ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

Written By:

യൂറോപ്പിനും ഏഷ്യയ്ക്കുമിടയിൽ അന്ധകാരം മാത്രം തളംകെട്ടി നിൽക്കുന്ന കടലാണ് ബ്ലാക്ക് സീ അഥവാ കരിങ്കടൽ. പ്രകാശമോ ഓക്സിജനോ ഇല്ലാത്ത തികച്ചമൊരു ഡെഡ് സോൺ എന്നുവിളിക്കാവുന്ന തരത്തിലാണ് ഈ കടലിന്റെ അടിത്തട്ടുള്ളത്. ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായതും തകർന്നടിഞ്ഞതുമായ നിരവധി കപ്പലുകളുടെ ഒരു ശവപ്പറമ്പായി മാറിയിരിക്കുകയാണിന്ന് ഈ കരിങ്കടൽ.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

ഘടനാപരമായും കരിങ്കടൽ മറ്റ് മെഡിറ്ററേനിയൻ കടലുകളിൽ നിന്ന് ഒറ്റപ്പെട്ടാണ് കിടപ്പ്. കരിങ്കടലിന്റെ ആഴങ്ങളിൽ അധികാമാരും പര്യവേഷണം നടത്തിയില്ലാത്തത് കൊണ്ട് തന്നെ കാലങ്ങൾക്ക് മുൻപ് മുങ്ങിപ്പോയ കപ്പലുകളുടെ വൻ ശേഖരം തന്നെയുണ്ടായേക്കാമെന്ന് ചരിത്രാനേഷ്വകർ വിശ്വസിച്ചിരുന്നു.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

അവരുടെ വിശ്വാസം ശരിവെച്ച് ഒട്ടോമൻ, ബൈസന്റൈൻ കാലഘട്ടങ്ങളിൽ ഉപയോഗിച്ചുപോന്ന നാല്‍പതിലേറെ പുരാതന കപ്പല്‍ അവശിഷ്ടങ്ങളാണ് മാപ്പിങ് പര്യവേഷണത്തിൽ ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താൻ സാധിച്ചത്.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

ബ്ലാക്ക് സീ മാരിടൈം ആർക്കിയോളജി പ്രൊജക്ട് എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കരിങ്കടലിലുള്ള പര്യവേഷണമാരംഭിച്ചത്. സതാംപ്ടൺ സർവകലാശാലയിലെ പുരാവസ്തു ഗവേഷണ വിഭാഗമായിരുന്നു ഈ ദൗത്യത്തിന് പിന്നിൽ

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സമുദ്ര ഗവേഷണ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു തിരച്ചിൽ നടത്തിയത്. ഓഫ്-ഷോർ കപ്പലുകളുടെ സഹായത്താൽ കടലിന്റെ 1,800 മീറ്റര്‍ താഴെയായിരുന്നു തിരച്ചിൽ.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

ഹിമയുഗത്തിനു ശേഷമുണ്ടായ പ്രളയത്തില്‍ മുങ്ങിപ്പോയ സ്ഥലങ്ങളെക്കുറിച്ച് പര്യവേഷണം നടത്താനാണ് ഈ ഓഫ്-ഷോർ കപ്പലുകൾ ഉപയോഗിക്കുന്നത്. പ്രളയത്തിൽ അകപ്പെട്ട കപ്പലുകൾക്ക് എന്തുസംഭവിച്ചെന്നും മറ്റും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് തെളിവുകളടക്കം നിരത്തണം എന്ന ലക്ഷ്യമാണുള്ളതെന്നാണ് സംഘത്തിലെ പ്രധാന പര്യവേഷകനായ ജോൺ ആദംസ് പറഞ്ഞത്.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

കരിങ്കടലിന്റെ ബള്‍ഗേറിയന്‍ തീരദേശങ്ങളിലുണ്ടായ കനത്ത പ്രളയത്തിൽ വൻനാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി കപ്പലുകൾ ഭൂമുഖത്ത് നിന്നു തന്നെ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

അന്ന് പ്രളയത്തിൽ എപ്പോഴാണ് ജലനിരപ്പ് ഉയര്‍ന്നതെന്നും എത്ര വേഗതയിലാണത് സംഭവിച്ചത് എന്നതിനെകുറിച്ചും അതുമൂലം തീരദേശവാസികൾക്ക് സംഭവിച്ച അനന്തരഫലത്തെ കുറിച്ചും ലോകത്തിന് ഇന്നും അറിവില്ല. ഗവേഷണലോകത്ത് കാലങ്ങളായി ഇതേപ്പറ്റി ചൂടുള്ള ചർച്ചകൾ നടത്തിവരികയാണ്.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

എല്ലാത്തിനും ഉത്തരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തിരച്ചിലിലായിരുന്നു നാല്പതോളം വരുന്ന കപ്പലുകളെ കണ്ടെത്താനായത്.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

കപ്പൽ അവശിഷ്ടങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുക അവയെക്കുറിച്ച് പഠനം നടത്തുക അവ ഏതു കാലഘട്ടത്തിലേതെന്ന് തിരച്ചിറയുക എന്നീ ചുമതലകളാണ് സർവെ സംഘത്തിൽ നിക്ഷിപ്തമായിരിക്കുന്നത്.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

