റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

സംസ്ഥാനങ്ങൾ മാറി ജോലി ചെയ്യുമ്പോഴോ, താമസിക്കുമ്പോഴോ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ. പലർക്കും ഇത് വൻ തലവേദനയാവാറുണ്ട്.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

എന്നാൽ പ്രൊഫഷണൽ കാരണങ്ങളാൽ ഉടമ പുതിയ സംസ്ഥാനത്തേക്ക് താമസം മാറ്റുകയാണെങ്കിൽ സ്വകാര്യ വാഹനങ്ങൾക്ക് സൗജന്യമായി സഞ്ചരിക്കാൻ അനുവദിക്കുന്ന ഒരു പുതിയ നിയമം റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നിർദ്ദേശിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങൾക്കിടയിൽ സ്ഥലംമാറ്റം ലഭിക്കുമ്പോൾ വാഹനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യുന്ന സംവിധാനം കേന്ദ്രീകൃതമാക്കുകയാണ് പുതിയ ചട്ടം.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കരട് ചട്ടവും അതിന്റെ മുൻ വ്യവസ്ഥകളോടെയാണ് വരുന്നത്. ഈ സ്കീമിന് കീഴിൽ വരുന്ന നിർദ്ദിഷ്ട തരം വാഹനങ്ങളെ ചട്ടം വേർതിരിക്കുന്നു.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം പ്രതിരോധ, കേന്ദ്ര / സംസ്ഥാന സർക്കാർ, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൈവറ്റ് മേഖലയിലെ കോർപ്പറേറ്റ് / ഓർഗനൈസേഷൻ ജീവനക്കാർ എന്നിവർക്കാണ് പുതിയ നിയമം നിർദ്ദേശിക്കുന്നത്.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

എന്നിരുന്നാലും, പുതിയ വാഹന രജിസ്ട്രേഷൻ നയത്തിന് യോഗ്യത നേടുന്നതിന് കമ്പനിക്ക് അഞ്ചോ അതിലധികമോ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഓഫീസുകൾ ഉണ്ടായിരിക്കണം.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

പുതിയ രജിസ്ട്രേഷൻ സ്കീമിന് കീഴിലുള്ള മോട്ടോർ വാഹന നികുതി നിർ‌ദ്ദേശപ്രകാരം രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ രണ്ടിന്റെ ഗുണിതങ്ങളായോ ഈടാക്കും. MoRTH ഒരു പുതിയ ‘IN' സീരീസ് രജിസ്ട്രേഷൻ പ്ലേറ്റ് ഇതിനായി നിർദ്ദേശിച്ചു, ഇത് യോഗ്യരായ സ്വകാര്യ ഉടമകൾക്ക് രാജ്യവ്യാപകമായി രജിസ്ട്രേഷൻ സാധുത സൂചിപ്പിക്കും.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

പുതിയ നിർദ്ദേശത്തെക്കുറിച്ച് അഭിപ്രായം പറയാൻ സർക്കാർ സംസ്ഥാനങ്ങളോടും / കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ, സ്വകാര്യ വാഹന ഉടമകൾക്ക് 12 മാസത്തേക്ക് പഴയ സംസ്ഥാനത്തെ രജിസ്ട്രേഷനോടൊപ്പം പുതിയ സംസ്ഥാനത്ത് വാഹനം ഉപയോഗിക്കാൻ കഴിയും. സ്ഥലം മാറ്റിയതിന് ശേഷം 12 മാസത്തിനുള്ളിൽ അവർ പുതിയ സംസ്ഥാനത്ത് വീണ്ടും വാഹനം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

എന്നിരുന്നാലും, സർക്കാർ വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, നിലവിലെ നിയമം സ്വകാര്യ വാഹനങ്ങൾ പുതിയ സംസ്ഥാനത്തേക്ക് മാറ്റുന്നതിന് നിരവധി പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ട്.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോൾ വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുക എന്നത് വാഹന രജിസ്ട്രേഷൻ പ്രക്രിയയിലെ വേദനാജനകമായ ഒന്നാണ്. വാഹന രജിസ്ട്രേഷന് ഐടി അടിസ്ഥാനമാക്കിയുള്ള പരിഹാരം വരുത്താനുള്ള ശ്രമമാണിത് എന്ന് ട്വിറ്റർ അക്കൗണ്ട് വഴി പുതിയ നിർദ്ദേശം പ്രഖ്യാപിച്ച MoRTH വ്യക്തമാക്കി.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

സർക്കാർ / പ്രൈവറ്റ് മേഖലയിലെ ജീവനക്കാർക്ക് പലപ്പോഴും സ്റ്റേഷൻ/ സ്ഥലംമാറ്റം സംഭവിക്കാറുണ്ട്. അത്തരം നീക്കങ്ങൾ മാതൃദേശത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ കൈമാറുന്നതുമായി ബന്ധപ്പെട്ട് അവരുടെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു.

റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

തൽഫലമായി, ഒരു പുതിയ നിയമം നിർദ്ദേശിക്കാൻ സർക്കാർ തീരുമാനിച്ചു, ഇത് സ്വകാര്യ വാഹന ഉടമകൾക്ക് രാജ്യത്ത് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോൾ വാഹന രജിസ്ട്രേഷൻ മാറ്റമില്ലാതെ തുടരാൻ അനുവദിക്കുന്നു.

Most Read Articles

Malayalam
English summary
Morth Proposes New Vehicle Registration Policy And IN Series Number Plates. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X