടവയെല്ലാം മാന്വല്‍ ഗിയറിലുള്ള പ്രീമിയം കാറുകളായിരുന്നിരിക്കണം അല്ലേ?

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

പിന്‍ സീറ്റുകള്‍ മടക്കിവെച്ച് സ്ഥലസൗകര്യം കൂട്ടാന്‍ പുതിയ ഔട്‍ലാന്‍ഡറില്‍ സാധിക്കും. മൂന്നാം വരിയില്‍ ലെഗ്‍‍സ്പേസ് താരതമ്യേന കുറവാണ്. സ്റ്റീയറിംഗ് വീല്‍ മൗണ്ട‍ഡ് നിയന്ത്രണങ്ങള്‍, കീലെസ് എന്‍ട്രി, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‍റെസ്റ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ ഔട്‍ലാന്‍ഡറിലുണ്ട്.

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

2.4 ലിറ്റര്‍ എംപിഎഫ്ഐ പെട്രോള്‍ എന്‍ജിനാണ് ഔട്‍ലാന്‍ഡറിനുള്ളത്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍. 167 കുതിരകളുടെ ശക്തിയാണ് എന്‍ജിനുള്ളത്. 226 എന്‍ എം ചക്രവീര്യം.

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

മികവുറ്റ സുരക്ഷാ സന്നാഹങ്ങളാണ് 7 സീറ്റര്‍ ഔട്‍ലാന്‍ഡറിനുള്ളത്. മുമ്പിലെ രണ്ട് സീറ്റുകള്‍ക്കും എയര്‍ബാഗുണ്ട്. ഓട്ടോമാറ്റിക് കാലാവസ്ഥാ നിയന്ത്രണമുള്ള എസി സംവിധാനമാണുള്ളത്. മള്‍ടി ഇന്‍ഫര്‍മേഷന്‍ സംവിധാനം ഘടിപ്പിച്ചിരിക്കുന്നു. സെക്യൂരിറ്റി അലാം ഈ വാഹനത്തിനുണ്ടെന്ന് പറയുന്നു. ബന്ദി ചോറിന് ഇതൊന്നും ഒരു പുത്തിരിയായിരിക്കില്ല.

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

മിത്സുബിഷി ഔട്‍‍ലാന്‍ഡര്‍ എസ്‍യുവി

സ്റ്റൈലിലും പ്രകടനത്തിലും ഔട്‍ലാന്‍ഡര്‍ കിടുവാണ്. നിരവധി ചെക്‍പോസ്റ്റുകള്‍ കടന്നാണ് ബന്ദി ചോര്‍ ചെന്നൈയിലെത്തിയതെന്നാണ് വിവരം. ഇതിന് അദ്ദേഹത്തെ സഹായിച്ചത് ഔട്‍ലാന്‍ഡര്‍ കാറിന്‍റെ സ്റ്റൈലിംഗ് തന്നെയാണ്. ആഡംബര കാറുകള്‍ കണ്ടാല്‍ പൊതുവില്‍ പൊലീസുകാര്‍ക്കുള്ള മുട്ടിടി ഔ‍ട്‍ലൈന്‍ഡറിന്‍റെ കാര്യത്തിലും സംഭവിച്ചു!

Most Read Articles

Malayalam
English summary
The hi-tech thief Bandi Chor has stolen a Mitsubishi Outlander car from Kerala. Here is the details.
Story first published: Wednesday, January 23, 2013, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X