എല്ലാ പഠനങ്ങളുടേയും അടിസ്ഥാനത്തിൽ കരിങ്കടലിന്റെ ഒരു പൗരാണിക ചരിത്രത്തെ കൂറിച്ച് രുപരേഖ തയ്യാറാക്കുക എന്നതാണ് സംഘത്തിന്റെ മറ്റൊരു ലക്ഷ്യം.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

ഗവേഷണത്തിനായി റിമോട്ട് സംവിധാനത്തിൽ പ്രവര്‍ത്തിക്കുന്ന രണ്ടു ഉപകണമാണ് (ROVs) ഗവേഷകർ ഉപയോഗിച്ചത്. ഒന്ന് ഹൈ റെസല്യൂഷൻ ത്രീഡി ഫൊട്ടോഗ്രാഫിയ്ക്കും സർവയർ ഇന്റർസെപ്ടർ എന്നു വിളിക്കുന്ന രണ്ടാമത്തേത് ജിയോഫിസിക്കൽ ഇൻസ്ട്രുമെന്റേഷനുമായുള്ള മുഴുവന്‍ ഉപാധികളും അടങ്ങിയതുമാണ്.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

ദൗത്യം തുടങ്ങിയതുമുതല്‍ 1800 മീറ്റര്‍ താഴെ മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ സ്ഥിര വേഗതയില്‍ 1,250 കിലോമീറ്ററുകള്‍ സഞ്ചരിച്ച് സർവയർ ഇന്റർസെപ്ടർ ചരിത്രം സൃഷ്ടിച്ചു.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

ഈ കപ്പൽ അവിശിഷ്ടങ്ങളിൽ നിന്നും ഓട്ടോമൻ, ബൈസന്റൈൻ കാലഘട്ടത്തുണ്ടായ കരിങ്കടല്‍ തീരദേശ വാസികളെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നും ഗവേഷകർ ഉറപ്പുവരുത്തുന്നു.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

ബൈസന്റൈൻ കാലഘട്ടത്തിൽ കരിങ്കടൽ കേന്ദ്രീകരിച്ചായിരുന്നു ഗ്രീക്ക്, റോം തുടങ്ങിയ രാജ്യങ്ങളുടെ കൊളോണിയലും വ്യാവസായിക പ്രവർത്തനങ്ങളും നടത്തിയിരുന്നത്.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

പിന്നീട് കരിങ്കടലിലൂടെയുള്ള വിദേശ വ്യാപാരങ്ങൾ അടക്കപ്പെട്ടത് 1453 നു ശേഷം ഒട്ടോമൻ തുർക്കികൾ കോണ്‍സ്റ്റാന്റ് നോപ്പിളിലെത്തിയതോടെയായിരുന്നു. ഏതാണ്ട് 400 വർഷങ്ങൾക്ക് ശേഷം 1856-ലെ പാരീസ് ഉടമ്പടിക്ക് ശേഷമായിരുന്നു കപ്പൽ വ്യാപാരം പുനരാരംഭിച്ചത്.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

നേരത്തെ പറഞ്ഞതുപോലെ കടലിനടിത്തട്ടിൽ ഓക്‌സിജന്‍ സാന്നിധ്യമില്ലാത്തതിനാലാണ് യാതൊരുവിധ കേടുപാടുകളും തുരുമ്പിക്കലുമില്ലാതെ കപ്പൽ അവശിഷ്ടങ്ങൾ അതേപടി സൂക്ഷിക്കപ്പെട്ടത്.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

3D റെക്കോർഡിംഗ് സാങ്കേതികത ഉപയോഗിച്ച് ഇതുവരെയാരും ഇത്രയും ആഴത്തിൽ ഇങ്ങനെയൊരു ഗവേഷണം ഇതുവരെയായി നടത്തിയിട്ടില്ല. നാല്പതോളം വരുന്ന കപ്പലുകളുടെ അവശിഷ്ടങ്ങളാണ് സംഘം പര്യവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നത്.

ഒറ്റപ്പെട്ട് ദുരൂഹതകൾ ഒളിപ്പിച്ച കരിങ്കടിലെ വൻ കപ്പൽ ശവപ്പറമ്പ് വെളിപ്പെട്ടു!!

എന്നും അഭ്യൂഹങ്ങൾ ബാക്കിവെച്ച കടലിനടിയിലെ ഈ അമൂല്യശേഖരം കണ്ടെത്താൻ സാധിച്ചതും വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതും ഗവേഷണജീവിതത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു നാഴികക്കല്ലാണെന്ന് ഗവേഷണസംഘത്തിലെ പ്രൊഫസർ ആദംസ് വ്യക്തമാക്കി.

കൂടുതല്‍... #കപ്പൽ #ship
English summary
Mysterious fleet of 'ghost ships' from Middle Ages discovered preserved in 'dead zone' at bottom of Black Sea
Please Wait while comments are loading...

Latest Photos