24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

നിരവധി ബിസിനസ് പ്രമുഖരുടേയും താരങ്ങളുടേയും ഗ്യാരേജുകളിൽ ഇതിനൊടകം ടെസ്‌ല ഇടം പിടിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഏറ്റവും ചെലവേറിയ ടെസ്‌ല കാറുകൾ പോലും ഒരു എക്സ്ക്ലൂസീവ് യൂണിറ്റ് എന്ന് പറയാൻ സാധിക്കില്ല.

24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

ഏറ്റവും പ്രീമിയം ടെസ്‌ല മോഡലിന് ചെലവാകുന്നത് 168,990 ഡോളറാണ്. എന്നിരുന്നാലും, സാധ്യമായ എല്ലാ അപ്‌ഗ്രേഡുകളുമുള്ള കമ്പനിയുടെ വിലയേറിയ കാറിനേക്കാൾ കൂടുതൽ പ്രീമിയമുള്ള ഒരു ടെസ്‌ല നിങ്ങൾക്ക് ഇപ്പോഴും വേണമെങ്കിൽ, കാവിയാർ സ്പെക് ടെവ്ല S പ്ലെയ്ഡ്+ നിങ്ങളെ ആകർഷിക്കാം.

24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

പ്രീമിയം ലോഹങ്ങൾ ഉപയോഗിച്ച് ഐഫോണുകളും മറ്റും പരിഷ്‌ക്കരിക്കുന്നതിന് അറിയപ്പെടുന്ന കാവിയാർ എന്ന കമ്പനിയാണ് ടെസ്‌ല മോഡൽ S -നെ 24 കാരറ്റ് സ്വർണ്ണത്തിൽ പൊതിഞ്ഞ സുന്ദരമാക്കി മാറ്റിയിരിക്കുന്നത്.

24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

കാവിയാർ വെബ്‌സൈറ്റിൽ പരിഷ്കരിച്ച ടെസ്‌ല മോഡൽ S കാറിന് മോഡൽ എക്‌സലൻസ് 24K എന്നാണ് പേര് നൽകിയിരിക്കുന്നത്. റേഡിയേറ്റർ ഗ്രില്ല്, സൈഡ് സ്കേർട്ടുകൾ, ബമ്പറുകൾ, മിററുകൾ എന്നിവ ശുദ്ധമായ സ്വർണ്ണത്തിൽ വാർത്തെടുക്കുന്നു.

24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

സ്‌പോക്കുകളിലെ സ്മൂത്ത് 24 കാരറ്റ് ഫിനിഷ് ആരാധകരുടെ കണ്ണുകളെ വിദൂരത്തുനിന്നും ആകർഷിക്കും. രണ്ട് കാവിയാർ സ്വർണ്ണ കിരീടങ്ങൾ ബോണറ്റിലും പിൻ ബമ്പറിലും നൽകിയിരിക്കുന്നു.

24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

ഇത് കാറിന് അതിന്റെ കൺസെപ്റ്റ് ഐഡന്റിറ്റി നൽകുന്നു. എന്നിരുന്നാലും, പരിമിത പതിപ്പിന് കീഴിലുള്ള മൊത്തം 99 കാറുകളിൽ വാഹനത്തിന്റെ സ്ഥാനം വ്യക്തമാക്കുന്ന വലത് പിൻ ലൈറ്റിന് കീഴിൽ ഒരു അടയാളവും ഈ മോഡൽ ഉൾകൊള്ളുന്നു.

24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

ഇലക്ട്രിക് കാറിന്റെ 24 കാരറ്റ് ഗോൾഡ് പ്ലേറ്റിംഗ് ഇരട്ട ഇലക്ട്രോപ്ലേറ്റിംഗ് സാങ്കേതികത ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇവിയുടെ സാങ്കേതിക ഭാഗത്ത് കാവിയാർ ഒന്നും തന്നെ ചെയ്തിട്ടില്ല.

24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

വാഹനത്തിന്റെ സവിശേഷതകൾ വ്യക്തമായും, സ്റ്റാൻഡേർഡ് ടെസ്‌ല S പ്ലെയ്ഡ്+ പോലെ തുടരുന്നു. കാറിന് 1.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും, മണിക്കൂറിൽ 124 കിലോമീറ്ററാണ് വാഹനത്തിന്റെ ടോപ്പ് സ്പീഡ്.

24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

ബ്ലാക്ക് ഗോൾഡ് കോമ്പിനേഷൻ വാഹനത്തിന് തിളക്കമാർന്ന രൂപം നൽകുന്നു. 1977 -ലെ ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററായ സ്മോക്കി ആൻഡ് ദി ബാൻഡിറ്റ് ജനപ്രിയമാക്കിയ ഈ കളർ കോമ്പിനേഷൻ ആഢംബര ഓട്ടോമോട്ടീവ് ഡിസൈൻ വ്യവസായത്തിൽ അതിന്റെ വ്യതിരിക്തവും ആധിപത്യപരവുമായ പൈതൃകം നിലനിർത്തുന്നു.

24 കാരറ്റ് സ്വർണ്ണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വിലയേറിയ ടെസ്‌ല

സാങ്കേതികവിദ്യയുടെയും ആഢംബരത്തിന്റെയും സമന്വയമായ കാവിയാർ കാറിനെ "ആധുനികതയുടെ ഏറ്റവും മികച്ചത്" എന്ന് വിളിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Most Expensive Tesla Coated In 24k Gold By Caviar. Read in Malayalam.
Story first published: Monday, May 3, 2021, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X